Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2017 2:11 PM IST Updated On
date_range 26 Jun 2017 2:11 PM ISTസ്ത്രീ സുരക്ഷക്ക് മുൻതൂക്കം; ഒാടാൻ തയാറായി പൊലീസ് പിങ്ക് പടോളിങ് വാഹനം
text_fieldsbookmark_border
കോട്ടയം: സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ജില്ലയിൽ പൊലീസ് പിങ്ക് പേട്രാളിങ് വാഹനം ബുധനാഴ്ച നിരത്തിലിറങ്ങും. വനിത പൊലീസുകാരുടെ നിയന്ത്രണത്തിൽ അത്യാധുനിക സാേങ്കതിക സംവിധാനത്തോടെയുള്ള പിങ്ക് നിറത്തിലുള്ള രണ്ട് കാറാണ് നിരത്തിലിറങ്ങുന്നത്. ബുധനാഴ്ച രാവിലെ 10ന് കോട്ടയം ഗാന്ധിസ്ക്വയറിൽ ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രൻ വാഹനം ഫ്ലാഗ് ഒാഫ് ചെയ്യും. സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ ഉൾപ്പെടെയുള്ള പരാതികൾ 1515 നമ്പറിലേക്ക് അറിയിക്കാം. കൂടാതെ തനുന്ത്ര മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചും പിങ്ക് പട്രോളിങ് സംഘത്തിന് വിവരങ്ങൾ കൈമാറാം. സഹായം തേടിയുള്ള ഫോൺ കാൾ എത്തിയാലുടൻ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് കൃത്യമായ സ്ഥലം വേഗത്തിൽ കണ്ടെത്താനുള്ള സോഫ്റ്റ്വെയർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. അടിയന്തരമായി പൊലീസ് സഹായം കിട്ടുന്നതിന് വോക്സ് വാഗൺ കാറുകളിൽ സ്ഥാപിച്ചിട്ടുള്ള അത്യാധുനിക കാമറയിലൂടെ സഞ്ചരിക്കുന്ന വഴിയിലെ കൃത്യമായ ചിത്രങ്ങൾ ഒപ്പിയെടുക്കാനാകും. വൈഫൈ, റിമോർട്ട്, റഡാർ, ടാബ് സംവിധാനങ്ങളും കാറിലുണ്ട്. കിട്ടുന്ന ഏതുതരം പരാതികൾ അന്വേഷിക്കുന്നതിനൊപ്പം തത്സസമയ വിവരങ്ങൾ പൊലീസ് കൺട്രോൾ റൂമിലേക്ക് കൈമാറാനും സംവിധാനമുണ്ട്. ജില്ലയിൽ വനിത ഡ്രൈവർമാരും പൊലീസുകാരും അടക്കം 32 വനിത ഉദ്യോഗസ്ഥർക്ക് പിങ്ക് പട്രോളിങ് പരിശീലനം നൽകിയിട്ടുണ്ട്. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എൻ. സജീവിനാണ് ജില്ലയിലെ പിങ്ക് പട്രോളിങ്ങിെൻറ ചുമതല. പട്രോളിങ് വാഹനത്തിെൻറചുമതല വനിത സെൽ സി.ഐ എൻ. ഫിലോമിന, എസ്.ഐ സരള എന്നിവർക്കാണ്. പ്രവർത്തനത്തിെൻറ ഭാഗമായി വനിത സെല്ലിൽ പിങ്ക് കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. ഒരുവാഹനത്തിൽ ഡ്രൈവർ, എ.എസ്.െഎ, രണ്ടു പൊലീസുകാർ എന്നിവർ ഉൾപ്പെടെ നാലുപേരുണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിലാണ് നിലവിലെ ക്രമീകരണം. രാവിലെ എട്ടിന് ആരംഭിക്കുന്ന പ്രവർത്തനം പുലർച്ചെ രണ്ടുവരെയും പുലർച്ചെ രണ്ടു മുതൽ പിറ്റേന്ന് രാവിലെ എട്ടുവരെയുമാണ് പ്രവർത്തനം. സി--ഡാക്, കെല്‍ട്രോണ്‍ എന്നിവയുടെ സാങ്കേതിക സഹായത്തോടെയുള്ള വാഹനത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംവിധാനമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story