Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 11:02 AM IST Updated On
date_range 1 Nov 2017 11:02 AM ISTഉള്ളി വില കുതിക്കുന്നു പച്ചക്കറികൾക്കും വൻവില
text_fieldsbookmark_border
കോട്ടയം: സംസ്ഥാനത്ത് ഉള്ളിയടക്കം നിത്യോപയോഗ സാധനങ്ങൾക്കെല്ലാം തീവില. ചരക്കുസേവന നികുതിയിൽ കുടുങ്ങി സാധാരണക്കാരെൻറ ദൈനംദിന ജീവിതം ദുരിതത്തിലായതിനു പിന്നാലെയാണ് നിത്യോപയോഗ സാധനങ്ങളിൽ പലതിനും 25 മുതൽ 60 ശതമാനംവരെ വില വർധിച്ചത്. ചെറിയ ഉള്ളി വില െഞട്ടിക്കുന്നു. കിലോക്ക് 130-140 രൂപവരെയാണ് കഴിഞ്ഞദിവസങ്ങളിലെ ചില്ലറ വിൽപന വില. ചൊവ്വാഴ്ചയും വിലയിൽ മാറ്റമില്ല. 140 രൂപയിൽ തന്നെ. സവാളക്കും വില ഉയർന്നു. 50 രൂപയാണ് കിലോക്ക് ചില്ലറ വിൽപന വില. ചിലയിടത്ത് 48 രൂപയും. എന്നാൽ, വിലവർധനക്ക് പ്രേത്യക കാരണമൊന്നും പറയാൻ കച്ചവടക്കാർക്കുപോലും കഴിയുന്നില്ല. ഉള്ളിയുടെ മൊത്ത വിൽപന വില 115-120 രൂപവരെയാണ്. സവാളയുടെ മൊത്ത വിൽപന വില 38 രൂപയും. സപ്ലൈകോ ഒൗട്ട്ലറ്റുകളിൽ ചൊവ്വാഴ്ച ചെറിയ ഉള്ളിയുടെ വിൽപന വില 113 രൂപയായിരുന്നു. തമിഴ്നാട്, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിലേക്ക് ഉള്ളി കൂടുതലായി എത്തുന്നത്. ഇതര സംസ്ഥാനങ്ങളിലും ഉള്ളിവില കുതിക്കുകയാണെന്ന് െമാത്തവ്യാപാരികൾ പറയുന്നു. കനത്തമഴയും വിളവെടുപ്പ് കൃത്യമായി നടത്താൻ കഴിയാത്തതും ഇപ്പോഴത്തെ വില വർധനക്ക് കാരണമാണ്. സപ്ലൈകോ ഒൗട്ട്ലറ്റുകളിൽ പരിമിത സ്റ്റോക്കാണുള്ളത്. ഇത് തീരുന്നേതാടെ വില ഇനിയും ഉയരുമെന്നാണ് സൂചന. ഉള്ളിയുടെ വരവും കുറഞ്ഞിട്ടുണ്ട്. പച്ചക്കറിക്കും കിഴങ്ങുവർഗങ്ങൾക്കും വില വർധിച്ചു. പച്ചമുളകിന് 80 രൂപയാണ് ചില്ലറ വിൽപന വില. പച്ചപ്പയറിനും ബീൻസിനും 80 രൂപയായി. ബീറ്റ്റൂട്ടിനും തക്കാളിക്കും വില ഉയരുകയാണ്. 65-70 രൂപയാണ് വില. നാളികേരത്തിനും വെളിച്ചെണ്ണക്കും വില ഉയർന്നുതന്നെ. വെളിച്ചെണ്ണക്ക് 180 മുതൽ 200 രൂപവരെയാണ് വില. ചില ബ്രാൻഡഡ് ഇനങ്ങൾക്ക് 210 രൂപയും വാങ്ങുന്നു. തേങ്ങക്ക് 52 രൂപയാണ് കിലോക്ക് വില. എന്നാൽ, കിഴങ്ങ് വർഗങ്ങൾക്ക് കാര്യമായ വിലവർധനയില്ല. അരി വിലയിലും നേരിയ കുറവുണ്ട്. കുത്തരിക്കും വെള്ളയരിക്കും മൂന്ന് മുതൽ നാലുരൂപവരെ കുറഞ്ഞു. സി.എ.എം. കരീം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story