Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതോട്ടം മേഖലയിൽ...

തോട്ടം മേഖലയിൽ ഡെങ്കിപ്പനി വ്യാപകം *അഞ്ച് വയസ്സുള്ള കുട്ടിക്കടക്കം ഡെങ്കിപ്പനി

text_fields
bookmark_border
വണ്ടിപ്പെരിയാർ: തേയിലത്തോട്ടങ്ങളിൽ ഡെങ്കിപ്പനി വ്യാപകമായിട്ടും പ്രധിരോധ പ്രവർത്തനങ്ങളിൽ സജീവമാവാതെ ആരോഗ്യ വകുപ്പ് അധികൃതർ. ഹാരിസൺ മലയാളം പ്ലാേൻറഷനിലെ വാളാർഡി രണ്ടാം ഡിവിഷനിലാണ് പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പി​െൻറ കണക്കുപ്രകാരം എട്ടുപേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചതെന്ന് പറയുമ്പോഴും 20ലധികം പേർക്ക് പനി ബാധിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്. സാധാരണ പനി ബാധിച്ചവർ ഏറെയാണ്. അഞ്ച് വയസ്സുള്ള കുട്ടിക്കടക്കം ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. സാമൂഹിക ആരോഗ്യകേന്ദ്രത്തിലും കോട്ടയം മെഡിക്കൽ കോളജിലുമാണിവർ ചികിത്സ തേടുന്നത്. രണ്ടാം ഡിവിഷനിൽ 20ഒാളം ലയങ്ങളിലായി 64 കുടുംബങ്ങളാണ് അധിവസിക്കുന്നത്. ലയങ്ങളുടെ ചുറ്റുപാടുകൾ ഏറെ വൃത്തിഹീനമായ നിലയിലാണ്. മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നു. വർഷങ്ങളായി തകർന്നു കിടക്കുന്ന ഓടകൾ മാലിന്യം നിറഞ്ഞ് പുഴുവരിക്കുന്ന നിലയിലും കൊതുകുകളും കൂത്താടികളും നിരവധിയുണ്ട്. എസ്റ്റേറ്റിലെ വാട്ടർ ടാങ്കിൽനിന്നാണ് കുടിവെള്ള വിതരണം നടത്തുന്നത്. മതിയായ ശുചീകരണ സംവിധാനമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും ആരോപണമുയരുന്നു. പ്രദേശത്തെ മാലിന്യം പഞ്ചായത്ത് അധികൃതർ ഏതാനും മാസങ്ങൾക്ക് മുമ്പ് ശേഖരിച്ചിരുന്നെങ്കിലും ഇപ്പോൾ നിലച്ചിരിക്കുകയാണ്. എസ്റ്റേറ്റ് ഡിസ്പെൻസറികളിൽ പാരാസെറ്റമോൾ ഗുളികകൾ മാത്രമാണുള്ളത്. പഞ്ചായത്ത് അധികൃതരും ഫോഗിങ് നടത്തുക മാത്രമാണ് ചെയ്തത്. കുടിവെള്ളത്തിലൂടെയാണ് രോഗാണുക്കൾ പടരുന്നതെന്ന വാദമാണ് ആരോഗ്യ വകുപ്പ് അധികൃതർ ഉയർത്തുന്ന വാദം. അടിമാലി പഞ്ചായത്തിലെ ആധുനിക ശ്മശാനം; നിർമാണം അന്തിമഘട്ടത്തിൽ അടിമാലി: പഞ്ചായത്തിൽ ആധുനിക രീതിയിലുള്ള പൊതുശ്മശാനത്തി​െൻറ നിർമാണം അന്തിമഘട്ടത്തിൽ. ലോക ബാങ്കി​െൻറ സാമ്പത്തിക സഹായത്തോടെയാണ് അടിമാലി പഞ്ചായത്ത് കൂമ്പൻപാറയിൽ ഈ ശ്മശാനത്തി​െൻറ നിർമാണം പൂർത്തിയാക്കുന്നത്. പഞ്ചായത്തിന് ലഭിച്ച രണ്ടുകോടി രൂപയിൽ 40 ലക്ഷം രൂപയാണ് ഇതിന് െചലവഴിക്കുന്നത്. വൈദ്യുതിയുടെ സഹായത്തോടെ മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ദഹിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പുകയും മണവും വലിയ ടാങ്കിലെ വെള്ളത്തിൽ കലർത്തി അവിടെനിന്ന് അന്തരീക്ഷ മലിനീകരണം ഉണ്ടാകാത്ത രീതിയിൽ പുറന്തള്ളുന്ന ആധുനിക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 1990 കാലയളവിലാണ് ദേശീയപാതയോരത്ത് കൂമ്പൻപാറയിൽ പൊതുശ്മശാനത്തിന് സ്ഥലം വാങ്ങിയത്. വാങ്ങിയപ്പോൾ തന്നെ ഈ ഭൂമി സംബന്ധിച്ച് ആക്ഷേപം ഉയർന്നിരുന്നു. ഇവിടെ പാറക്കെട്ടാണെന്നും മൃതദേഹങ്ങൾ കുഴിച്ച് മൂടുക അസാധ്യമാണെന്നുമായിരുന്നു ആക്ഷേപം. എന്നാൽ, അന്നത്തെ ഭരണസമിതി ഈ ആക്ഷേപത്തിന് വിലകൽപിക്കാതെ നിർമാണത്തിന് 20 ലക്ഷം രൂപ െചലവഴിച്ചു. ചുറ്റുമതിലും പുറത്തുനിന്ന് മണ്ണ് കൊണ്ടുവന്ന് നിരത്തിത്തുടങ്ങി. എന്നാൽ, മൃതദേഹം കുഴിച്ചുമൂടി രണ്ട് ദിവസത്തിനകം നായ്ക്കൾ വലിച്ചിഴക്കുന്ന കാഴ്ചയാണ് കാണാനായത്. പാറക്കെട്ടിൽ കുഴിയെടുക്കാൻ കഴിയാത്തതാണ് പ്രശ്നത്തിന് കാരണം. പിന്നീട് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിന് പദ്ധതി തയാറാക്കാൻ 2005ലും പത്തുലക്ഷം രൂപ െചലവഴിച്ചു. എന്നാൽ, ഈ പരീക്ഷണവും വിജയം കണ്ടില്ല. പിന്നീട് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പത്തുലക്ഷം രൂപ മുടക്കി കാട് വെട്ടിത്തെളിച്ചു. തകർന്നുകിടന്ന മതിൽ നിർമിച്ചു. എന്നിട്ടും സംസ്കാരം നടത്താനായില്ല. ഇതിനിടെയാണ് അടിമാലി പഞ്ചായത്തിന് ലോക ബാങ്കി​െൻറ വകയായി രണ്ടുകോടി രൂപയുടെ സാമ്പത്തിക സഹായം ലഭിച്ചതും ശ്മശാനത്തി​െൻറ നിർമാണം ആരംഭിച്ചതും. കെ.എസ്‌.യു പ്രതിഷേധം തൊടുപുഴ: സംസ്ഥാന വ്യാപകമായി കെ.എസ്‌.യു പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമത്തിനെതിരെ നടത്തിയ വിദ്യാഭ്യാസ ബന്ദി​െൻറ ഭാഗമായി തൊടുപുഴയില്‍ കെ.എസ്‌.യു പ്രവര്‍ത്തകര്‍ പ്രകടനവും യോഗവും നടത്തി. കെ.എസ്‌.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി സി. ജോയി ഉദ്‌ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി മാത്യു കെ. ജോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.എം. മുനീർ, ജില്ല വൈസ്‌ പ്രസിഡൻറ് ജസണ്‍ സണ്ണി, ജില്ല സെക്രട്ടറി സിബി ജോസഫ്‌, ആഷിഷ്‌ മാത്യു, ഉമേഷ്‌ ഉദയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story