Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോ​ട്ട​യം...

കോ​ട്ട​യം അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് ഇ​ന്ന് തി​ര​ശ്ശീ​ല വീഴും

text_fields
bookmark_border
കോ​ട്ട​യം: 20 ലോ​ക​പ്ര​ശ​സ്ത സി​നി​മ​ക​ളി​ലൂ​ടെ​യും സം​വാ​ദ​ങ്ങ​ളി​ലൂ​ടെ​യും ക​ഴി​ഞ്ഞ നാ​ലു​നാ​ൾ സി​നി​മ പ്രേ​മി​ക​ളെ ആ​സ്വാ​ദ​ന​ത്തി​െൻറ ല​ഹ​രി​യി​ലാ​ഴ്​​ത്തി​യ മൂ​ന്നാ​മ​ത് അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്ര​മേ​ള​ക്ക്​ ചൊ​വ്വാ​ഴ്​​ച തി​ര​ശ്ശീ​ല വീ​ഴും. കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യും ആ​ത്മ​യും സം​യു​ക്ത​മാ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. ചി​ത്ര കൃ​ഷ്ണ​ന്‍കു​ട്ടി, ഷാ​ഹു​ല്‍ കാ​രാ​പ്പു​ഴ എ​ന്നി​വ​രു​ടെ പ്ര​ദ​ര്‍ശ​ന​വും അ​നി​ല്‍ക​ട്ട​ച്ചി​റ​യു​ടെ ലൈ​വ് ചി​ത്ര​ര​ച​ന​യും മേ​ള​ക്ക്​ മി​ഴി​വേ​കി. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട് അ​ഞ്ചി​ന് അ​ന​ശ്വ​ര തി​യ​റ്റ​റി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ സം​വി​ധാ​യ​ക​ന്‍ സി​ബി​മ​ല​യി​ല്‍ മു​ഖ്യാ​തി​ഥി​യാ​കും. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ബീ​ന പോ​ള്‍, ലാ​ല്‍ജോ​സ്​, വി.​എ​ന്‍. വാ​സ​വ​ന്‍, വി.​കെ. ജോ​സ​ഫ്, മ​ഹേ​ഷ് പ​ഞ്ചു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. മ​ധ്യ​തി​രു​വി​താം​കൂ​റി​നെ സി​നി​മ​യു​ടെ കാ​ഴ്ച​ക​ളി​ലേ​ക്ക്​ ന​യി​ച്ച എം.​എം. വ​ര്‍ക്കി​യെ ആ​ദ​രി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story