Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജോലിക്കിടെ ഗ്ലാസ്​...

ജോലിക്കിടെ ഗ്ലാസ്​ പൊട്ടി കഴുത്തിൽ വീണ്​​ യുവാവ് മരിച്ചു

text_fields
bookmark_border
ഏറ്റുമാനൂർ: ജോലിക്കിടെ ഗ്ലാസ് പൊട്ടി കഴുത്തിൽ തുളച്ചുകയറി യുവാവ് മരിച്ചു. ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ പുതുപ്പറമ്പിൽ പരേതനായ രാജപ്പ​െൻറ മകൻ രാഹുലാണ് (33) മരിച്ചത്. വ്യാഴാഴ്ച രാവിലെ 11ന് ഏറ്റുമാനൂർ-പാലാ റോഡിൽ പ്രവർത്തിക്കുന്ന മുണ്ടമറ്റം ഗ്ലാസ് ഹൗസിലായിരുന്നു അത്യാഹിതം. ഗ്ലാസ് മൊത്തവിതരണ കടയിൽ ഗ്ലാസ് കട്ട് ചെയ്യുന്ന ജോലിക്കാരനായിരുന്നു രാഹുൽ. ഗോഡൗണിൽനിന്ന് വലിയ ഗ്ലാസ് മുറിക്കുന്നതിനായി രാഹുലും മറ്റ് രണ്ടു ജോലിക്കാരും ചേർന്ന് ടേബിളിലേക്ക് കയറ്റുേമ്പാഴായിരുന്നു അപകടം. ഗ്ലാസി​െൻറ മുകൾ ഭാഗം ഗോഡൗണി​െൻറ മേൽക്കൂരയിൽ തട്ടി പൊട്ടിയ അഗ്രഭാഗം രാഹുലി​െൻറ കഴുത്തിൽ തുളച്ചുകയറുകയായിരുന്നു. രക്തം വാർന്ന ഇയാളെ കടയുടമയും മറ്റ് ജീവനക്കാരും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നിലവഷളായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏറ്റുമാനൂർ എസ്.ഐ കെ.ആർ. പ്രശാന്തി​െൻറ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് തയാറാക്കിയ മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മൂന്നുമാസം മുമ്പ് ജോലിക്കെത്തിയ രാഹുൽ അവിവാഹിതനാണ്. മാതാവ്: പരേതയായ സുമതി. ഏകസഹോദരി രാഖിമോൾ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story