Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ​ട്ടാ​പ്പ​ക​ൽ ബൈ​ക്ക്...

പ​ട്ടാ​പ്പ​ക​ൽ ബൈ​ക്ക് മോ​ഷ്​​ടി​ച്ചു; പെ​േ​ട്രാ​ൾ തീ​ർ​ന്ന​തോ​ടെ വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ച്ചു

text_fields
bookmark_border
ക​റു​ക​ച്ചാ​ൽ: റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം പോ​യി. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ബൈ​ക്ക് റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നെ​ടും​കു​ന്നം ക​വ​ല​യി​ൽ റ​ബ​ർ വ്യാ​പാ​രം ന​ട​ത്തു​ന്ന കു​ള​ങ്ങ​ര ഷൗ​ക്ക​ത്തി​െൻറ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. ക​ട​യു​ടെ മു​ൻ​വ​ശ​ത്ത് പാ​ർ​ക്ക് ചെ​യ്​​തി​രു​ന്ന ബൈ​ക്ക് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. താ​ക്കോ​ലും ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ ക​ച്ച​വ​ട​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് അ​േ​ന്വ​ഷി​ച്ചെ​ങ്കി​ലും ബൈ​ക്ക് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന്​ ക​റു​ക​ച്ചാ​ൽ പൊ​ലീ​സി​െ​ന അ​റി​യി​ച്ച​ത​നു​സ​രി​ച്ച്​ ഇ​വ​ർ സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. പെ​ട്രോ​ൾ പ​മ്പി​ലെ​യ​ട​ക്കം സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചി​ട്ടും ഒ​ന്നും വ്യ​ക്ത​മാ​യി​ല്ല. പി​ന്നീ​ട് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ നെ​ടും​കു​ന്നം പ​ള്ളി​പ്പ​ടി​ക്ക് സ​മീ​പം ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​ട്രോ​ൾ തീ​ർ​ന്ന​തി​നാ​ൽ മോ​ഷ്​​ടാ​വ്​ വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു നി​ന്ന്​ മു​ക്കാ​ൽ കി​ലോ​മീ​റ്റ​റോ​ളം വ്യ​ത്യാ​സ​ത്തി​ലാ​ണ് ബൈ​ക്ക് ക​ണ്ടെ​ത്തി​യ​ത്. ബൈ​ക്ക് മോ​ഷ്​​ടി​ച്ച​ത​ല്ലെ​ന്നും ആ​രോ ക​ബ​ളി​പ്പി​ക്കാ​നാ​യി എ​ടു​ത്തു​കൊ​ണ്ടു​പോ​യ​താ​ണെ​ന്നാ​ണ് പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. പ്ര​ദേ​ശ​ത്ത് ബൈ​ക്ക് മോ​ഷ​ണം പ​തി​വാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ മൂ​ന്നാ​മ​ത്തെ മോ​ഷ​ണ​മാ​ണ് ന​ട​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story