Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 2:43 PM IST Updated On
date_range 22 Jun 2017 2:43 PM ISTവില്‍ക്കാൻവെച്ച മത്സ്യത്തില്‍ കീടനാശിനി: വണ്ണപ്പുറത്ത് എട്ട് മീന്‍കടകൾ പൂട്ടി
text_fieldsbookmark_border
കടകളിൽനിന്ന് മത്സ്യത്തിെൻറ സാമ്പിളുകൾ ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ ശേഖരിച്ചു വണ്ണപ്പുറം: വില്‍ക്കാന്‍െവച്ചിരുന്ന മത്സ്യത്തില്‍ കീടനാശിനി തളിച്ച സംഭവത്തെ തുടർന്ന് വണ്ണപ്പുറത്ത് ബുധനാഴ്ച എട്ട് മീന്‍കടകൾ പൂട്ടി. ലൈസന്‍സ് ഇല്ലാത്ത കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തെത്തുടര്‍ന്നാണിത്. കഴിഞ്ഞദിവസം സ്പ്രേ ഉപയോഗിച്ചതടക്കം എട്ട് കടകളാണ് പൂട്ടിച്ചത്. ലൈസൻസ് ഇല്ലാതെയാണ് ഇവ പ്രവർത്തിച്ചിരുന്നത്. വിൽപനക്കുെവച്ച മത്സ്യത്തിൽ വന്നിരിക്കുന്ന ഈച്ചകളെ തുരത്താൻ കീടനാശിനി തളിച്ചതിനെക്കുറിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വണ്ണപ്പുറം ജങ്ഷനിലെ സൂപ്പർ മാർക്കറ്റിൽ വിൽക്കാൻെവച്ച മത്സ്യത്തിലാണ് പാറ്റ, ഈച്ച, മറ്റു പ്രാണികൾ എന്നിവയെ തുരത്താൻ ഉപയോഗിക്കുന്ന സ്പ്രേ അടിച്ചത്. കടയിലെ ജീവനക്കാരൻ കീടനാശിനി അടിക്കുന്ന ദൃശ്യങ്ങൾ ആരോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. അകലെനിന്നു മൊബൈൽ ഫോൺ കാമറയിൽ പകർത്തിയതാണു ദൃശ്യങ്ങൾ. അതിനിടെ, മത്സ്യത്തിൽ കീടനാശിനി തളിച്ച സംഭവത്തിൽ പരസ്പരം പഴിചാരി ആരോഗ്യ വകുപ്പും പഞ്ചായത്തും ഒത്തുകളിക്കുന്നതായി ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ കടയുടമക്കെതിരെ കേസെടുക്കാതെ ഒതുക്കിത്തീർക്കാൻ നീക്കം നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. 'ഈ കട തുറന്ന് പ്രവർത്തിക്കരുത്' എന്ന നോട്ടീസ് പതിച്ചതല്ലാതെ കേസ് നടപടി കൈക്കൊണ്ടിട്ടില്ലെന്നാണ് ആരോപണം. കീടനാശിനി തളിച്ച മത്സ്യം വിറ്റാൽ ആരോഗ്യവകുപ്പ് അധികൃതർക്ക് ഉടമക്കെതിരെ കേസെടുക്കാം. ഈ സ്ഥാപനം കൂടാതെ പകർച്ചവ്യാധി ഭീഷണി ഉയർത്തുന്ന നിരവധി അനധികൃത വ്യാപാര സ്ഥാപനങ്ങൾ ഉണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. ഇവക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാളുകൾക്ക് മുമ്പ് പഞ്ചായത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. മത്സ്യത്തിൽ കീടനാശിനി തളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന ശേഷം ചൊവ്വാഴ്ചയും വണ്ണപ്പുറം ടൗണിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തിയിരുന്നു. ഇതിൽ എട്ട് മത്സ്യവ്യാപാര സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിെൻറ അനുമതിയോ പഞ്ചായത്ത് ലൈസൻസോ ഇല്ലെന്ന് വണ്ണപ്പുറം മെഡിക്കൽ ഓഫിസർ പറഞ്ഞു. പരിശോധന നടത്തി കടകൾക്കെതിരെ നടപടിയെടുക്കണമെന്ന ശിപാർശ പഞ്ചായത്തിന് കൈമാറിയിട്ടുണ്ട്. തങ്ങൾക്ക് നേരിട്ട് കട പൂട്ടിക്കാൻ അധികാരമില്ലെന്നും മെഡിക്കൽ ഓഫിസർ കൂട്ടിച്ചേർത്തു. എന്നാൽ, ആരോഗ്യ വകുപ്പാണ് ഇത്തരം കടകൾക്കെതിരെ നടപടിയെടുക്കേണ്ടതെന്ന നിലപാടാണ് പഞ്ചായത്ത് അധികൃതർക്ക്. കൂടുതൽ നടപടി വരും ദിവസങ്ങളിൽ കൈക്കൊള്ളുമെന്നും പഞ്ചായത്ത് അധികൃതർ സൂചിപ്പിച്ചു. അതിനിടെ കീടനാശിനി തളിച്ച കട പൂട്ടി സീൽ ചെയ്ത ഭക്ഷ്യസുരക്ഷ വകുപ്പും ഉടമക്കെതിരെ നടപടി വൈകിപ്പിക്കുകയാണ്. നിയമവശം പഠിച്ചശേഷം മാത്രമേ നടപടിയെടുക്കാനാവൂ എന്നാണ് ഫുഡ് സേഫ്റ്റി ഓഫിസർ പറയുന്നത്. വേണ്ടത്ര രേഖകൾ ഇല്ലാതെ പ്രവർത്തിക്കുന്ന കടകളിൽനിന്ന് മത്സ്യത്തിെൻറ സാമ്പിൾ ഭക്ഷ്യ സുരക്ഷ വകുപ്പ് അധികൃതർ ശേഖരിച്ചു. ജില്ലയിലെ മത്സ്യവ്യാപാര കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന തൊടുപുഴ: ജില്ലയിലെ മത്സ്യവ്യാപാര കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തി. പരിശോധനയിൽ പല കടകളും ലൈസൻസില്ലാതെയാണു മീൻ വിൽക്കുന്നതെന്ന് കണ്ടെത്തി. തൊടുപുഴ മേഖലയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ടു മീൻകട ഉടമകൾക്കു ഭക്ഷ്യ സുരക്ഷ വിഭാഗം നോട്ടീസ് നൽകി. വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണു തീരുമാനം. തൊടുപുഴ മേഖലയിൽ മങ്ങാട്ടുകവലയിലാണ് ഭക്ഷ്യസുരക്ഷ ഓഫിസർ ബെന്നി ജോസഫിെൻറ നേതൃത്വത്തിൽ പരിശോധന നടത്തിയത്. രണ്ടു വ്യാപാരികൾക്കും ലൈസൻസില്ലെന്നു കണ്ടെത്തി. ഇവരോട് ഒരാഴ്ചക്കുള്ളിൽ ലൈസൻസ് എടുക്കണമെന്നു നിർദേശം നൽകി. കടകളിൽ വിൽക്കാൻെവച്ചിരുന്ന മത്സ്യവും ഉദ്യോഗസ്ഥർ പരിശോധിച്ചു. പീരുമേട് ഓഫിസർ ജേക്കബും നേതൃത്വം നൽകി. വണ്ണപ്പുറം സംഭവത്തിെൻറ പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ മത്സ്യവ്യാപാരികളും ലൈസൻസ് എടുത്തിട്ടുണ്ടോയെന്നു പരിശോധിക്കാൻ ബന്ധപ്പെട്ടവർക്കു നിർദേശം നൽകിയതായി ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു. ലൈസൻസില്ലാതെ മത്സ്യവ്യാപാരം നടത്തിയാൽ ഭക്ഷ്യസുരക്ഷ നിയമപ്രകാരം അഞ്ചുലക്ഷം രൂപവരെ പിഴയും ആറുമാസം തടവും നൽകാൻ വ്യവസ്ഥയുണ്ടെന്നും അധികൃതർ പറഞ്ഞു. തൊടുപുഴ, കട്ടപ്പന മുനിസിപ്പാലിറ്റികൾ, ജില്ലയിലെ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ മത്സ്യവിൽപന കേന്ദ്രങ്ങളിലും പരിശോധന തുടരുമെന്നു ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story