Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 11:05 AM IST Updated On
date_range 1 Nov 2017 11:05 AM ISTഅച്ഛൻ പണിതുനൽകി, മക്കൾക്ക് കുഞ്ഞൻ 'ജീപ്പും ബുള്ളറ്റും'
text_fieldsbookmark_border
തൊടുപുഴ: മകെൻറ ഒന്നാം പിറന്നാളിന് വ്യത്യസ്തമായ ഒരുസമ്മാനം തേടിയാണ് അരുൺ കളിപ്പാട്ടക്കടകൾ കയറിയിറങ്ങിയത്. ഇഷ്ടപ്പെട്ട ഒരു കളിവാഹനത്തിനു വില ചോദിച്ചപ്പോൾ 14,000 രൂപ. വില കൂടുതൽ. എന്നാൽ, പിന്നെ സ്വന്തമായി ഒന്നു നിർമിച്ചാലോ എന്നായി ചിന്ത. അതോടെ ഇൗ 'നഴ്സച്ഛ'െൻറ തലയിൽ ഒളിഞ്ഞുകിടന്ന എൻജിനീയർ ബുദ്ധിയുണർന്നു. മൂന്നുമാസത്തെ പരിശ്രമത്തിനു ഒടുവിൽ മകെൻറ ഒന്നാം പിറന്നാൾ ദിനം അച്ഛൻ സമ്മാനം നൽകി. ഒറിജിനലിനെ വെല്ലുന്ന ഒരു കുഞ്ഞൻ ജീപ്പ്. മൂന്നര വർഷങ്ങൾക്ക് ശേഷം ഇന്നും അരുണിെൻറ രണ്ടുമക്കളുടെയും തൊടിയിലെ സഞ്ചാരം ഇൗ ജീപ്പിലാണ്. മാത്രമല്ല, ബുള്ളറ്റിെൻറ മാതൃകയില്‍ നിര്‍മിച്ച ഒരു ബൈക്കും സജ്ജമായി. ആധുനിക സേങ്കതിക വിദ്യകള്‍ തോല്‍ക്കും അരുണ്കുമാറിെൻറ കരവിരുതിനു മുന്നില്‍. ഒരു ബാറ്ററി, അൽപം പ്ലൈവുഡ്, പിന്നെ കുറച്ച് അലുമിനിയവും ഇത്രയൊക്കെ മതി അരുണ്‍കുമാറിന് ഒരു വണ്ടി നിര്‍മിക്കാന്‍. കളിപ്പാട്ടക്കടയിെല വില കണ്ട് ഞെട്ടിയ അരുൺ ആദ്യം ഒരു 12 വാള്‍ട്ട് ഡി.സി മോട്ടോര്‍ ഓണ്‍ലൈനില്‍ വാങ്ങി. അലുമിനിയം ഷീറ്റ് വളച്ച് ഒരു ജീപ്പിെൻറ ബോഡി തയാറാക്കി. കുട്ടികളുടെ സൈക്കിളിെൻറ ടയറില്‍ റബര്‍ ഷീറ്റ് പിടിപ്പിച്ച് ഗ്രിപ്പ് വരുത്തി ബലവത്താക്കി. അങ്ങനെ കളിപ്പാട്ടം ജീപ്പ് കുട്ടികളുടെ പ്രിയവാഹനമായി. ബുള്ളറ്റിെൻറ ബാറ്ററിയാണ് ഉപയോഗിച്ചത്. ഗിയര്‍ സിസ്റ്റം, ആക്സിലേറ്റര്‍, ഹെഡ്ലൈറ്റ്, പാര്‍ക്കിങ് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, സ്റ്റെപ്പിനി ടയര്‍, പിന്നില്‍ തുറക്കാന്‍ സാധിക്കുന്ന സ്പ്രിങ് ഉപയോഗിച്ച് നിര്‍മിച്ച ഡോര്‍, എന്തിനേറെ റിവേഴ്സ് ഗിയര്‍വരെ ഉണ്ട് ഈ ജീപ്പിന്. ഇനി യാത്രയില്‍ പാട്ട് കേള്‍ക്കാനും സൗകര്യം. മെമ്മറി കാര്‍ഡ് ഘടിപ്പിക്കാവുന്ന മ്യൂസിക് സിസ്റ്റവും മൊബൈല്‍ ചാര്‍ജറും ഉണ്ട്. 25 കിലോയാണ് ജീപ്പിെൻറ ഭാരം. 50 കിലോയോളം തൂക്കം വലിച്ച് കുതിക്കാം. പെട്രോളും ഡീസലുമില്ലാതെ ബാറ്ററിയില്‍ ഓടുന്ന ഈ ജീപ്പിെൻറ വിദഗ്ധരായ ഡ്രൈവര്‍മാരായി മാറി അരുണ്കുമാറിെൻറ മക്കള്‍. അദ്ഭുതപ്പെടുത്തുന്ന മറ്റൊരു നിര്‍മിതി ഒരു ബൈക്കാണ്. ബുള്ളറ്റിെൻറ മാതൃകയില്‍ നിര്‍മിച്ച ബൈക്ക് കുട്ടികള്‍ക്ക് ഉപയോഗിക്കാൻ പിറകില്‍ മൂന്ന് ടയർ ഉള്‍പ്പെടുത്തി. 12 വാള്‍ട്ട് ബാറ്ററി, ഹെഡ്ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, ഓയില്‍ ക്യാന്‍ ഉപയോഗിച്ച് പെട്രോള്‍ ടാങ്ക്, പൈപ്പ് വളച്ചെടുത്ത് രൂപപ്പെടുത്തിയ സൈലന്‍സര്‍ എന്നിങ്ങനെ നീളുന്നു പ്രത്യേകതകള്‍. സാദാ ബൈക്കിനില്ലാത്ത റിവേഴ്സ് ഗിയറും ഒരുക്കി. തൊടുപുഴ സ്വദേശിയായ അരുൺ പുതുച്ചേരിയില്‍ നഴ്സാണ്. സ്വയം നിര്‍മിച്ച വാഹനങ്ങള്‍ക്ക് നല്‍കിയ നമ്പറുകളിലുമുണ്ട് പ്രത്യേകത. പ്രിയ താരമായ മോഹന്‍ലാലിെൻറ വാഹനങ്ങളുടെ നമ്പറുകളാണ് ജീപ്പിനും ബൈക്കിനും നല്‍കിയത്. അഫ്സൽ ഇബ്രാഹിം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story