Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 10:24 PM IST Updated On
date_range 23 Jun 2017 10:24 PM ISTകലയും സാഹിത്യവും ഒത്തുചേരുന്ന മൺസൂൺ ആർട്ട് ഫെസ്റ്റ് നാളെ മുതൽ
text_fieldsbookmark_border
കോട്ടയം: ചിത്രകലയും സാഹിത്യവും സമന്വയിക്കുന്ന മൺസൂൺ ആർട്ട് ഫെസ്റ്റിനായി കോട്ടയം ഒരുങ്ങുന്നു. ബെഞ്ചമിന്‍ ബെയ്‌ലി ഫൗണ്ടേഷൻ ആഭിമുഖ്യത്തില്‍ ഡി.സി ബുക്സിെൻറയും കോട്ടയം പബ്ലിക് ലൈബ്രറിയുടെയും സഹകരണത്തോടെ ശനിയാഴ്ച മുതൽ ജൂലൈ രണ്ടുവരെയാണ് ഫെസ്റ്റ്. കോട്ടയം പബ്ലിക് ലൈബ്രറി, ലളിതകല അക്കാദമി ആര്‍ട്ട് ഗാലറി, ഐതിഹ്യ ആര്‍ട്ട് ഗാലറി എന്നിവയാണ് വേദികൾ. ഫെസ്റ്റിെൻറ ഭാഗമായി ചിത്ര--ശില്‍പ പ്രദര്‍ശനം, സി.വി. ബാലകൃഷ്ണെൻറ എഴുത്തിെൻറ 50ാം വാര്‍ഷികാഘോഷം, സെമിനാർ, ചലച്ചിത്രപ്രദര്‍ശനം, പുസ്തകപ്രദര്‍ശനം, നാടകം തുടങ്ങിയവ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മണ്‍സൂണ്‍ ഫെസ്റ്റിെൻറയും ചിത്ര--ശില്‍പ പ്രദര്ശനത്തിെൻറയും ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് കേരള ലളിതകല അക്കാദമി ചെയര്‍മാന്‍ ടി.എ. സത്യപാല്‍ നിര്‍വഹിക്കും. പബ്ലിക് ലൈബ്രറി വൈസ് പ്രസിഡൻറ് മാടവന ബാലകൃഷ്ണപിള്ള അധ്യക്ഷതവഹിക്കും. കേരളത്തിലെ 70 ചിത്രകാരന്മാരും ശിൽപികളും ചിത്ര-ശിൽപ പ്രദർശനത്തിൽ പെങ്കടുക്കും. 26 മുതല്‍ 30വരെ ലളിതകല അക്കാദമിയുടെ ശേഖരത്തിലുള്ള ഡോക്യുമെൻററി/ഫീച്ചര്‍ ഫിലിമുകള്‍ പ്രദര്‍ശിപ്പിക്കും. 25ന് രാവിലെ 10ന് കോട്ടയം പബ്ലിക് ലൈബ്രറി മിനിഓഡിറ്റോറിയത്തില്‍ ചിത്രകല സെമിനാർ നടക്കും. 26 മുതല്‍ 30വരെ ഇവിടെ ചലച്ചിത്രോത്സവവും നടക്കും. 27ന് വൈകീട്ട് 4.30ന് ചിത്രകാരന്‍ മോഹന്‍ ചാലാട് അനുസ്മരണ പ്രഭാഷണമുണ്ടാവും. ജൂലൈ ഒന്നിന് രാവിലെ 10 മുതല്‍ വൈകീട്ട് ഏഴുവരെ പബ്ലിക് ലൈബ്രറി ഹാളില്‍ സി.വി. ബാലകൃഷ്ണന്‍ രചിച്ച മുഴുവന്‍ പുസ്തകങ്ങളുടെയും പ്രദര്‍ശനം നടക്കും. പബ്ലിക് ലൈബ്രറിയുടെ അക്ഷരശില്‍പ മൈതാനിയില്‍ വൈകീട്ട് ആറു മുതല്‍ 'ആയുസ്സിെൻറ പുസ്തകം' നാടകാവിഷ്‌കാരവുമുണ്ടാകും. ബെഞ്ചമിന്‍ ബെയ്‌ലി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ബാബു ചെറിയാന്‍, മണ്‍സൂര്‍ ആര്‍ട്ട് ഫെസ്റ്റ് ചിത്ര-ശില്‍പ പ്രദര്‍ശനം ക്യൂറേറ്റര്‍ ടി.ആര്‍. ഉദയകുമാര്‍, ആര്‍ട്ടിസ്റ്റ് വി.എസ്. മധു എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story