Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 3:01 PM IST Updated On
date_range 28 Jun 2017 3:01 PM ISTഷഫീഖിന് ഇത്തവണത്തെ ഈദുൽ ഫിത്ർ അവിസ്മരണീയമായി
text_fieldsbookmark_border
തൊടുപുഴ: മലയാളി മനസ്സിെൻറ നൊമ്പരമായ ഷഫീഖ് ഇക്കുറി പെരുന്നാൾ ആഘോഷിച്ചത് തെൻറ കൂടപ്പിറപ്പുകൾക്കൊപ്പം. രണ്ടാനമ്മയുടെ മർദനത്തിനിരയായതിനെത്തുടർന്ന് നാട്ടുകാർ ഏറ്റുവാങ്ങിയ ഷഫീഖ്ഇപ്പോൾ തൊടുപുഴ അൽ--അസ്ഹർ മെഡിക്കൽ കോളജിെൻറ സംരക്ഷണയിലാണ്. സഹോദരങ്ങളായ അസ്മിയ, ഷഫിൻ, ആഷിഖ് എന്നിവർക്കൊപ്പം ഇത്തവണ പെരുന്നാൾ ആഘോഷിക്കാൻ അവസരമൊരുക്കിയത് അൽ ഫിത്റ ഇസ്ലാമിക് പ്രീ സ്കൂളും പെരുമ്പിള്ളിച്ചിറ ശിഹാബ് തങ്ങൾ റിലീഫ് സെല്ലും സംയുക്തമായാണ്. തൊടുപുഴ മൈലക്കൊമ്പ് മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിലാണ് ഇതിന് വേദിയൊരുങ്ങിയത്. ആദ്യമായിട്ടായിരുന്നു നാലുപേരും ഒരുമിച്ചത്. സഹോദരൻ ആഷിഖ് മദർ ആൻഡ് ചൈൽഡിലെ അന്തേവാസിയാണ്. അസ്മിയയും ഷഫിനും രണ്ടാർകര എച്ച്.എം യതീം ഖാനയിലാണ് താമസം. അൽ--അസ്ഹർ മെഡിക്കൽ കോളജിൽനിന്ന് ഉച്ചക്ക് ഒന്നരയോടെ ഷഫീഖ് ആയ രാഗിണിക്കൊപ്പം എത്തി. മൂന്ന് സഹോദരങ്ങൾ പൂക്കൾ നൽകി ഷഫീഖിനെ വരവേറ്റത് കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. മദർ ആൻഡ് ചൈൽഡിലെ അന്തേവാസികളായ കുട്ടികൾ ബാൻഡ് മേളത്തോടെയാണ് ഇവരെ സ്വീകരിച്ചത്. പെരുന്നാൾ സമാഗമത്തിൽ ഷഫീഖ് കേക്കുമുറിച്ച് മധുരം പങ്കിട്ടു. സഹോദരങ്ങളോടും മദർ ആൻഡ് ചൈൽഡിലെ 175ഓളം കുരുന്നുകളോടുമൊപ്പം പെരുന്നാൾ മധുരം നുണഞ്ഞ് എല്ലാവർക്കും ടാറ്റ പറഞ്ഞ് കൈവീശിയാണ് ഷഫീഖ് മടങ്ങിത്. വൈവിധ്യമാർന്ന കലാവിരുന്നൊരുക്കിയാണ് ഷഫീഖിനെ വരവേറ്റത്. പെരുന്നാൾ സമാഗമത്തിൽ കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നിസാർ പഴേരി അധ്യക്ഷത വഹിച്ചു. സി.ഡബ്ല്യു.സി ചെയർമാൻ പി.ജി. ഗോപാലകൃഷ്ണൻ നായർ മുഖ്യാതിഥിയായിരുന്നു. ഫാ. ഫ്രാൻസിസ് ആലപ്പാട്ട് പ്രഭാഷണം നടത്തി. കെ.എം.എ. ഷുക്കൂർ, മുഹമ്മദ് ഇരുമ്പുപാലം, രണ്ടാർകര മീരാൻ മൗലവി, െയിംസ് ചെട്ടിപ്പറമ്പിൽ, അഡ്വ. സണ്ണി തോമസ്, സിസ്റ്റർ മെൽവിൻ, ജോഷി മാത്യു, നിസാറുദ്ദീൻ, ജനപ്രതിനിധികളായ മനോജ് തങ്കപ്പൻ, കെ.വി. ജോസ്, സിനോജ്, കെ.ജി. സിന്ധുകുമാർ, െയിംസ് ചാക്കോ, ഒ.പി. സിജു, ഉഷ രാജശേഖരൻ, ഷമീന നാസർ, ബീമ അസീസ്, അഡ്വ. മൂസ, സലിം കൈപ്പാടം, കെ.കെ. ഉമ്മർ, കെ.െഎ. ഷബീബ്, എം.യു. ജമാൽ, അജാസ് പുത്തൻപുര, ഷുക്കൂർ മലയിൽ എന്നിവർ പങ്കെടുത്തു. ഫോേട്ടാ ക്യാപ്ഷൻ TDG3 മൈലക്കൊമ്പ് മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിൽ പെരുന്നാൾ ദിനത്തിൽ ഷഫീഖ് സഹോദരങ്ങളോടൊപ്പം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story