Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഒന്നിച്ചു കഴിയാം,...

ഒന്നിച്ചു കഴിയാം, പക്ഷെ വൈകല്യമുള്ള കുഞ്ഞിനെ ഒഴിവാക്കണം പറ്റില്ലെന്ന്​ പറഞ്ഞ്​ രണ്ട്​ അമ്മമാർ

text_fields
bookmark_border
കോട്ടയം: 'ഒന്നിച്ചു ജീവിക്കാം, പക്ഷെ ഒന്നര വയസ്സുള്ള വൈകല്യം ബാധിച്ച കുഞ്ഞിനെ ഒഴിവാക്കണം' - ഭർത്താവ് മുന്നോട്ടുവെച്ച നിബന്ധനക്ക് മുന്നിൽ ജീവിതം നഷ്ടമായ മണിമല സ്വദേശിനിയുടെ ആവലാതി കേട്ട് പകച്ചുപോയത് വനിത കമീഷൻ അംഗങ്ങൾ. ആദിവാസിമേഖലയിലും പിന്നാക്കപ്രദേശങ്ങളിലും അപൂർവമായി നടക്കുന്ന ഇത്തരം കാര്യങ്ങൾ വിദ്യാസമ്പന്നമായ കോട്ടയത്തും നടക്കുമോയെന്ന ആശങ്ക പങ്കുവെക്കുകയാണ് വനിതകമീഷൻ അംഗങ്ങളായ അഡ്വ. എം.എസ്. താര, ഇ.എം. രാധ, അഡ്വ. ഷിജി ശിവജി എന്നിവർ. കോട്ടയം ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന വനിതകമീഷൻ മെഗാ അദാലത്തിലാണ് കുട്ടികൾക്ക് വൈകല്യം ബാധിച്ചതി​െൻറ പേരിൽ രണ്ട് യുവതികളെ ഭർത്താക്കന്മാർ ഉപേക്ഷിച്ചതായി പരാതി വന്നത്. ജന്മനാ വൈകല്യംബാധിച്ച ഒന്നരവയസ്സുള്ള കുട്ടിയുടെ പിതാവ് ഗൾഫിലാണ്. ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന പിഞ്ചുകുട്ടിയെ ജീവിതകാലം മുഴുവൻ സഹിക്കാൻ കഴിയില്ലെന്നും ഉപേക്ഷിച്ചെത്തിയാൽ ഒന്നിച്ചുജീവിക്കാമെന്നുമുള്ള ഭർത്താവി​െൻറ നിലപാട് അംഗീകരിക്കാൻ യുവതി കൂട്ടാക്കിയില്ല. കുഞ്ഞിനെ വേണ്ടാത്തയാൾക്കൊപ്പം പോകേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ കുടുംബബന്ധം വേർപെടുത്തി. സാമ്പത്തിക പ്രയാസത്തിൽ കുഞ്ഞി​െൻറ ചികിത്സപോലും മുടങ്ങിയെന്ന് നിറകണ്ണുകളോടെയാണ് യുവതി വിവരിക്കുന്നത്. കുഞ്ഞി​െൻറ സംരക്ഷണച്ചുമതല ഏറ്റെടുക്കാൻ സാമൂഹികനീതി വകുപ്പിനും 18വയസ്സ് വരെയുള്ള കുട്ടികൾക്കായി ആവിഷ്കരിച്ച കിരൺ പദ്ധതിയിൽപെടുത്തി സൗജന്യചികിത്സ ലഭ്യമാക്കാൻ ആരോഗ്യവകുപ്പിനും കത്ത് അയക്കാൻ വനിതകമീഷൻ തീരുമാനിച്ചു. രണ്ട് കുട്ടികളുടെ മാതാവായ കോട്ടയം സ്വദേശിനിയും സമാനരീതിയിലുള്ള പരാതിയാണ് ഉന്നയിച്ചത്. വൈകല്യമുള്ള ഒമ്പതുവയസ്സുകാരിയെ ഒഴിവാക്കാത്തതി​െൻറ പേരിൽ ഉപേക്ഷിച്ചുപോയ തിരുനെൽവേലി സ്വദേശിയായ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചതോടെയാണ് വനിതകമീഷനെ സമീപിച്ചത്. ഒപ്പമുള്ള നാലുവയസ്സുകാര​െൻറയും പെൺകുട്ടിയുടെ ചികിത്സക്കും ചെലവിനും പണം കിട്ടണമെന്നാണ് ആവശ്യം. ഭർത്താവിനുവേണ്ടി അഭിഭാഷകൻ ഹാജരായെങ്കിലും എതിർകക്ഷി നേരിെട്ടത്തി കാര്യങ്ങൾ വിശദീകരിക്കണമെന്ന് വനിതകമീഷൻ ചൂണ്ടിക്കാട്ടി. ഇതിനായി ഡിസംബർ ആദ്യവാരം നടക്കുന്ന അദാലത്തിലേക്ക് കേസ് മാറ്റി. കുടുംബപ്രശ്നങ്ങൾ, സ്ത്രീധനപീഡനം, തൊഴിൽ ഇടങ്ങളിലെ പ്രശ്നങ്ങൾ, സ്വത്ത്തർക്കം തുടങ്ങിയ പരാതികളാണ് ഏറെയും ലഭിച്ചത്. ആകെ 81 പരാതികളിൽ 27 എണ്ണം തീർപ്പാക്കി. 12 എണ്ണം പൊലീസ് റിപ്പോർട്ട് തേടി. ഇരുകക്ഷികളും ഹാജരാകാത്ത 12 എണ്ണം ഉൾപ്പെടെ 30 പരാതികൾ നവംബർ 18ന് കോട്ടയത്ത് നടക്കുന്ന അദാലത്തിൽ പരിഗണിക്കും. കമീഷൻ ഡയറക്ടര്‍ വി.യു. കുര്യാക്കോസ്, അഭിഭാഷകരായ എം.പി. തങ്കം, സി.എ. ജോസ്, ഷൈനി ഗോപി, സി.ജി. സേതുലക്ഷ്മി, എൻ. ഫിലോമിന, സി.കെ. ഷീന സിന്ധ്യ, ശ്രീദേവി, മധു എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story