Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2017 8:21 PM IST Updated On
date_range 11 May 2017 8:21 PM ISTകേരള കോൺഗ്രസിൽ അസ്വസ്ഥത; ഇടതുബന്ധം തള്ളി സി.എഫ്. തോമസും രംഗത്ത്
text_fieldsbookmark_border
കോട്ടയം: ഇടത് ബന്ധത്തെെച്ചാല്ലി കേരള കോൺഗ്രസ്-എമ്മിൽ ഉടലെടുത്ത ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന് പിന്നാലെ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസും ഇടതുബന്ധം തള്ളി പരസ്യമായി രംഗത്തെത്തി. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേർന്ന പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുക്കാതിരുന്ന സി.എഫ്. തോമസ് എം.എൽ.എ ബുധനാഴ്ച മാധ്യമങ്ങൾക്കുമുന്നിലാണ് കോട്ടയം ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പാർട്ടി നിലപാട് തള്ളിയത്. കോട്ടയം ജില്ല പഞ്ചായത്തിലെ സി.പി.എം ബന്ധത്തെക്കുറിച്ച് പാർട്ടിക്കുള്ളിൽ വിശദചർച്ച വേണമെന്ന് സി.എഫ്. തോമസ് ആവശ്യപ്പെട്ടു. ഭിന്നാഭിപ്രായങ്ങൾ വരാനുള്ള സാഹചര്യം പരിശോധിക്കണം. ഏതെങ്കിലും മുന്നണി പ്രവേശനത്തെക്കുറിച്ച് പാർട്ടിക്കുള്ളിൽ ചർച്ചനടന്നതായി അറിയില്ല. ചരൽക്കുന്ന് ക്യാമ്പിൽ പാർട്ടി ഏതെങ്കിലും മുന്നണിയിലേക്ക് പോകാൻ തീരുമാനമെടുത്തിരുന്നില്ല. ഒറ്റക്ക് നിൽക്കാനായിരുന്നു തീരുമാനം. ഏതെങ്കിലും മുന്നണിയിലേക്ക് മാറണമെങ്കിൽ സാഹചര്യങ്ങൾ വിലയിരുത്തി പാർട്ടിക്കുള്ളിൽ വിശദചർച്ച നടത്തണം. അടുത്ത പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുക്കും. ചരൽക്കുന്ന് ക്യാമ്പിൽ കൈക്കൊണ്ട തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്നും സി.എഫ്. തോമസ് മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എം പിന്തുണയോടെ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം സ്വന്തമാക്കിയതിനെച്ചൊല്ലിയാണ് കേരള കോൺഗ്രസ്-എമ്മിൽ പുതിയ പ്രതിസന്ധി ഉടലെടുത്തത്. പുതിയ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച പി.ജെ. ജോസഫും മോൻസ് ജോസഫും കെ.എം. മാണിയുടെ പാലായിലെ വസതിയിൽ നടന്ന പാർലമെൻററി പാർട്ടി യോഗം ബഹിഷ്കരിക്കുകയും ചെയ്തു. ഇതോടെ പാർട്ടി മറ്റൊരു പിളർപ്പിലേക്കെന്ന പ്രചാരണം ശക്തിപ്പെെട്ടങ്കിലും കെ.എം. മാണി നിലപാട് മയപ്പെടുത്തുകയും കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പാർലമെൻററി പാർട്ടി യോഗം വിളിച്ചുചേർക്കുകയും ചെയ്തിരുന്നു. സി.എഫ്. തോമസ് ഇല്ലാത്തതിനാൽ ഇതിൽ വിശാല ചർച്ചയൊന്നും നടന്നില്ല. അടുത്ത യോഗത്തിൽ ചർച്ചനടത്താമെന്ന മാണിയുെട ഉറപ്പിൽ യോഗം പിരിയുകയായിരുന്നു. ഇതിനുപിന്നാലെയാണ് ഇടതുബന്ധത്തെ എതിർത്ത് സി.എഫ്. തോമസ് രംഗത്തുവന്നത്. ഇതോടെ കെ.എം. മാണി ഉൾപ്പെടെ ആറ് കേരള കോൺഗ്രസ് എം.എൽ.എമാരിൽ മൂന്നുപേർ ഇടതുബന്ധത്തിൽ ഏതിർപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്. ജില്ല പഞ്ചായത്തിൽ ഇടത് പിന്തുണയോടെ നേടിയ പ്രസിഡൻറ് സ്ഥാനം രാജിവെക്കണമെന്ന ആവശ്യം അടുത്ത പാർലമെൻററി പാർട്ടി യോഗത്തിൽ ഇവർ ഉയർത്തുമെന്നാണ് സൂചന. ഇതിനോടുള്ള മാണിയുെട പ്രതികരണമാകും ഇനി നിർണായകം. മറ്റ് രണ്ട് എം.എൽ.എമാർക്കും എൽ.ഡി.എഫ് ബന്ധത്തിൽ താൽപര്യമിെല്ലങ്കിലും തൽക്കാലം മാണിയെ കൈവിടില്ലെന്ന നിലപാടിലാണ് ഇവർ. അതിനിടെ, ജോസ് െക. മാണി എം.പിയുടെ ഇടപെടലുകൾക്കെതിരെ പാർട്ടിയിൽ പ്രതിഷേധം ശക്തമാവുകയാണ്. ഭൂരിഭാഗം മുതിർന്ന നേതാക്കളും പാർട്ടിയിൽ ജോസ് കെ. മാണി പിടിമുറുക്കുന്നതിൽ അതൃപ്തിയിലാണ്. ഇവർ സി.പി.എം കൂട്ടുകെട്ടിനെതിരെ ഏതിർപ്പുയർത്തി ജോസ് കെ. മാണിയെ പ്രതിരോധത്തിലാക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story