Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 10:22 PM IST Updated On
date_range 23 Jun 2017 10:22 PM ISTമൂന്നാറിലെ അനധികൃത നിർമാണം: പഞ്ചായത്ത് ഫയലുകൾ റവന്യൂ റെയ്ഡിൽ പിടിച്ചെടുത്തു
text_fieldsbookmark_border
തൊടുപുഴ: മൂന്നാർ മേഖലയിൽ റവന്യൂ വകുപ്പിെൻറ അനുമതിയില്ലാതെ നടന്ന നിർമാണപ്രവർത്തനങ്ങൾ കണ്ടെത്താനും അനുമതി നിർബന്ധമാക്കി പഞ്ചായത്തുകൾക്ക് നൽകിയ ഉത്തരവ് സംബന്ധിച്ച ഫയലുകൾ പിടിച്ചെടുക്കാനും തൊടുപുഴയിലെ പഞ്ചായത്ത് ഡെ. ഡയറക്ടർ ഒാഫിസിൽ റവന്യൂ വകുപ്പിെൻറ റെയ്ഡ്. മൂന്നാർ, ചിന്നക്കനാൽ, പള്ളിവാസൽ, ദേവികുളം പഞ്ചായത്തുകളിൽ റവന്യൂ വകുപ്പിെൻറ എൻ.ഒ.സി ഇല്ലാതെ നിർമാണം പാടില്ലെന്ന് നിർദേശിച്ചതിെൻറ വിവരങ്ങളടങ്ങിയ ഫയലുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഹൈകോടതിയുടെയും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ഉത്തരവുകൾ, പലപ്പോഴായി മൂന്നാറിലെ ഭൂ സംരക്ഷണം ഉറപ്പാക്കാനും അനധികൃത നിർമാണങ്ങൾ തടയുന്നതിനും പുറപ്പെടുവിച്ച സർക്കുലറുകൾ എന്നിവ പഞ്ചായത്തുകളിൽ ലഭിച്ചതിെൻറ വിവരങ്ങൾ എന്നിവയാണ് പരിശോധിച്ചത്. നിർദേശങ്ങൾ പാലിക്കണമെന്ന് കാണിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സെക്രട്ടറിമാർക്ക് അയച്ച കത്തിെൻറ വിവരങ്ങൾ അടക്കം ഫയലുകളാണ് പിടിച്ചെടുത്തത്. സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് കൂടിയായ ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമെൻറ ഉത്തരവിനെ തുടർന്നാണ് ഡെ. ഡയറക്ടർ ഒാഫിസിൽ റെയ്ഡ് നടന്നത്. 2010 ജനുവരി 21നാണ് ഹൈകോടതി, റവന്യൂ വകുപ്പിെൻറ അനുമതി നിർബന്ധമാക്കി ഉത്തരവിട്ടത്. 2010 ഫെബ്രുവരി രണ്ടിന് ഡെപ്യൂട്ടി ഡയക്ടർ ഓഫിസിലേക്ക് അറിയിപ്പും ലഭിച്ചു. തുടർന്ന് ഫെബ്രുവരി 15ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നാല് പഞ്ചായത്തുകളിലെയും സെക്രട്ടറിമാർക്ക് ഇത് സംബന്ധിച്ച് അറിയിപ്പും നൽകി. എന്നാൽ, ഇത് സംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു നാല് പഞ്ചായത്തുകളും നിലപാടെടുത്തത്. നിരവധി റിസോർട്ടുകൾക്കും കെട്ടിടങ്ങൾക്കും അനധികൃതമായി ഉത്തരവിനു ശേഷവും നിർമാണ അനുമതിയും നൽകിയിരുന്നു. ഹൈകോടതിയിൽ എൻ.ഒ.സി സംബന്ധിച്ചു നടക്കുന്ന കേസുകളിലൊന്നിൽ ഇക്കാര്യം റവന്യൂ വകുപ്പ് ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടർന്ന് ഈ രേഖകൾ ഹാജരാക്കാൻ നിർദേശിച്ച സാഹചര്യത്തിലാണ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽനിന്ന് ഈ രേഖകൾ റവന്യൂ വകുപ്പ് പിടിച്ചെടുത്തത്. രേഖകൾ മുങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ വളരെ രഹസ്യമായാണ് നീക്കം നടന്നത്. റവന്യൂ ഇൻസ്‌പെക്ടർ പി. ബാലചന്ദ്രെൻറ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story