Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആവണിപ്പാറ ആദിവാസി...

ആവണിപ്പാറ ആദിവാസി കോളനിയിൽ കണ്ടത്​ ദുരിതജീവിതം

text_fields
bookmark_border
കോന്നി: ആവണിപ്പാറ കോളനിയിൽ എത്തിയ ജനപ്രതിനിധി-, ഉദ്യോഗസ്ഥസംഘം കണ്ടത് ആദിവാസികളുടെ ദുരിതജീവിതം. 50 വർഷത്തിൽ അധികമായി മലമ്പണ്ടാരം വിഭാഗത്തിൽെപ 33 കുടുംബങ്ങളാണ് വനാശ്രിതരായി ഇവിടെ കഴിയുന്നത്. ഇക്കാലയളവിൽ ഇവർ സർക്കാറി​െൻറയും ജനപ്രതിനിധികളുടെയും മുന്നിൽ കേണപേക്ഷിച്ചിട്ടും ഒരു ആവശ്യവും നേടാൻ കഴിഞ്ഞിട്ടില്ല. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോന്നിയൂർ പി.കെയുടെ നേതൃത്വത്തിലെ സംഘമാണ് ചൊവ്വാഴ്ച രാവിലെ 11ഒാടെ എത്തിയത്. ആദിവാസി സമൂഹത്തി​െൻറ ദൈനംദിന ജീവിത പ്രാരബ്ധങ്ങൾ കേട്ട് ഇവർക്ക് ഞെട്ടലായി. തെരഞ്ഞെടുപ്പുവേളകളിൽ മാത്രമാണ് രാഷ്ട്രീയകക്ഷി നേതാക്കൾ കോളനിയിൽ എത്തുന്നത്. പിന്നീട് തിരിഞ്ഞുനോക്കാറില്ല. ഒാരോ തെരഞ്ഞെടുപ്പിലും കോന്നിയിൽനിന്ന് 40 കിലോമീറ്റർ യാത്രചെയ്ത് ആവണിപ്പാറ ഊരിലെത്തിയാൽ അര മണിക്കൂർ പോലും ആരും ചെലവഴിക്കാറില്ല. എന്നാൽ, ജനപ്രതിനിധികൾ നടത്തിയ സന്ദർശനം താമസക്കാർക്ക് പ്രതീക്ഷനൽകുന്നു. രാവിലെ 11 മണിക്കെത്തിയ സംഘം കോളനിയിൽ നാലു മണിക്കൂർ ചെലവഴിച്ച് ഉച്ചക്ക് രണ്ടുമണിയോടെയാണ് തിരികെപോന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ അനിൽ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അംഗം സിന്ധു, കോന്നി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ പി.വി. സാജൻ, ഡോ. ആർദ്ര എം. നായർ, ഫാർമസിസ്റ്റ് ഷൈനി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോസ്, ഹെൽത്ത് പ്രമോട്ടർ അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് എത്തിയത്. പിന്നീട് അച്ചൻകോവിൽ വനം വകുപ്പ് ഓഫിസിൽനിന്നുള്ള റേഞ്ച് ഓഫിസർ സജീവ് കുമാറും സ്ഥലത്തെത്തി. സംഘം ഊരുമൂപ്പേൻറതുൾെപ്പടെ മുഴുവൻ ഭവനങ്ങളും സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story