Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയുവതിയുടെ മരണത്തില്‍...

യുവതിയുടെ മരണത്തില്‍ ദുരൂഹത; മാതാവ് പൊലീസില്‍ പരാതി നല്‍കി

text_fields
bookmark_border
ചേര്‍ത്തല: മലപ്പുറത്ത സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി നോക്കിയിരുന്ന യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതി. വയലാര്‍ പഞ്ചായത്ത് കളവംകോടം തിരുകുളത്ത് വീട്ടില്‍ പ്രകാശന്‍െറ മകള്‍ ദീപിക പ്രകാശിനെ (23) ഫെബ്രുവരി 26ന് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയിരുന്നു. മരണത്തില്‍ കടക്കരപ്പള്ളി സ്വദേശിയായ യുവാവിന് ബന്ധമുണ്ടെന്ന് കാണിച്ചാണ് മാതാവ് രാധ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. കടക്കരപ്പള്ളി സ്വദേശിയായ യുവാവ് പ്രണയത്തിന്‍െറ മറവില്‍ മകളെ പീഡിപ്പിച്ചിട്ടുണ്ടെന്നും മരണം നടക്കുന്നതിനുമുമ്പുള്ള ഫോണ്‍ കാളുകള്‍ പരിശോധിച്ചാല്‍ തെളിവ് ലഭിക്കുമെന്നും മാതാവ് പറയുന്നു. മരണശേഷമെടുത്ത മൊഴികളില്‍ പാകപ്പിഴകളുണ്ടെന്നും യുവാവിനെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായും പരാതിയില്‍ ആരോപിക്കുന്നു. എന്നാല്‍, മരണത്തില്‍ സംശയം ഉണ്ടായിരുന്നതിനാല്‍ ആര്‍.ഡി.ഒയെ അറിയിച്ച് തഹസില്‍ദാറുടെ സാന്നിധ്യത്തിലായിരുന്നു ഇന്‍ക്വസ്റ്റ് തയാറാക്കിയതെന്നും പൊലീസ് സര്‍ജനാണ് മൃതദേഹ പരിശോധന നടത്തിയതെന്നും എസ്.ഐ പ്രതാപചന്ദ്രന്‍ പറഞ്ഞു. അന്വേഷണത്തിന്‍െറ ഭാഗമായി യുവതിയുടെ ഫോണ്‍ കാളുകളും ഡയറിയും പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story