Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 2:46 PM IST Updated On
date_range 22 Jun 2017 2:46 PM ISTനഴ്സുമാർക്ക് ന്യായമായ ശമ്പളം നല്‍കാന്‍ ആശുപത്രികള്‍ തയാറാകണം ^ആേൻറാ ആൻറണി എം.പി
text_fieldsbookmark_border
നഴ്സുമാർക്ക് ന്യായമായ ശമ്പളം നല്‍കാന്‍ ആശുപത്രികള്‍ തയാറാകണം -ആേൻറാ ആൻറണി എം.പി കോട്ടയം: ഡോക്ടർമാർ അടക്കമുള്ളവർക്ക് ചോദിക്കുന്ന തുക നൽകുന്ന ആശുപത്രി മാനേജ്മെൻറുകൾ നഴ്‌സുമരുടെ ന്യായമായ ആവശ്യത്തോട് മുഖംതിരിക്കുകയാണെന്ന് ആേൻറാ ആൻറണി എം.പി. തുല്യജോലിക്ക് തുല്യവേതനം എന്ന നഴ്‌സുമാരുടെ ആവശ്യം ന്യായമാണ്. ശസ്ത്രക്രിയ ഒഴികെ ചികിത്സരംഗത്തെ മുഴുവൻ കാര്യങ്ങളും പഠിച്ചിറങ്ങിയവരാണ് നഴ്‌സുമാര്‍. അവര്‍ക്ക് ന്യായമായ ശമ്പളം നല്‍കാൻ ആശുപത്രികള്‍ തയാറാകണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെന്ന വ്യത്യാസമില്ലാതെ ആയിരക്കണക്കിന് രോഗികളാണ് പനിക്കിടക്കയിൽ. ഈ സാഹചര്യത്തില്‍ നഴ്‌സുമാരുടെ സമരം മറ്റു ജില്ലകളിലേക്ക് വ്യാപിക്കുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ക്കിടയാക്കും. യു.ഡി.എഫ് സര്‍ക്കാർ നഴ്‌സുമാർക്ക് സ്വകാര്യമേഖലയില്‍ മിനിമം വേതനം ഉറപ്പാക്കുകയും ശമ്പളം അക്കൗണ്ട് വഴിയാക്കി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍, പല സ്വകാര്യ ആശുപത്രികളും ഈ ഉത്തരവില്‍ വെള്ളം ചേർക്കുകയാണ്. വിദേശത്തേക്കുള്ള നഴ്സിങ് റിക്രൂട്ട്മെൻറ് നിലച്ചു. റിക്രൂട്ട്മെൻറിെൻറ ചുമതല സർക്കാർ ഏജൻസികൾക്ക് നൽകി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാക്കി. ഈ നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രം തയാറാകണം. ഇതര സംസ്ഥാനങ്ങളിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇടക്ക് പഠനം നിർത്തിയാൽ അവരുടെ സര്‍ട്ടിഫിക്കറ്റ് മാനേജ്മെൻറുകള്‍ തടഞ്ഞുെവക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും എം.പി ആവശ്യപ്പെട്ടു. പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ ഏതു പ്രദേശത്ത് വിമാനത്താവളം വന്നാലും പിന്തുണക്കും. നേരേത്ത ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതി അനാവശ്യ വിവാദങ്ങളുണ്ടാക്കി ഇല്ലാതാക്കി. ആറന്മുളയില്‍ പാരിസ്ഥിതിക പഠനം നടത്തിയ ഏജന്‍സിക്ക് യോഗ്യതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഇന്ത്യയിലെ പ്രമുഖ വിമാനത്താവളങ്ങളുടെയെല്ലാം പാരിസ്ഥിതിക പഠനം നടത്തിയത് ഇതേ ഏജന്‍സിയാണെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story