Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 2:45 PM IST Updated On
date_range 22 Jun 2017 2:45 PM ISTനിധിയുണ്ടോ? വെന്നിമലയിലെ പരിശോധന നീളും
text_fieldsbookmark_border
കോട്ടയം: ഏറെ പ്രചാരം നേടിയ വെന്നിമലയിലെ നിധി പരിശോധന നീളും. തെക്കുംകൂർ രാജവംശത്തിെൻറ ആസ്ഥാനമായിരുന്ന വെന്നിമല കേന്ദ്രീകരിച്ച് നിധിശേഖരം ഉണ്ടോെയന്ന് കണ്ടെത്താനുള്ള പുരാവസ്തു പരിശോധകസംഘത്തിെൻറ സന്ദർശനമാണ് നീട്ടിയത്. സംഘം ബുധനാഴ്ച എത്തുമെന്ന് നേരേത്ത അറിയിച്ചിരുന്നു. എന്നാൽ, സാേങ്കതിക പ്രശ്നങ്ങൾ മൂലം ഇത് നീട്ടിയതായി അധികൃതർ അറിയിച്ചു. ഇനി ജൂലൈ ആദ്യവാരത്തോടെയാകും പരിശോധന. ഉപരിതല ഭൂമിയുടെ ഘടന, മണ്ണിെൻറ കാഠിന്യം തുടങ്ങിയവയാകും സംഘം പരിശോധിക്കുക. സ്ഥലത്തിെൻറ ചരിത്രപശ്ചാത്തലം അടക്കമുള്ളവയും വിലയിരുത്തും. ഇതിനുശേഷം പ്രാഥമിക വിവരങ്ങൾ ഉൾപ്പെടുത്തി ഹൈകോടതിയിൽ റിപ്പോർട്ട് നൽകും. തുടർന്ന് കോടതി ഉത്തരവിന് അനുസരിച്ചാകും ഖനനനടപടികളെന്നാണ് അധികൃതർ നൽകുന്ന സൂചന. സൂപ്രണ്ട് ആർക്കിയോളജി എൻജിനീയർ കെ.ആർ. സോന, കൺസർവേറ്റർ എൻജിനീയർ ഭൂപേഷ് എന്നിവരാണ് പരിശോധിക്കാൻ എത്തുന്നത്. ഇവർക്ക് തൃപ്പൂണിത്തുറ ഹിൽ പാലസ് നവീകരണവുമായി ബന്ധപ്പെട്ട ചുമതലയുമുണ്ട്. ഇൗസാഹചര്യത്തിലാണ് പരിശോധന നീളുന്നത്. വെന്നിമല കേന്ദ്രീകരിച്ച് നിധിശേഖരമുണ്ടെന്ന അഭ്യൂഹത്തെത്തുടർന്ന് ഹൈകോടതി നിർദേശപ്രകാരമാണ് പരിശോധന. മീനടം സ്വദേശി പ്രിൻസ് പുന്നൻ മാർക്കോസിെൻറയും മാതാവ് ഏലിയാമ്മ മാർക്കോസിെൻറയും ഹരജിയിലായിരുന്നു േകാടതിയുെട ഉത്തരവ്. നിധിശേഖരമുണ്ടെന്ന പ്രചാരണത്തെത്തുടർന്ന് തങ്ങളുടെ പുരയിടത്തിൽ അതിക്രമിച്ചുകടന്ന് നിധിക്കായി പലരും അന്വേഷണം നടത്തുന്നതായും നിരന്തരം കുഴിക്കുന്നതായും ഇവർ കോടതിയിൽ അറിയിച്ചു. ഭീഷണിയുണ്ടെന്നും ഇവർ പരാതിപ്പെട്ടു. തുടർന്ന് ജൂൺ 15ന് കേസ് പരിഗണിച്ച ഹൈകോടതി ആറാഴ്ചക്കകം പരിശോധിച്ച് നിയമപരമായ നടപടിയെടുക്കണമെന്നും നിധിയില്ലെങ്കിൽ ആ വിവരം അറിയിക്കണമെന്നും പുരാവസ്തു വകുപ്പിന് നിർദേശം നൽകി. ഇവരുടെ മൂന്നേക്കർ പുരയിടത്തിലും 100 വർഷത്തിലേറെ പഴക്കമുള്ള വീട്ടിലുമാണ് പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story