Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 3:02 PM IST Updated On
date_range 29 Jun 2017 3:02 PM ISTമെത്രാൻ കായൽ അരി ഇന്ന് വിപണിയിലേക്ക്
text_fieldsbookmark_border
കോട്ടയം: എട്ടുവർഷത്തിനുശേഷം കൊയ്ത്തുപാട്ടുയർന്ന മെത്രാൻ കായലിൽ വിളഞ്ഞ നെല്ല് ബ്രാൻഡ് അരിയായി വിപണിയിലേക്ക്. മെത്രാൻ കായൽ അരിയുടെ വിപണനോദ്ഘാടനം വ്യാഴാഴ്ച കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. രാവിലെ 10ന് തിരുനക്കര ബാങ്ക് എംപ്ലോയീസ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷതവഹിക്കും. കെ. സുരേഷ് കുറുപ്പ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. എട്ടുവർഷമായി തരിശുകിടന്ന മെത്രാൻ കായൽ പാടശേഖരത്തിൽ സർക്കാറിെൻറ മേൽനോട്ടത്തിലാണ് കൃഷിയിറക്കിയത്. കായലിലെ 404 ഏക്കറിലെ 313 ഏക്കർ സ്ഥലത്തായിരുന്നു കൃഷി. ഇതിൽ 25 ഏക്കർ സ്ഥലം മാത്രമാണ് കർഷകരുടേതായിട്ടുള്ളത്. ബാക്കിഭാഗങ്ങളിൽ വിവിധ യുവജനസംഘടനകളും ക്ലബുകളുമാണ് കൃഷിയിറക്കിയത്. ഇവിടെനിന്ന് 354 ടൺ നെല്ലാണ് െകായ്തെടുത്തത്. ഇത് ഒായിൽപാം ഇന്ത്യയുടെ കീഴിലുള്ള െവച്ചൂർ മോഡേൺ റൈസ് മില്ലാണ് അരിയാക്കി മാറ്റുന്നത്. 200ഒാളം ടൺ അരിയാണ് ലഭിച്ചിരിക്കുന്നത്. ഇത് അഞ്ച്, 10 കിലോ പാക്കറ്റുകളിലാണ് പുറത്തിറക്കുന്നത്. ഒായിൽപാം ഇന്ത്യയുടെ കോട്ടയത്തെ ഒൗട്ട്ലറ്റിലും ഇവരുടെ കുട്ടനാടൻ അരി ലഭിക്കുന്ന കടകളിലും ഇത് ലഭ്യമാക്കും. അതിനിടെ, വീണ്ടും കൃഷിയിറക്കാനുള്ള നീക്കം തടയാൻ മെത്രാൻ കായലിലെ ഭൂരിഭാഗം പാടശേഖരവും സ്വന്തമാക്കിയിട്ടുള്ള കമ്പനി രംഗത്ത് എത്തിയിട്ടുണ്ട്. ഇവർ പാടശേഖരം പലർക്കും പാട്ടത്തിനു നൽകി. ഇങ്ങനെ പാട്ടത്തിനു നൽകിയവർ നെല്ല് കർഷകരല്ലെന്നും വീണ്ടും കൃഷിയിറക്കുന്നത് അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് പാട്ടമെന്നും ആക്ഷേപമുണ്ട്. ഏക്കറിന് 15,000 രൂപ നിരക്കിലാണ് പാട്ടം. ഇങ്ങനെ പാട്ടത്തിനു നൽകിയവർ ഇത് വീണ്ടും പാട്ടത്തിനു നൽകിയിട്ടുമുണ്ട്. കഴിഞ്ഞ തവണ കമ്പനിയുടെ സ്ഥലത്ത് കൃഷിയിറക്കിയ കർഷകർക്കൊന്നും വിട്ടുനൽകാൻ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story