Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2017 6:17 PM IST Updated On
date_range 22 March 2017 6:17 PM ISTഅക്ഷരനഗരിക്ക് ആനച്ചന്തമേകി തിരുനക്കര പൂരം
text_fieldsbookmark_border
കോട്ടയം: പഞ്ചാക്ഷരി മന്ത്രധ്വനിയുടെ ആരവത്തിൽ അക്ഷരിനഗരിക്കു ആനച്ചന്തം പകർന്ന് തിരുനക്കര പൂരം. ചൊവ്വാഴ്ച രാവിലെ മുതൽ നഗരം പൂരപ്രേമികളാൽ നിറഞ്ഞിരുന്നു. കൊടുംചൂട് അവഗണിച്ച് പതിനായിരങ്ങളാണ് മണിക്കൂറുകള്‍ക്ക് മുമ്പ് പൂരപ്പറമ്പില്‍ എത്തിച്ചേര്‍ന്നത്. കേരളത്തിലെ അറിയപ്പെടുന്ന 22 ഗജരാജാക്കന്മാര് കിഴക്കും പടിഞ്ഞാറും ചേരുവാരമായി തിരിഞ്ഞ് അണിനിരന്നതോടെ പൂരത്തിന് തിരിതെളിഞ്ഞു. അരയാലിന്‍ചുവട്ടില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തില്‍ 60ഓളം കലാകാരന്മാര് മേളപ്പെരുക്കത്തിെൻറ ആവേശക്കൊടുങ്കാറ്റുയര്‍ത്തി. മേളം മുറുകിയതോടെ ആസ്വാദകര്‍ ആനന്ദലഹരിയിലായി. തൃക്കടവൂര്‍ ശിവരാജുവാണ് തിരുനക്കരയപ്പെൻറ തിടമ്പേറ്റിയത്.കേരളത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരങ്ങളാണ് പൂരം കാണാന്‍ തിരുനക്കരയിലേക്ക് ഒഴുകിയെത്തിയത്. അക്ഷരാർഥത്തില്‍ മധ്യകേരളത്തിെൻറ പൂരപ്പറമ്പായി മാറുകയായിരുന്നു തിരുനക്കര. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ സാക്ഷ്യംവഹിച്ചു. പൂരപ്പറമ്പില്‍ മട്ടന്നൂര്‍ വിരിയിച്ചത് മേളപ്പെരുക്കത്തിെൻറ മാന്ത്രികതയാണ്. കുടമാറ്റം പൂരപ്രേമികളില്‍ ആവേശത്തിരയിളക്കി. നിറങ്ങളുടെ ചാഞ്ചാട്ടം ഭക്തിയുടെയും ആരവത്തിെൻറയും ആറാട്ടിനാണ് വഴിയൊരുക്കിയത്.പാറമേക്കാവിെൻറയും തിരുവമ്പാടിയുടെയും ആനച്ചമയങ്ങളണിഞ്ഞാണ് ഗജരാജക്കന്മാര്‍ തിരുനക്കരയുടെ തിരുമുറ്റത്ത് അണിനിരന്നത്. ലക്ഷണമൊത്ത ഗജവീരന്മാരായ ദുർഗപ്രസാദ്, പോത്തൻകോട് വിനായകൻ, മയ്യനാട് പാർഥസാരഥി, കരിങ്കുന്നം ഗണപതി, അടൂർ രാജേന്ദ്രൻ, ചൈത്രം അച്ചു, തോന്നാക്കൽ പാർഥസാരഥി, തോട്ടുചാലിൽ ബോലോനാഥ്, പല്ലാട്ട് ബ്രഹ്മദത്തൻ, കിരൺ നാരായണൻകുട്ടി, തിരുവമ്പാടി ചന്ദ്രശേഖരൻ, പാലാ കുട്ടിശങ്കരൻ, ഈരാറ്റുപേട്ട അയ്യപ്പൻ, പുതുപ്പള്ളി സാധു, കടക്കാവിള രാജശേഖരൻ, നെല്ലിക്കാട്ട് മഹാദേവൻ തുടങ്ങിയവരാണ് പൂരത്തിലണിനിരന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story