Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 3:01 PM IST Updated On
date_range 24 Jun 2017 3:01 PM ISTശബരിമലയിൽ സ്വർണക്കൊടിമര പ്രതിഷ്ഠ നാളെ
text_fieldsbookmark_border
ptgmj1 പത്തനംതിട്ട: ശബരിമല അയ്യപ്പക്ഷേത്രത്തിലെ പുതിയ സ്വർണക്കൊടിമരം 25ന് രാവിലെ 11.50നും ഉച്ചക്ക് 1.40നും മധ്യേ പ്രതിഷ്ഠിക്കും. ക്ഷേത്ര കൊടിമരത്തിന് ചൈതന്യക്ഷയം സംഭവിച്ചിട്ടുള്ളതായി 2014 ജൂൺ 18ന് നടന്ന അഷ്ടമംഗല ദേവപ്രശ്നത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് പുതിയത് സ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ആന്ധ്ര, തെലങ്കാന, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ മന്ത്രിമാർ, എം.പിമാർ തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ളവർ ചടങ്ങിൽ സംബന്ധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്വർണക്കൊടിമരത്തിന് 3,20,30,000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഹൈദരാബാദിലെ ഫിനിക്സ് ഫൗണ്ടേഷനാണ് ഇത് സ്പോൺസർ ചെയ്തിട്ടുള്ളത്. സ്വർണക്കൊടിമരത്തിനായി സ്വർണം സമർപ്പിക്കാൻ കഴിയാത്തവർക്കായി പ്രതിഷ്ഠദിനത്തിൽ കൊടിമരച്ചുവട്ടിൽ സ്വർണകുംഭം സ്ഥാപിക്കും. ഇതിൽ ഭക്തർക്ക് സ്വർണം നിക്ഷേപിക്കാൻ അവസരമുണ്ടാകും. 2015 ആഗസ്റ്റിലാണ് കോന്നിയിലെ നടവത്തൂമൂളി പ്ലാേൻറഷനിൽനിന്ന് കൊടിമരത്തിനുള്ള തേക്ക് കണ്ടെത്തിയത്. സെപ്റ്റംബറിൽ മുറിച്ചു. നിലംതൊടാതെയാണ് പമ്പയിൽ എത്തിച്ചത്. അവിെട ശസ്ത്രവിധി പ്രകാരമുള്ള എണ്ണത്തോണിയിൽ തൈലാഭിഷേകത്തിനിട്ടു. തുടർന്ന് നിലംതൊടാതെ തന്നെ സന്നിധാനത്തും എത്തിച്ചു. ശബരിമല ഉത്സവത്തിനുള്ള കൊടിയേറ്റ് 28ന് രാവിലെ 9.15നും 10.15നും ഇടയിൽ നടക്കും. ജൂലൈ ഏഴുവരെ പതിവ് പൂജകൾക്ക് പുറമെ വിശേഷാൽ പൂജകൾ ഉണ്ടാകും. ജൂലൈ ഏഴിന് രാത്രി പത്തിന് നട അടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story