Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 11:02 AM IST Updated On
date_range 1 Nov 2017 11:02 AM ISTകെട്ടിക്കിടക്കുന്ന പെൻഷൻ ആനുകൂല്യം ഉടൻ ലഭ്യമാക്കും; കിടപ്പുരോഗികളുടെ വീട്ടിലെത്തി ആധാറെടുക്കും
text_fieldsbookmark_border
കോട്ടയം: പെൻഷൻ അപേക്ഷകളിൽ തീർപ്പുകൽപിച്ച് അർഹരായവർക്ക് ആനുകൂല്യം ഉടൻ ലഭ്യമാക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ ഡോ. പി.ആർ. സോന അറിയിച്ചു. കൗൺസിൽയോഗത്തിൽ ഉയർന്ന ഭരണ-പ്രതിപക്ഷ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അവർ. ഓണത്തിന് മുമ്പ് പെൻഷൻ അപേക്ഷ നൽകിയവർക്കുപോലും പെൻഷൻ ലഭിച്ചിട്ടിെല്ലന്ന് പ്രതിപക്ഷനേതാവ് സി.എൻ. സത്യനേശനാണ് വിഷയം ഉന്നയിച്ചത്. പെൻഷൻ നൽകണമെങ്കിൽ ആധാർനമ്പർ നിർബന്ധമാക്കിയപ്പോൾ കിടപ്പുരോഗികളായ നിരവധിപേർക്ക് ആധാറില്ലാതെ പെൻഷൻ മുടങ്ങുന്ന സാഹചര്യവുമുെണ്ടന്നും അദ്ദേഹംപറഞ്ഞു. തുടർന്ന് ഭരണപക്ഷത്തിലെ കൗൺസിലർമാരും വിഷയവുമായി രംഗത്തെത്തി. ആധാർ കാർഡില്ലാത്തതിെൻറ പേരിൽ പെൻഷന് അപേക്ഷിക്കാൻ കഴിയാത്ത കിടപ്പുരോഗികളായവരുടെ പ്രശ്‌നത്തിന് പരിഹാരം കാണാൻ യോഗം തീരുമാനിച്ചു. നഗരസഭാ പരിധിയിൽ പെൻഷന് അപേക്ഷിക്കാൻ കഴിയാത്ത കിടപ്പുരോഗികളുടെ വീട്ടിൽപ്പോയി അക്ഷയകേന്ദ്രത്തിെൻറ സഹായത്തോടെ ആധാർ കാർഡെടുക്കാൻ സൗകര്യമൊരുക്കും. വീടുകളിൽപ്പോയി ആധാറെടുക്കുന്നതിന് വാഹനച്ചെലവായി 150 രൂപ നഗരസഭ നൽകും. ഇത്തരത്തിൽ ആധാറില്ലാത്തതിെൻറ പേരിൽ പെൻഷന് അപേക്ഷിക്കാൻ കഴിയാത്തവരുടെ പട്ടിക കൗൺസിലർമാർക്ക് നൽകും. ഒന്നരവർഷമായി പെൻഷന് അപേക്ഷിച്ചവർക്ക് ഇതുവരെ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് കൗൺസിലർമാർ പരാതിപ്പെട്ടു. അപേക്ഷകരെല്ലാം നഗരസഭയുടെ ഓഫിസുകൾ കയറിയിറങ്ങുകയാണ്. പലർക്കും വെബ്‌സൈറ്റ് വഴി ആധാർ കാർഡ് ലിങ്ക് ചെയ്യാൻ കഴിയുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തി പെൻഷൻ അപേക്ഷ സംബന്ധമായ ഡാറ്റാ എൻട്രി രണ്ടുദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് സെക്രട്ടറി അറിയിച്ചു. കഴിഞ്ഞദിവസം കരാറുകാർ തമ്മിൽ നഗരസഭയിൽ ഏറ്റമുട്ടിയ സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ഇവര്‍ക്കായി നഗരസഭയില്‍ നല്‍കിയിരിക്കുന്ന മുറിയില്‍ മദ്യപാനം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് നടക്കുന്നതെന്നും അംഗങ്ങൾ ആേരാപിച്ചു. അതിനാല്‍ മുറി അടച്ചിടുന്നതടക്കമുള്ള നടപടിയെടുക്കണമെന്നും ഇവർ പറഞ്ഞു. കഴിഞ്ഞദിവസം കരാറുകാർ ഏറ്റുമുട്ടിയ സാഹചര്യത്തിൽ നഗരസഭയിൽ കരാറുകാർക്ക് നൽകിയ മുറി അടച്ചുപൂട്ടാൻ ചെയർപേഴ്സൺ നിർദേശം നൽകി. എന്നാല്‍, കോണ്‍ട്രാക്ടര്‍മാരുടെ സംഘടനയും നഗരസഭയിലെ വിവിധ രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയശേഷം തീരുമാനം എടുക്കാവൂവെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story