Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 2:42 PM IST Updated On
date_range 25 Jun 2017 2:42 PM ISTഎം.ജിയിലെ മരം മുറി നിയമം ലംഘിച്ച്; വനം വകുപ്പ് സ്റ്റോപ് മെമ്മോ നൽകി
text_fieldsbookmark_border
കോട്ടയം: വിവാദമായ എം.ജി സര്‍വകലാശാല കാമ്പസിലെ മരം മുറി നിയമങ്ങൾ ലംഘിച്ചാണെന്ന് വനം വകുപ്പിെൻറ കണ്ടെത്തൽ. ഇതിനെതുടർന്ന് അവശേഷിക്കുന്ന മരങ്ങൾ മുറിക്കാൻ പാടില്ലെന്നുകാട്ടി സർവകലാശാല അധികൃതർക്ക് വനം വകുപ്പ് സ്റ്റോപ് മെമ്മോ നൽകി. സർക്കാർ ഭൂമിയിലെ മരം മുറിക്കുേമ്പാൾ വനം വകുപ്പിെൻറ അനുമതി തേടണമെന്നാണ് നിയമം. ഇതിെനാപ്പം വില നിശ്ചയിക്കാനുള്ള അധികാരവും വകുപ്പിനാണ്. സർവകലാശാല മുറിക്കാൻ തീരുമാനിച്ച മരങ്ങൾ 2000ൽ സാമൂഹിക വനവത്കരണത്തിെൻറ ഭാഗമായി വനം വകുപ്പ് വെച്ചുപിടിപ്പിച്ചതാണെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇങ്ങനെ വനം വകുപ്പ് നട്ട മരങ്ങൾ മുറിക്കുേമ്പാൾ അതിെൻറ മൊത്തം തുകയുടെ 20 ശതമാനം ട്രഷറിയിൽ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. ഇതും സർവകലാശാല അധികൃതർ ലംഘിച്ചു. നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി സർവകലാശാല വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും സോഷ്യൽ ഫോറസ്ട്രി വിഭാഗം കത്തും നൽകി. അക്കേഷ്യ മരങ്ങൾ െവച്ചുപിടിപ്പിക്കരുതെന്ന സർക്കാർ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് മരങ്ങൾ മുറിക്കാൻ കരാർ നൽകിയതെന്നാണ് സർവകലാശാലയുടെ വിശദീകരണം. പകരം പ്ലാവ് അടക്കം വെച്ചുപിടിപ്പിക്കും. എം.ജി സർവകലാശാല സ്വയംഭരണാധികാരമുള്ള സ്ഥാപനമാണെന്നും തങ്ങൾ നട്ട മരം മുറിക്കാൻ പ്രത്യേകാനുമതി വേണ്ടെന്നും സർവകലാശാല വനം വകുപ്പിനെ അറിയിച്ചിരുന്നു. സർവകലാശാലക്കു കീഴിലെ പ്രത്യേക കമ്മിറ്റി പരിശോധിച്ചാണ് അനുമതി നൽകിയതെന്നും ഇവർ അവകാശപ്പെട്ടിരുന്നു. എന്നാൽ, സർവകലാശാലയുടെ വാദങ്ങൾ വനം വകുപ്പ് തള്ളി. അക്കേഷ്യ മരങ്ങൾ മുറിച്ച് പുതിയ മരങ്ങൾ നടുന്നതിൽ എതിർപ്പില്ല. എന്നാൽ, സർക്കാർ ഭൂമിയിലെ മരം മുറിക്കണമെങ്കിൽ വനം വകുപ്പിെൻറ അനുമതി തേടണമെന്നാണ് നിബന്ധന. ഇതെല്ലാം ലംഘിച്ച സാഹചര്യത്തിലാണ് അവശേഷിക്കുന്ന മരങ്ങൾ മുറിക്കരുതെന്നുകാട്ടി കത്തുനൽകിയത്. സർവകലാശാലയിൽനിന്നുള്ള മറുപടി ലഭിച്ചശേഷം തുടർ നടപടിയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. കാമ്പസിലെ 462 മരങ്ങൾ വെട്ടിമാറ്റാൻ ഇൗ വർഷം ഏപ്രിൽ 24നാണ് ടെൻഡർ ക്ഷണിച്ചത്. അക്കേഷ്യ, മാഞ്ചിയം അടക്കമുള്ളവയാണ് പാർക്കിലുള്ളത്. 2010ല്‍ രാജന്‍ ഗുരുക്കള്‍ വൈസ് ചാന്‍സിലറായിരുന്ന സമയത്ത് 'ജീവക' എന്ന പേരില്‍ ഇൗ മരങ്ങൾ ഉൾപ്പെടുന്ന 12 ഹെക്ടര്‍ സ്ഥലം സംരക്ഷിതമേഖലയായി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്തിെൻറ സംരക്ഷണച്ചുമതല സര്‍വകലാശാലയിലെ പരിസ്ഥിതി പഠനവകുപ്പിന് നൽകുകയും ചെയ്തിരുന്നു. ഇവിടെനിന്നാണ് മരങ്ങൾ വെട്ടിമാറ്റിയത്. കരാർ നൽകിയതനുസരിച്ച് 70ലേറെ മരങ്ങള്‍ മുറിച്ചുമാറ്റിയതോടെ എസ്.എഫ്.ഐയും ഓള്‍ കേരള റിസര്‍ച് സ്‌കോളേഴ്‌സ് അസോസിയേഷനും പ്രതിഷേധവുമായി രംഗത്തെത്തി. ഇതോെട ബാക്കി മരങ്ങൾ മുറിക്കുന്നത് നിർത്തി. മുറിച്ചിട്ടവ അവിടെത്തന്നെ കിടക്കുകയാണ്. 462 മരങ്ങൾ മുറിക്കാൻ 8.74 ലക്ഷത്തിനാണ് കരാർ. എന്നാൽ, 20 ലക്ഷത്തോളം രൂപ തടിക്ക് വിലമതിക്കുമെന്ന് ഓള്‍ കേരള റിസര്‍ച് സ്‌കോളേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചിരുന്നു. പഠനാവശ്യങ്ങൾക്കും ഉപയോഗിക്കാൻ ലക്ഷ്യമിട്ട് രൂപവത്കരിച്ച 'ജീവക' യിലൂടെ റോഡ് നിർമിച്ചതായും ആക്ഷേപമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story