Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 10:24 PM IST Updated On
date_range 23 Jun 2017 10:24 PM ISTഎറുഡൈറ്റ് പ്രഭാഷണ പരമ്പര ഇന്ന് മുതൽ
text_fieldsbookmark_border
കോട്ടയം: മഹാത്മഗാന്ധി സർവകലാശാല ഇൻറർനാഷനൽ ആൻഡ് ഇൻറർ യൂനിവേഴ്സിറ്റി സെൻറർ ഫോർ നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച മുതൽ 27വരെ സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 1.30 മുതൽ 3.30വരെ കാനഡയിലെ നാനോടെക്നോളജി പ്രഫസർ ഡോ. കാർലെ മോൺടി മാഗ്നോ എറുഡൈറ്റ് പ്രഭാഷണങ്ങൾ നടത്തും. ജൂൺ 24നും 26നും രാവിലെ 9.30നും ഉച്ചക്ക് 1.30നും രണ്ട് പ്രഭാഷണം ഉണ്ടാകും. എം.ജിയുമായി അക്കാദമിക വിനിമയത്തിന് ധാരണപത്രം നിലവിലുള്ള കാനഡയിലെ ആൽബർട്ട യൂനിവേഴ്സിറ്റിയിലെ ഇൻജന്വിറ്റി ലാബിെൻറ ഡയറക്ടറാണ് ഡോ. കാർലേ. പ്രകാശസംശ്ലേഷണവും കാർബൺ കാപ്ചറിങ്ങും ജൈവകമ്പ്യൂട്ടർ, റീജനറേറ്റിവ് മെഡിസിൻ, ജീൻ തെറപ്പി വിഷയങ്ങളിലാണ് പ്രഭാഷണം. വിശദവിവരങ്ങൾക്ക് : ഇ-മെയിൽ: josejameskadathala@gmail.com. ഫോൺ: 9447 149 547.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story