Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 10:25 PM IST Updated On
date_range 23 Jun 2017 10:25 PM ISTആശുപത്രിയിൽ പോയ വ്യാപാരിയെ എസ്.െഎ മർദിച്ചതായി പരാതി
text_fieldsbookmark_border
മുണ്ടക്കയം ഈസ്റ്റ്: ആശുപത്രിയില്‍ ചികിത്സക്കുപോയ വ്യാപാരിയെ പെരുവന്താനം എസ്.ഐ തടങ്കലിൽവെച്ച് മര്‍ദിച്ചതായി പരാതി. മുണ്ടക്കയം വണ്ടന്‍പതാല്‍ വടശ്ശേരില്‍ റോബിനാണ് (48) മർദനമേറ്റത്. 35ാംമൈല്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെരുവന്താനം എസ്.ഐ ജി. വിഷ്ണു മർദിച്ചെന്ന് കാട്ടി മുഖ്യമന്ത്രി, ഡി.ജി.പി, മനുഷ്യാവകാശ കമീഷന്‍, പൊലീസ് കംപ്ലയിൻറ് അതോറിറ്റി എന്നിവര്‍ക്ക് പരാതി നല്‍കി. ബുധനാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. സംഭവം സംബന്ധിച്ചു പറയുന്നതിങ്ങനെ: ഹൃദയസ്തംഭനംമൂലം ആശുപത്രിയില്‍ ചികിത്സയിലുള്ള മാതാവിനെ കാണാനും കടുത്ത നടുവുവേദന ചികിത്സക്കായി ഡോക്ടറെ കാണാനും റോബിന്‍ വീട്ടില്‍നിന്ന് ആശുപത്രിയിലേക്ക് കാറുമായി പോയി. 34ാംമൈലില്‍ മില്ലിനു സമീപമുള്ള വളവില്‍ ഇരുട്ടത്തു എസ്.ഐ കാറിലേക്കു ടോര്‍ച്ചടിക്കുകയായിരുന്നു. കൈകാണിക്കുകയോ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയോ ചെയ്തില്ല. പെരുവന്താനം പൊലീസ് സ്റ്റേഷന് മുന്നിലെത്തിയപ്പോള്‍ ഒരു പൊലീസുകാരനെത്തി കൈകാണിക്കുകയും ഇറങ്ങിച്ചെന്നപ്പോള്‍ കാറിെൻറ താക്കോല്‍ ആവശ്യപ്പെടുകയും ചെയ്തു. വിവരം അന്വേഷിക്കുന്നതിനിടെ എസ്.ഐ പിന്തുടര്‍ന്നെത്തി അസഭ്യം പറഞ്ഞ് മര്‍ദിച്ചു. പൊലീസ് കൈകാണിച്ചാല്‍ നിര്‍ത്തില്ലേടോ എന്നാക്രോശിച്ചുകൊണ്ടായിരുന്നു മര്‍ദനം. കൈകാണിച്ചില്ലെന്ന് പറഞ്ഞതോടെ പൊലീസിനോടാണോ ധിക്കാരമെന്ന് പറഞ്ഞ് എസ്.ഐ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് റോബിന്‍ പറഞ്ഞു. സ്‌റ്റേഷനുള്ളില്‍വെച്ച് മൂന്ന് ബ്രീത്ത് അനലൈസര്‍ മാറി ഉപയോഗിച്ചു നിരവധിതവണ ഊതിച്ചു. മദ്യപിച്ചിട്ടില്ലാത്ത താൻ മദ്യപിച്ചു വണ്ടിയോടിച്ചെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് എസ്.ഐ നടത്തിയത്. ഇതിനിടെ, നടുവുവേദനയും അസ്വസ്ഥതയും ഉണ്ടായതോടെ വണ്ടി കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിലെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെെട്ടങ്കിലും എസ്.ഐ സമ്മതിച്ചില്ല. പിന്നീട് രാത്രി 11.30ഓടെ സുഹൃത്തുക്കളെത്തി ജാമ്യത്തിലെടുത്താണ് ആശുപത്രിയിലെത്തിച്ചത്. മറ്റു ചില പൊലീസുകാര്‍ ആശുപത്രിയിലാക്കാമെന്ന് എസ്.ഐയോടു പറഞ്ഞെങ്കിലും തയാറായില്ലത്രേ. KTG52 wemb എസ്.ഐയുടെ മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച റോബിന്‍

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story