Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 11:02 AM IST Updated On
date_range 1 Nov 2017 11:02 AM ISTകോട്ടയം മെഡിക്കൽ കോളജിനെ മികവിെൻറ കേന്ദ്രമാക്കാൻ 15.80 കോടി
text_fieldsbookmark_border
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിനെ മികവിെൻറ കേന്ദ്രമാക്കുന്നതിെൻറ ഭാഗമായി 15.80 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മെഡിക്കൽ കോളജിെൻറ അടിസ്ഥാനസൗകര്യങ്ങൾ മികവുറ്റതാക്കി രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടിയാണ് തുക വിനിയോഗിക്കുക. മെഡിക്കൽ കോളജിെൻറ കാമ്പസ് നവീകരണത്തിന് 5.43 കോടി രൂപയും എപ്പിഡമിക് വാർഡ് നിർമാണത്തിനും മരുന്നുകളുടെ സംഭരണത്തിനും വിതരണത്തിനും വേണ്ടിയുള്ള കെട്ടിടനിർമാണത്തിനുമായി 6.70 കോടി രൂപയും ഡീസൽ ജനറേറ്റർ സ്ഥാപിക്കുന്നതിന് 1.05 കോടി രൂപയുടെയും ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ആശുപത്രിയുടെ അടിസ്ഥാനസൗകര്യ വികസനങ്ങൾക്കും തുക വകയിരുത്തിയിട്ടുണ്ട്. ഇതോടുകൂടി മെഡിക്കൽ കോളജിൽ വിപുലമായ രീതിയിലുള്ള വികസനപ്രവർത്തനങ്ങൾക്കാണ് തുടക്കംകുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story