Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎ​െൻറ ഭൂമി...

എ​െൻറ ഭൂമി കിട്ടിയില്ലെങ്കിൽ തഹസിൽദാർ ഒാഫിസിൽ ജീവനൊടുക്കും;​ കലക്​ടർക്ക്​ വയോധികയുടെ ആത്​മഹത്യക്കുറിപ്പ്​

text_fields
bookmark_border
തൊടുപുഴ: ഭൂമി അളന്നുതിരിച്ചു തന്നില്ലെങ്കിൽ തഹസിൽദാർ ഒാഫിസിന് മുന്നിൽ ആത്മഹത്യ െചയ്യുമെന്ന് ഇടുക്കി ജില്ല കലക്ടർക്ക് വയോധികയുടെ കത്ത്. കരമടച്ച് കൊടുക്കാതെ ജോയി എന്ന കര്‍ഷക​െൻറ ജീവനെടുത്ത ചെമ്പനോട വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥരിൽ അവസാനിക്കുന്നതല്ല, റവന്യൂ വകുപ്പി​െൻറ ക്രൂരതയെന്ന് തെളിയിക്കുന്നതാണ് ഇടുക്കി പീരുമേട്ടിലെ വിധവയും വൃക്കരോഗിയുമായ സ്രാമ്പി വെടിക്കുഴി പുത്തൻവീട്ടിൽ സരോജിനിയുടെ ( 72 ) ദുരനുഭവം. 27 ദിവസം മുമ്പ് കലക്ടറേറ്റിൽ നേരിെട്ടത്തിയായിരുന്നു ഇവർ ആത്മഹത്യക്കുറിപ്പ് നൽകിയത്. പിന്നാലെ, രോഗം കലശലായ അവർ മക​െൻറ വീട്ടിൽ കിടപ്പിലായി. രോഗക്കിടക്കയിലും ഉദ്യോഗസ്ഥർ തന്നെ ചതിച്ചെന്നും മരിക്കുമെന്നും ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നു ഇവർ. ത​െൻറ ഭൂമിയിൽ മുക്കാലും തൊട്ടതിരുകാരായ പ്രമുഖ തോട്ടം ഉടമ തട്ടിയെടുത്തതിനെതിരെ വയോധിക നൽകിയ പരാതിയിൽ വർഷങ്ങളായിട്ടും തീർപ്പുണ്ടാക്കാത്ത റവന്യൂ- സർവേ ഉദ്യോഗസ്ഥരുടെ നടപടിയിൽ മനംനൊന്താണ് വയോധികയുടെ ആത്മഹത്യക്കുറിപ്പ്. ഇവരുടെ പരാതിയിൽ ജില്ല കലക്ടർ ജനുവരി 13ന് ഉത്തരവിട്ടിട്ടും അളന്നുതിരിച്ചു നൽകാൻ ഉദ്യോഗസ്ഥർ തയാറാകാത്തതാണ് പ്രകോപനം. കരം അടച്ചുവരുന്നതും സ്വന്തം പേരിലുള്ളതുമായ രണ്ടേക്കർ പട്ടയ ഭൂമിയിൽനിന്ന് ഒന്നര ഏക്കറോളവും കൂടാതെ കൈവശഭൂമിയും ഗുണ്ടകളെ ഉപയോഗിച്ച് ബലമായി ൈകയേറിയെന്നാണ് പരാതി. പീരുമേട് താലൂക്കിൽ ഇതേ വില്ലേജിൽ സർവേ നമ്പർ 841ൽ വരുന്ന 1978ൽ പട്ടയം ലഭിച്ച ഭൂമിയാണ് തോട്ടം ഉടമ കൈവശപ്പെടുത്തിയത്. എന്നാൽ, ഇൗ സർവേ നമ്പറിൽ തോട്ടം ഉടമക്ക് ഭൂമിയില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഇനിയൊരു പരാതിക്ക് ഇടനൽകാതെ വിഷയം പരിഹരിക്കണമെന്ന കുറിപ്പോടെയാണ് ഭൂമി അളന്നുതിരിക്കാൻ കലക്ടർ അഡീഷനൽ തഹസിൽദാർക്ക് നിർദേശം നൽകിയത്. ഭൂമി അളന്ന് തിരിക്കുന്നതിന് സർവേ ചാർജായി പീരുമേട് ട്രഷറിയിൽ 975 രൂപ ചെലാനും അടച്ച് ഫെബ്രുവരി ആറുമുതൽ അളവ് ഉദ്യോഗസ്ഥർക്ക് പിന്നാലെ നടക്കുകയായിരുന്നു വയോധിക. എന്നാൽ, ബാക്കി സ്ഥലം കൂടി തോട്ടം ഉടമക്ക് വിട്ടുകൊടുക്കാൻ നോക്കെന്ന് പരിഹസിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. തുടർന്നാണ് ജീവനൊടുക്കുമെന്ന് കലക്ടറെ അറിയിച്ചത്. തോട്ടം ഉടമയോട് കാശുമേടിച്ചിട്ട് തന്നെ അപമാനിക്കുകയാണ് ഉദ്യോഗസ്ഥരെന്നും സുലോചന പറയുന്നു. അഷ്റഫ് വട്ടപ്പാറ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story