Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2017 6:36 PM IST Updated On
date_range 2 March 2017 6:36 PM ISTക്ഷേമപദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കി പാലാ നഗരസഭ ബജറ്റ്
text_fieldsbookmark_border
പാലാ: പാലാ നഗരസഭ ബജറ്റ് അവതരിപ്പിച്ചു. ചെയര്‍പേഴ്സന്‍ ലീന സണ്ണിയുടെ അധ്യക്ഷതയില്‍ വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ അവതരിപ്പിച്ച ബജറ്റ് 41,03,65,547 രൂപ വരവും 36,97,83,920 രൂപ ചെലവും ലക്ഷ്യമിടുന്നു. തിരക്കേറിയ ജങ്ഷനുകളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും നിരത്തുകളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനും സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തിടത്ത് പുതിയ ലൈന്‍ വലിക്കുന്നതിനും 30 ലക്ഷം. ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും കടവുകളുടെ പുനരുദ്ധാരണത്തിനും 15 ലക്ഷം, മൂവാറ്റുപുഴ പുനലൂര്‍ ഹൈവേയുടെയും ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയുടെയും ഫുട്പാത്തുകള്‍ പി.ഡബ്ള്യു.ഡിയുടെ സഹായത്തോടെ നിര്‍മിക്കുന്നതിന് പത്തുലക്ഷം രൂപ. റോഡ് നിര്‍മാണത്തിന് ഓരോ വാര്‍ഡിനും പത്തുലക്ഷം, ബസ്സ്റ്റാന്‍ഡുകളുടെ നവീകരണത്തിനും ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മിക്കുന്നതിനുമായി 15 ലക്ഷം, നഗരസഭ ചില്‍ഡ്രന്‍സ് പാര്‍ക്കിന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എട്ടുലക്ഷം, ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് അഞ്ചുലക്ഷം, യാചക നിരോധിതമാക്കുന്നതിന്‍െറ ഭാഗമായി സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ യാചക പുനരധിവാസ കേന്ദ്രത്തിനായി അഞ്ചുലക്ഷം, കുടിവെള്ള പദ്ധതികള്‍ക്കായി 25 ലക്ഷം, മൂന്നാനിയിലെ മുനിസിപ്പാലിറ്റി വക സ്ഥലത്ത് ലോയേഴ്സ് ചേംബര്‍ നിര്‍മാണത്തിന് അഞ്ചുലക്ഷം. കിഴതടിയൂര്‍ ബസ് ടെര്‍മിനല്‍ നിര്‍മിക്കുന്നതിന്‍െറ പ്രാരംഭനടപടിക്ക് പത്തുലക്ഷം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുടെ ധനസഹായത്തിന് എട്ടുലക്ഷം, അംഗന്‍വാടികളില്‍ പോഷകാഹാരവിതരണത്തിനും വെള്ളം, വൈദ്യുതി, കെട്ടിടം, മറ്റാവശ്യങ്ങള്‍ക്ക് 25 ലക്ഷം, എസ്.എസ്.എയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് നാലുലക്ഷം. വീടില്ലാത്തവര്‍ക്ക് വീടുവെക്കുന്നതിനും സ്ഥലം ഇല്ലാത്തവര്‍ക്ക് സ്ഥലംവാങ്ങുന്നതിനും വീട് മെയിന്‍റനന്‍സിനും കോളനികളുടെ പുനരുദ്ധാരണത്തിനും 50 ലക്ഷം, പ്രീമെട്രിക് ഹോസ്റ്റല്‍, കമ്യൂണിറ്റി ഹാള്‍, എസ്.സി കുട്ടികള്‍ക്ക് ഉപരിപഠനത്തിന് ധനസഹായം, പട്ടികവിഭാഗത്തിനുള്ള വീട്, കക്കൂസ് എന്നിവക്ക് പത്തുലക്ഷം അനുവദിച്ചു. പൊതുകക്കൂസ് നവീകരിക്കുന്നതിന് പത്തുലക്ഷം. ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍, മൃഗാശുപത്രി എന്നിവിടങ്ങളില്‍ മരുന്ന് വാങ്ങുന്നതിന് രണ്ടുലക്ഷം പേവിഷബാധ തടയുന്നതിന് 10,000 രൂപ, കന്നുകുട്ടി പരിപാലനത്തിന് അഞ്ചുലക്ഷം, ആയുര്‍വേദാശുപത്രിക്ക് പേവാര്‍ഡ് നിര്‍മിക്കുന്നതിന് 20 ലക്ഷം രൂപയും നീക്കിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story