Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 2:46 PM IST Updated On
date_range 22 Jun 2017 2:46 PM ISTഹരിതകോടതി പറഞ്ഞിട്ടും ഫലമില്ല; മൂന്നാറിൽ അനധികൃത നിർമാണത്തിന് ഇപ്പോഴും 'അനുമതി'
text_fieldsbookmark_border
തൊടുപുഴ: മലിനീകരണനിയന്ത്രണ ബോർഡിെൻറ അനുമതിയില്ലാതെ ഒരു നിർമാണ പ്രവർത്തനവും പാടില്ലെന്ന ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിനുശേഷവും മൂന്നാറിൽ അനധികൃത നിർമാണങ്ങൾ തുടരുന്നു. കെട്ടിടനിര്‍മാണത്തിന് പഞ്ചായത്തിെൻറയും കൂടാതെ റവന്യൂ വകുപ്പിെൻറയും അനുമതി ഉറപ്പാക്കണമെന്നും മലിനീകരണനിയന്ത്രണ ബോര്ഡിെൻറ സമ്മതത്തോടെയല്ലാതെ നിർമാണം തുടങ്ങുന്നത് നിയമപരമാകില്ലെന്നുമാണ് േമയ് 29ന് ഹരിത ട്രൈബ്യൂണൽ ദക്ഷിണമേഖല ബെഞ്ച് വ്യക്തമാക്കിയത്. 2010 മുതൽ മൂന്നാർ മേഖലയിൽ കെട്ടിടങ്ങൾക്ക് നൽകിയ അനുമതി സംബന്ധിച്ച വിശദാംശങ്ങൾ സമർപ്പിക്കണമെന്നും നിർദേശിച്ചത് കൂടാതെ ഏലമലക്കാടുകളിൽ മരം മുറിക്കുന്നത് വിലക്കിയുമാണ് വിധി. എന്നാൽ, ഇതിനുശേഷം മാത്രം മൂന്നാർ പഞ്ചായത്ത് ഒരുബഹുനില റിസോർട്ടിനടക്കം 13 നിർമാണ പ്രവൃത്തികൾക്കാണ് അനുമതി നൽകിയത്. ഇവയിലൊന്നും മലിനീകരണനിയന്ത്രണ ബോർഡിെൻറ അനുമതി ഉറപ്പാക്കിയിട്ടില്ല. ഏലമലക്കാടുകളിൽ മരങ്ങൾ മുറിച്ചുമാറ്റിയാണ് നിർമാണങ്ങളെന്നതും ട്രൈബ്യൂണൽ നിർദേശം മറികടന്നുതന്നെ. ഏലപ്പട്ടയഭൂമിയിൽ വരുന്ന പ്രദേശങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥരെയും പഞ്ചായത്ത് അധികൃതരെയും സ്വാധീനിച്ചാണ് വൻ വൃക്ഷങ്ങൾ മുറിച്ചുമാറ്റിയും പാറകൾ െപാട്ടിച്ചുനീക്കിയും നിർമാണം. ഏലത്തോട്ടം തൊഴിലാളികൾക്ക് കഴിയാനും പണിയായുധങ്ങൾ സൂക്ഷിക്കാനുമായി ചെറിയ കെട്ടിടം പണിയുന്നതിന് അപേക്ഷ നൽകിയശേഷം വില്ലേജ് ഒാഫിസറെയും തഹസിൽദാറെയും സ്വാധീനിച്ച് എൻ.ഒ.സി വാങ്ങും. ഇതിെൻറബലത്തിൽ പഞ്ചായത്ത് സെക്രട്ടറി കെട്ടിടപെർമിറ്റ് നൽകും. തുടർന്നാണ് റിസോർട്ടുകൾ പണിയുന്നത്. തഹസിൽദാറുടെ നിജസ്ഥിതി സർട്ടിഫിക്കറ്റാണ് കോടതികൾ പോലും തെളിവായെടുക്കുന്നത്. ഇക്കാരണത്താൽ പണമിടപാടിലൂടെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് അനധികൃത നിർമാണങ്ങളത്രയും. പഞ്ചായത്ത്-വില്ലേജ്--താലൂക്ക് ഒാഫിസുകളിൽ വ്യാജമായി രേഖ ശരിയാക്കിനൽകാൻ പ്രത്യേക സംഘങ്ങൾ തന്നെയുണ്ടെന്ന ഇൻറലിജൻസ് റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈക്കൂലി വാങ്ങി വ്യാജരേഖക്ക് സാധുതനൽകി റിസോർട്ട് മാഫിയയെ സഹായിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. അഷ്റഫ് വട്ടപ്പാറ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story