Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right​ട്രെയിനിൽ...

​ട്രെയിനിൽ ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ആ​റു​വ​യ​സ്സു​കാ​ര​നും അ​മ്മ​ക്കും വീ​ണ്​ പ​രി​ക്ക്​

text_fields
bookmark_border
കോ​ട്ട​യം: ട്രാ​ക്ക്​ മാ​റി​യെ​ത്തി​യ ട്രെ​യി​നി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​റു വ​യ​സ്സു​കാ​ര​നും അ​മ്മ​ക്കും വീ​ണ്​ പ​രി​ക്കേ​റ്റു. പ​ര​ശു​റാം എ​ക്സ്​​പ്ര​സി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ അ​മ്മ​യും കു​ട്ടി​യും വീ​ണ​ത്. മു​ൻ നി​ശ്ച​യി​ച്ച പ്ലാ​റ്റ്​​ഫോ​മി​ൽ​നി​ന്ന്​ മാ​റി​യെ​ത്തി​യ െട്ര​യി​നി​ൽ ക​യ​റാ​നാ​യി ട്രാ​ക്കി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ​ വി​ണാ​ണ്​ ഇ​വ​ർ​ക്ക്​ പ​രി​ക്കേ​റ്റ​ത്. കു​ട്ടി​യു​ടെ ത​ല​യി​ൽ ആ​റ് കു​ത്തി​ക്കെ​ട്ടു​ണ്ട്. അ​മ്മ​യു​ടെ മു​ട്ടി​നും കൈ​ക്കും മു​റി​വേ​റ്റു. ഞാ​യ​റാ​ഴ്ച രാ​വി​ലെ കോ​ട്ട​യം റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. രാ​വി​ലെ 9.30ന് ​എ​ത്തേ​ണ്ട പ​ര​ശു​റാം എ​ക്സ്​​പ്ര​സ്​ 15 മി​നി​റ്റ്​ താ​മ​സി​ച്ചാ​ണ് എ​ത്തി​യ​ത്. ഒ​ന്നാം പ്ലാ​റ്റ്​​ഫോ​മി​ൽ വ​രു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്. സ്​​റ്റേ​ഷ​നി​ൽ ബോ​ർ​ഡി​ൽ എ​ഴു​തി​യി​രു​ന്ന​തും അ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള അ​റി​യി​പ്പും ഒ​ന്നാം പ്ലാ​റ്റ്​​ഫോ​മി​ൽ എ​ത്തു​മെ​ന്നാ​യി​രു​ന്നു. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് െട്ര​യി​ൻ കാ​ത്ത് ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ൽ നി​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ, െട്ര​യി​ൻ വ​ന്ന​ത് ര​ണ്ടാം പ്ലാ​റ്റ്​​ഫോ​മി​ലാ​ണ്. െട്ര​യി​ൻ ട്രാ​ക്കി​ൽ ക​യ​റി​യ ശേ​ഷ​മാ​ണ് റെ​യി​ൽ​വേ അ​നൗ​ൺ​സ്​​മെൻറും ഉ​ണ്ടാ​യ​ത്. ഇ​തേ തു​ട​ർ​ന്ന് ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ൽ നി​ന്ന​വ​ർ ര​ണ്ടാം പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് എ​ത്താ​ൻ ട്രാ​ക്കി​ലേ​ക്ക്​ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ കു​ട്ടി​യെ ജി​ല്ല ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story