Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമു​ഖ്യ​മ​ന്ത്രി...

മു​ഖ്യ​മ​ന്ത്രി കൈ​യേ​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്നു –എം.​എം. ഹ​സ​ന്‍

text_fields
bookmark_border
മ​ന്ത്രി എം.​എം. മ​ണി​യു​ടെ സ​ഹോ​ദ​ര​ന്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള പാ​ര്‍ട്ടി നേ​താ​ക്ക​ളാ​ണ് മൂ​ന്നാ​റി​ല്‍ സ​ര്‍ക്കാ​ര്‍ ഭൂ​മി കൈ​യേ​റി​യി​രി​ക്കു​ന്ന​ത് അ​ടൂ​ര്‍: മൂ​ന്നാ​റി​ല്‍ ഭൂ​മി കൈ​യേ​റി കൈ​വ​ശം ​െവ​ച്ചി​രി​ക്കു​ന്ന മാ​ര്‍ക്‌​സി​സ്​​റ്റ്​ നേ​താ​ക്ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ഭൂ​മാ​ഫി​യ​യെ സം​ര​ക്ഷി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ എം.​എം. ഹ​സ​ന്‍. ഡി.​സി.​സി ​നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ക്യാ​മ്പ് എ​ക്‌​സി​ക്യൂ​ട്ടി​വ് അ​ടൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ന്ത്രി എം.​എം. മ​ണി​യു​ടെ സ​ഹോ​ദ​ര​ന്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള പാ​ര്‍ട്ടി നേ​താ​ക്ക​ളാ​ണ് മൂ​ന്നാ​റി​ല്‍ സ​ര്‍ക്കാ​ര്‍ ഭൂ​മി കൈ​യേ​റി​യി​രി​ക്കു​ന്ന​ത്. കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ക​ല​ക്ട​റെ​യും സ​ബ്ക​ല​ക്ട​റെ​യും വി​ര​ട്ടി ഒ​ഴി​പ്പി​ക്ക​ൽ നി​ര്‍ത്തി വെ​പ്പി​ച്ചി​രി​ക്കു​ന്ന​ത് സ​ര്‍ക്കാ​ര്‍ ഭൂ​മാ​ഫി​യ​ക്ക്​ ഒ​പ്പ​മാ​ണെ​ന്ന​തി​െൻറ വ​ലി​യ തെ​ളി​വാ​ണ്. മൂ​ന്നാ​റി​ല്‍ പൊ​മ്പി​ളൈ ഒ​രു​ൈ​മ ന​ട​ത്തി​യ സ​മ​ര​ത്തെ യു.​ഡി.​എ​ഫ് പി​ന്തു​ണ​ക്കു​ന്ന​ത് അ​വ​രു​ടെ ശ​ക്തി നോ​ക്കി​യ​ല്ല. മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്ന വാ​ദ​ത്തി​നു​വേ​ണ്ടി പോ​രാ​ടു​ന്ന​തു​കൊ​ണ്ടാ​ണ്. ക്രി​മി​ന​ല്‍ക്കേ​സി​ല്‍ പ്ര​തി​ചേ​ര്‍ക്ക​പ്പെ​ട്ട എം.​എം. മ​ണി​യെ മ​ന്ത്രി​യാ​ക്കി​യ​ത് ത​ന്നെ ധാ​ര്‍മി​ക​ത​ക്ക്​ എ​തി​രാ​ണ്. മ​ണി​യെ മ​ന്ത്രി​സ​ഭ​യി​ല്‍നി​ന്ന്​ പു​റ​ത്താ​ക്കു​ന്ന​തു​വ​രെ യു.​ഡി.​എ​ഫ് സ​മ​രം തു​ട​രും. തൊ​ഴി​ലാ​ളി വ​ര്‍ഗ നേ​താ​വാ​യ മു​ഖ്യ​മ​ന്ത്രി സം​സാ​ര​ത്തി​ലും പ്ര​വൃ​ത്തി​യി​ലും മു​ത​ലാ​ളി​ത്ത സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ഒ​രു വ​ര്‍ഷ​ത്തെ ഭ​ര​ണം ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. മ​ന്ത്രി​സ​ഭ​യു​ടെ ഒ​ന്നാം വാ​ര്‍ഷി​ക​ദി​ന​മാ​യ 25ന് ‘​ഒ​ന്നും ശ​രി​യാ​കാ​ത്ത ഒ​രു വ​ര്‍ഷം’ എ​ന്ന പേ​രി​ല്‍ പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ക്കു​മെ​ന്നും എം.​എം. ഹ​സ​ന്‍ പ​റ​ഞ്ഞു. രാ​ജ്യ​ത്ത് മു​മ്പെ​ങ്ങും ഇ​ല്ലാ​ത്ത രീ​തി​യി​ല്‍ വ​ര്‍ഗീ​യ​ശ​ക്തി​ക​ള്‍ ഭീ​ഷ​ണി ഉ​യ​ര്‍ത്തു​ക​യാ​ണെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​ന്‍ പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍ പ​റ​ഞ്ഞു. ഇ​ന്ത്യ ബ​ഹു​സ്വ​ര​ത​യു​ള്ള രാ​ജ്യ​മാ​ണെ​ന്നും ഇ​ത് സം​ര​ക്ഷി​ക്കേ​ണ്ട​ത് കോ​ണ്‍ഗ്ര​സി​െൻറ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും പി.​ജെ. കു​ര്യ​ന്‍ പ​റ​ഞ്ഞു. ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ബാ​ബു ജോ​ര്‍ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ആ​േ​ൻ​റാ ആ​ൻ​റ​ണി എം.​പി, അ​ടൂ​ര്‍ പ്ര​കാ​ശ് എം.​എ​ൽ.​എ, കെ. ​ശി​വ​ദാ​സ​ന്‍നാ​യ​ര്‍, പി. ​മോ​ഹ​ന്‍രാ​ജ്, കെ.​പി.​സി.​സി ട്ര​ഷ​റ​ര്‍ ജോ​ണ്‍സ​ണ്‍ എ​ബ്ര​ഹാം, യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ര്‍മാ​ന്‍ പ​ന്ത​ളം സു​ധാ​ക​ര​ന്‍, കെ.​പി.​സി.​സി നി​ര്‍വാ​ഹ​ക സ​മി​തി അം​ഗം മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ഏ​ഴം​കു​ളം അ​ജു, സു​ധാ​ക്കു​റു​പ്പ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story