Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2017 8:44 PM IST Updated On
date_range 4 May 2017 8:44 PM ISTമൂന്നിലവിലെ തല്ലിന് കോട്ടയത്ത് തിരിച്ചടി: അട്ടിമറി തീരുമാനം അവസാനംവരെ
text_fieldsbookmark_border
കോട്ടയം: യു.ഡി.എഫിൽനിന്ന് കേരള കോൺഗ്രസ് നേരേത്ത വിട്ടുപോയതാെണങ്കിലും മുൻധാരണകൾ എല്ലാം തകർത്ത് കോട്ടയത്തെ പൊട്ടിത്തെറിയിലേക്ക് നയിച്ചത് മൂന്നിലവ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്. ഇവിടെ കേരള കോൺഗ്രസ് അംഗത്തിനെതിരെ കോൺഗ്രസ് അവിശ്വാസം െകാണ്ടുവന്നത് കേരള കോൺഗ്രസിനെ പ്രകോപിപ്പിച്ചിരുന്നു. കോൺഗ്രസ് പിന്തുണയോടെ ഇടത് അംഗം വൈസ് പ്രസിഡൻറായതോടെ ബന്ധം കൂടുതൽ വഷളായി. മുന്നണിവിട്ട ശേഷം കോട്ടയം ജില്ലയിലെ രണ്ട് തദ്ദേശസ്ഥാപന വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഒറ്റക്ക് മത്സരിച്ച കേരള കോൺഗ്രസ് വിജയിച്ചിരുന്നു. കോൺഗ്രസും കേരള കോൺഗ്രസും രൂക്ഷമായ ആരോപണങ്ങൾ ഉയർത്തിയായിരുന്നു ഇവിടങ്ങളിൽ പ്രചാരണം. ഇതോടെ കോട്ടയത്തെ ഏറ്റവും വലിയ പാർട്ടി തങ്ങളാണെന്ന അവകാശവാദം കേരള കോൺഗ്രസ് ഉന്നയിച്ചു. ഇതിനെതിരെ കോൺഗ്രസ് ജില്ല നേതൃയോഗങ്ങളിൽ രൂക്ഷ വിമർശമുയർന്നു. കോട്ടമല പാറ ഖനനവുമായി ബന്ധപ്പെട്ട് രാമപുരം പഞ്ചായത്തിൽ കേരള കോൺഗ്രസ് പ്രസിഡൻറിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചു. ഇതിെൻറ അമർഷം പുകയുന്നതിനിടെ മൂന്നിലവ് പഞ്ചായത്തിലും അവിശ്വാസം വരുന്നത്. തുടർന്നാണ് പ്രതിഫലനം ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കും നീണ്ടു. മുന്നണി കരാര്‍ പ്രകാരം നൽകേണ്ട മാഞ്ഞൂര്‍, ഏറ്റുമാനൂര്‍ സഹകരണ ബാങ്ക് പ്രസിഡൻറ് സ്ഥാനവും പാലാ മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡൻറ് സ്ഥാനവും നാളുകളായി വിട്ടുനല്‍കാന്‍ കോൺഗ്രസ് തയാറായിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. ഇതിനുള്ള തിരിച്ചടിയാണ് ജില്ല പഞ്ചായത്തിലുണ്ടായത്. മുൻകൂട്ടി തയാറാക്കിയ തിരക്കഥയല്ല ഇതിന് പിന്നിെലന്നും കോൺഗ്രസ് വിമർശനങ്ങൾക്കുള്ള തിരിച്ചടിയായി കണ്ടാൽ മതിയെന്നും കേരള കോൺഗ്രസ് നേതാക്കൾ പറയുന്നു. എന്നാൽ, കാര്യങ്ങൾ സുഗമമായി മുന്നോട്ടുപോകുമെന്ന ചിന്തയിലായിരുന്നു കോൺഗ്രസ്. ഇതിെൻറ ഭാഗമായാണ് വലിയ ചർച്ചകൾക്കൊന്നും നിൽക്കാതെ ജോഷി ഫിലിപ് പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞത്. ഇതിനുപിന്നാലെ ഏപ്രിൽ മൂന്നിനു കോൺഗ്രസ്, കേരള കോൺഗ്രസ് അംഗങ്ങൾ യോഗം ചേർന്ന് സണ്ണി പാമ്പാടിയെ പ്രസിഡൻറായി തെരഞ്ഞെടുക്കാൻ തീരുമാനിച്ചിരുന്നു. ഇക്കാര്യങ്ങൾ എഴുതി കരാറാക്കി എല്ലാ കോൺഗ്രസ്, കേരള കോൺഗ്രസ് അംഗങ്ങളും ഒപ്പിട്ടതായും കോൺഗ്രസ് നേതാക്കൾ പറയുന്നു. എന്നാൽ, പിന്നീടാണ് അണിയറയിൽ കരുനീക്കങ്ങൾ ശക്തിപ്പെട്ടത്. മൂന്നിലവ്, രാമപുരം എന്നിവിടങ്ങളിൽ കോൺഗ്രസിൽ നിന്നുണ്ടായ തിക്താനുഭവം ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കണമെന്ന വികാരം ശക്തമായി. എന്നാൽ, തീരുമാനങ്ങൾ വ്യക്തമായി പറയാൻ കേരള കോൺഗ്രസ് തയാറായില്ല. ചൊവ്വാഴ്ച വൈകീട്ട് വരെയും ജില്ല പഞ്ചായത്തിലെ കേരള കോൺഗ്രസ് അംഗങ്ങൾക്കുപോലും പിറ്റേന്നു നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ചു വ്യക്തതയില്ലായിരുന്നു. ബുധനാഴ്ച രാവിലെ സി.പി.എം പാർലമെൻററി പാർട്ടി യോഗം ചേർന്നതിനു പിന്നാലെയാണു നീക്കങ്ങൾ ചോർന്നത്. പ്രസിഡൻറ് സ്ഥാനാർഥിയായി മത്സരിക്കുന്ന സഖറിയാസ് കുതിരവേലിയെ പിന്തുണക്കാൻ സി.പി.എം തീരുമാനിച്ചു. എന്നാൽ, ജില്ല പഞ്ചായത്തിലെത്തിയ കേരള കോൺഗ്രസ് അംഗങ്ങൾ കോൺഗ്രസ് അംഗങ്ങൾക്കൊപ്പമാണ് ഇരുന്നത്. തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ പൂർത്തിയായതിനു പിന്നാലെ, കോൺഗ്രസ് അംഗങ്ങൾ ഹാളിൽ നിന്നിറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story