Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 3:02 PM IST Updated On
date_range 29 Jun 2017 3:02 PM ISTസിലബസ് അട്ടിമറിച്ചു; എം.ജിയിലെ മുഴുവൻ ബോർഡ് ഓഫ് സ്റ്റഡീസും രാജിവെക്കുന്നു
text_fieldsbookmark_border
കോട്ടയം: സിലബസ് പരിഷ്കരണം അട്ടിമറിച്ചെന്നാരോപിച്ച് എം.ജി സർവകലാശാലയിലെ മുഴുവൻ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻമാരും അംഗങ്ങളും രാജിവെക്കുന്നു. വിവിധ വിഷയങ്ങളിലായുള്ള 46 ബോർഡ് ഓഫ് സ്റ്റഡീസാണ് ചാൻസലർ കൂടിയായ ഗവർണർക്ക് രാജിക്കത്ത് നൽകുന്നത്. പകുതിയോളം പേർ രാജി നൽകിയതായും ബാക്കിയുള്ളവർ അടുത്ത ദിവസങ്ങളിൽ കത്ത് നൽകുമെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗവർണർ നിയോഗിച്ച ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾ രണ്ടു വർഷം സമയമെടുത്ത് സമഗ്രമായി രൂപം നൽകിയ സിലബസ് രാഷ്ട്രീയ പ്രേരിതമായി പുതിയ ഇടത് സിൻഡിക്കേറ്റ് റദ്ദാക്കുകയായിരുന്നുവെന്ന് ഇവർ ആരോപിച്ചു. ഇപ്പോൾ മൂന്നുമാസം െകാണ്ട് തയാറാക്കിയ നിലവാരമില്ലാത്ത സിലബസ് പഠിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് രാജി. ബോർഡ് ഓഫ് സ്റ്റഡീസ് തയാറാക്കിയ സിലബസ് 2016 മേയിൽ വൈസ് ചാൻസലർ അംഗീകരിച്ച് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. പുതിയ സിലബസിെൻറ അടിസ്ഥാനത്തിൽ പല വിഷയങ്ങളുടെ പുസ്തകങ്ങളുടെ പ്രിൻറിങ് ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സിലബസ് റദ്ദാക്കിയത്. ഒരു കോടിയോളം രൂപ ഇതിനായി സർവകലാശാല ചെലവഴിക്കുകയും ചെയ്തിരുന്നു. പുതിയ സിലബസുമായി ബോർഡ് ഓഫ് സ്റ്റഡീസിന് ഒരു ബന്ധവുമില്ല. ഇപ്പോൾ രജിസ്ട്രാർ രൂപവത്കരിച്ച ഫാക്കൽറ്റിയാണ് പുതിയ ഡിഗ്രി സിലബസ് ഉണ്ടാക്കിയിരിക്കുന്നത്. പല വിഷയങ്ങളിലും മാർക്സിസ്റ്റ് പ്രത്യയ ശാസ്ത്രം കുത്തിക്കയറ്റിയിരിക്കുകയാണെന്നും കെ.പി.സി.ടി.എ ഭാരവാഹികൾ ആരോപിച്ചു. കച്ചവട താൽപര്യങ്ങളും പുതിയ സിലബസിൽ പ്രതിഫലിച്ചിട്ടുണ്ട്. അഞ്ചു വർഷംപോലും അധ്യാപന പരിചയമില്ലാത്തവരാണ് പുസ്തകങ്ങൾ തയാറാക്കിയിരിക്കുന്നത്. നേരത്തേ കോമേഴ്സിെൻറ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾ ഇതേ കാരണത്താൽ രാജിെവച്ചിരുന്നു. മറ്റു സർവകലാശാലകളുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവാരമില്ലാത്തതാണ് പുതിയ സിലബസെന്നും ഭാരവാഹികൾ ആരോപിച്ചു. സെക്രട്ടറി പ്രഫ. പി.ജെ. തോമസ്, റീജനൽ സെക്രട്ടറി ഡോ.കെ.എം. ബെന്നി, ലേസൺ ഓഫിസർ ഡോ. ജോർജ് ജയിംസ്, ജില്ല പ്രസിഡൻറ് പ്രഫ. റോണി തോമസ്, ഡോ. എ.യു. വർഗീസ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story