Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 11:08 AM IST Updated On
date_range 2 Nov 2017 11:08 AM ISTപ്രധാനമന്ത്രി കൗശൽ കേന്ദ്ര ഉദ്ഘാടനം നാളെ
text_fieldsbookmark_border
പത്തനംതിട്ട: പ്രധാനമന്ത്രി കൗശൽ കേന്ദ്ര പത്തനംതിട്ട കേന്ദ്രം വെള്ളിയാഴ്ച ആേൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്യും. വീണ ജോർജ് എം.എൽ.എ അധ്യക്ഷതവഹിക്കും. പത്തനംതിട്ട ജനറൽ ആശുപത്രിക്ക് സമീപം എഡ്യുജോബ്സിന് കീഴിലായിരിക്കും കേന്ദ്രം പ്രവർത്തിക്കുകയെന്ന് മാനേജർ സജു ജോർജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കസ്റ്റമർ കെയർ, റീെട്ടയിൽ സെയിത്സ്, അപ്പാരൽ, ലോജിസ്റ്റിക്സ്, ചന്ദനത്തിരി നിർമാണം എന്നീ മേഖലകളിൽ രണ്ടുമുതൽ നാലുമാസം വരെയാണ് സൗജന്യമായി പരിശീലനം നൽകുന്നത്. എസ്.എസ്.എൽ.സിയെങ്കിലും അടിസ്ഥാന യോഗ്യതയുള്ളവർക്ക് പ്രവേശനം നൽകും. ഒാരോ കോഴ്സിലേക്കും 30പേർക്ക് വീതമാണ് പ്രവേശനം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുമെന്ന് അവകാശപ്പെടുന്നുവെങ്കിലും ഇതുസംബന്ധിച്ച് സ്ഥാപനങ്ങളുമായി ധാരണപത്രം ഒപ്പിട്ടിട്ടില്ല. 9895695999, 9645063292 എന്നീ നമ്പറുകളിൽ കോഴ്സുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. കെ.ബി. സനൽ കുമാർ, ജോർജി വർഗീസ് എന്നിവരും സംബന്ധിച്ചു. സൗജന്യ വൈദ്യപരിശോധന, ദന്തരോഗ പരിശോധന ക്യാമ്പ് നാലിന് പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ്, തിരുവല്ല മെഡിക്കൽ മിഷൻ എന്നിവയുടെ സഹകരണത്തോടെ ലയൺസ് ക്ലബ് പത്തനംതിട്ട റോയൽ സൗജന്യ വൈദ്യപരിശോധനയും ദന്തരോഗ ചികിത്സക്യാമ്പും നടത്തും. നാലിന് രാവിലെ പത്തുമുതൽ മൈലപ്ര ലയൺസ് ഒാഡിറ്റോറിയത്തിലാണ് ക്യാമ്പ് നടക്കുകയെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൈറോയിഡ്, ഹെർണിയ, ഫിസ്റ്റുല, പൈൽസ് എന്നിവക്ക് പ്രത്യേക പരിശോധനയുണ്ടാകും. പെങ്കടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതില്ല. ലയൺസ് ക്ലബ് മേഖല ചെയർമാൻ കെ.എസ്. മോഹനൻ പിള്ള, പ്രസിഡൻറ് ജോൺ ഫിലിപ്, ജേക്കബ് വർഗീസ് എന്നിവരും സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story