Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സമൂഹം ഒറ്റക്കെട്ടായി വിചാരിച്ചാലേ ലഹരിയെ ഇല്ലായ്മ ചെയ്യാനാകൂ ^സതീഷ് ബിനോ
text_fieldsbookmark_border
സമൂഹം ഒറ്റക്കെട്ടായി വിചാരിച്ചാലേ ലഹരിയെ ഇല്ലായ്മ ചെയ്യാനാകൂ -സതീഷ് ബിനോ കോന്നി: -കുട്ടികൾ ഉൾെപ്പടെയുള്ള സമൂഹം ഒറ്റക്കെട്ടായി വിചാരിച്ചെങ്കിൽ മാത്രമേ സാമൂഹിക വിപത്തായ ലഹരിയെ ഇല്ലായ്മ ചെയ്യാൻ കഴിയുകയുള്ളൂവെന്ന് ജില്ല പൊലീസ് ചീഫ് സതീഷ് ബിനോ. ജില്ല ലൈബ്രറി കൺസിൽ നേതൃത്വത്തിലുള്ള വിമുക്തി ജില്ലതല ഉദ്ഘാടനം കോന്നി ഗവ. ഹൈസ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊലീസോ എക്സൈസോ മാത്രം വിചാരിച്ചാൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കേരളത്തിൽ എത്തുന്ന ലഹരി വസ്തുക്കൾ ഇല്ലായ്മ ചെയ്യാൻ കഴിയില്ല. ഇവ പൂർണമായും ഇല്ലാതാക്കാൻ വിദ്യാർഥികളുടെ സഹകരണവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പ്രഫ. ടി.കെ.ജി. നായർ അധ്യക്ഷതവഹിച്ചു - ജില്ല സെക്രട്ടറി ആർ. തുളസീധരൻ പിള്ള, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എ.കെ. ലക്ഷ്മണപിള്ള എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story