Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇ-^ഗവേണൻസ്​:...

ഇ-^ഗവേണൻസ്​: സോഫ്​റ്റ്​വെയർ എം.ജി വികസിപ്പിക്കും ^വി.സി

text_fields
bookmark_border
ഇ--ഗവേണൻസ്: സോഫ്റ്റ്വെയർ എം.ജി വികസിപ്പിക്കും -വി.സി കോട്ടയം: സംസ്ഥാനത്തെ സർവകലാശാലകളിൽ ഇ-ഗവേണൻസ് നടപ്പാക്കാൻ ആവശ്യമായ സോഫ്റ്റ്വെയർ എം.ജി സർവകലാശാലയുടെ നേതൃത്വത്തിൽ വികസിപ്പിക്കുമെന്ന് വി.സി ഡോ. ബാബു സെബാസ്റ്റ്യൻ. ഇതുസംബന്ധിച്ച നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലെയും ബിരുദ പ്രവേശനം എം.ജി സർവകലാശാല വികസിപ്പിച്ച ഏകജാലക സംവിധാനം വഴി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എം.ജിയിൽ ബുധനാഴ്ച മുതൽ നിലവിൽവരുന്ന ഓൺലൈൻ സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സിൻഡിക്കേറ്റ്, ധനകാര്യ ഉപസമിതി കൺവീനർ ഡോ. കെ. ഷെറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ എം.ആർ. ഉണ്ണി, സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാർ, ഡോ. എ.എം. തോമസ്, ഡോ. എ. ജോസ്, പ്രഫ. ടോമിച്ചൻ ജോസഫ്, ഡോ. ആർ. പ്രഗാഷ്, സംഘടന പ്രതിനിധികളായ ജി. പ്രകാശ്, എ. ബാബുരാജ് വാര്യർ, പി.ആർ.ഒയുടെ ചുമതലയുള്ള വേണുഗോപാലൻ കർത്ത എന്നിവർ സംസാരിച്ചു. സർവകലാശാലാ ഫീസുകൾക്ക് ഓൺലൈൻ പേയ്മ​െൻറ്, തുല്യത, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അപേക്ഷയും വിതരണവും, െപ്രാവിഡൻറ് ഫണ്ട് െക്രഡിറ്റ് കാർഡുകൾ, വിരമിച്ച അധ്യാപകരുടെയും ജീവനക്കാരുടെയും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പണം എന്നീ സേവനങ്ങളാണ് ബുധനാഴ്ച മുതൽ ഓൺലൈനാകുന്നത്. പുറമെ നിന്നുള്ള ഏജൻസികളുടെ സഹായമില്ലാതെ, സർവകലാശാലയുടെ സ്വന്തം മനുഷ്യവിഭവശേഷി ഉപയോഗിച്ച് വികസിപ്പിച്ച സാങ്കേതികവിദ്യയാണ് ഓൺലൈൻ സേവനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story