Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 2:40 PM IST Updated On
date_range 22 Jun 2017 2:40 PM ISTmust use in p9 saudig2 ആധുനിക സൗദിയുടെ മുഖം; യുവത്വത്തിെൻറ പ്രതീകം
text_fieldsbookmark_border
അമീർ മുഹമ്മദ് ബിൻ സൽമാൻ: ആധുനിക സൗദിയുടെ മുഖം; യുവത്വത്തിെൻറ പ്രതീകം സ്വന്തം ലേഖകൻ റിയാദ്: ഏറ്റവും സ്വാധീനശേഷിയുളള അറബ് രാഷ്ട്രത്തിെൻറ ഭാഗധേയം നിർണയിക്കാൻ പിതാവിെൻറ വിശ്വസ്ത പടനായകനായി അമീർ മുഹമ്മദ് ബിൻ സൽമാൻ എത്തുേമ്പാൾ ലോകത്തിന് അത്ഭുതമില്ല. രാഷ്ട്രീയ ജീവിതത്തിൽ വിജയംമാത്രം കൊയ്ത, പുരോഗതിയുടെ പടവുകൾ അതിവേഗം കയറിയ അമീർ മുഹമ്മദിെന തേടി സൗദി കിരീടാവകാശി സ്ഥാനം എത്തുന്നത് യാദൃച്ഛികവുമല്ല. യുവത്വം തുളുമ്പുന്ന സൗദി സമൂഹത്തിെൻറ നേർ പ്രതീകമാണ് അമീർ മുഹമ്മദ് ബിൻ സൽമാൻ. ലോകത്തെ ഏറ്റവും കരുത്തനായ യുവാവായി ബ്ലൂംബർഗ് മാഗസിൻ കഴിഞ്ഞ വർഷം വിശേഷിപ്പിക്കുേമ്പാൾ രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്ന വിഷൻ 2030െൻറ പണിപ്പുരയിലായിരുന്നു അമീർ മുഹമ്മദ്. തെക്കൻ അതിർത്തിയിൽ അശാന്തി വിതച്ചിരുന്ന ഹൂതി വിമതരെയും അലി അബ്ദുല്ല സാലിഹിെൻറ സംഘത്തെയും തടയാൻ യമനിൽ ആരംഭിച്ച സൈനിക നടപടിയിൽ ധീരനായൊരു പ്രതിരോധമന്ത്രിയുടെ കൈയൊപ്പുണ്ടായിരുന്നു. കലുഷിതമായ ആഗോള രാഷ്ട്രീയ പശ്ചാത്തലത്തിൽ, വൻ ശക്തികൾക്കു മുന്നിൽ സൗദിയുടെ നിലപാട് വ്യക്തമാക്കാൻ പോകുന്ന ക്രാന്തദർശിയായ രാഷ്ട്രതന്ത്രജ്ഞനെ കഴിഞ്ഞ മാസങ്ങളിൽ ലോകതലസ്ഥാനങ്ങൾ കണ്ടു. ഒരേസമയം വാഷിങ്ടണിലും മോസ്കോയിലും ലഭിക്കുന്ന സ്വീകാര്യതതന്നെയാണ് അദ്ദേഹത്തിെൻറ നയചാതുരിയുടെ തെളിവ്. 1985 ആഗസ്റ്റ് 31ന് ജിദ്ദയിൽ ജനിച്ച അമീർ മുഹമ്മദിെൻറ പ്രാഥമിക വിദ്യാഭ്യാസം റിയാദിലായിരുന്നു. കിങ് സഉൗദ് സർവകലാശാലയിൽനിന്ന് നിയമത്തിൽ ബിരുദം. സൗദി മന്ത്രിസഭക്കു കീഴിലെ വിദഗ്ധ സമിതിയുടെ കൺസൽട്ടൻറായാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. സൽമാൻ രാജാവ് റിയാദ് ഗവർണറായിരിക്കെ അദ്ദേഹത്തിെൻറ പ്രത്യേക ഉപദേഷ്ടാവായി 2009ൽ നിയമിതനായി. രാഷ്ട്രത്തിെൻറ സമ്പദ്ഘടന വെല്ലുവിളി നേരിടുന്ന ഘട്ടത്തിലായിരുന്നു അമീർ മുഹമ്മദ് പരമോന്നത ധനകാര്യ സമിതിയുടെ തലപ്പത്തേക്ക് വന്നത്. അനാവശ്യ ചെലവുകൾ വെട്ടിക്കുറച്ച അദ്ദേഹം മിതവ്യയം നയമായിതന്നെ സ്വീകരിച്ചു. അതിന് ഒരു വർഷത്തിനുശേഷം കഴിഞ്ഞ ഏപ്രിലിൽ ബ്ലൂംബർഗ് മാഗസിന് നൽകിയ ദീർഘമായ അഭിമുഖത്തിൽ തെൻറ നയങ്ങൾക്ക് ഫലമുണ്ടായിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമീർ മുഹമ്മദിെൻറ ഏറ്റവും വിശദമായ അഭിമുഖമായിരുന്നു അത്. ''ഞങ്ങളുടെ പ്രശ്നങ്ങളെക്കാൾ എത്രയോ വലുതാണ് ഞങ്ങൾക്കു മുന്നിലുള്ള അവസരങ്ങൾ'' എന്ന് പ്രവചനാത്മകമായി സംസാരിക്കുന്ന ഒരു രാഷ്ട്രനേതാവിെൻറ ഉദയം അതിൽ കൃത്യമായി വായിച്ചെടുക്കാം. ദിവസത്തിൽ 16 മണിക്കൂറും ജോലിയിൽ മുഴുകുന്ന, വിവിധങ്ങളായ ചുമതലകൾ ഒരേസമയം നിർവഹിക്കുന്ന, ആഗോള രാഷ്ട്രീയത്തിെൻറ ചെറുസ്പന്ദനങ്ങൾപോലും ശ്രദ്ധിക്കുന്നയാളാണ് അമീർ മുഹമ്മദെന്ന് ആ അഭിമുഖം സാക്ഷ്യപ്പെടുത്തുന്നു. പുതിയ സാമ്പത്തികനയങ്ങൾ നടപ്പാക്കുന്നതോടെ 20 വർഷത്തിനുള്ളിൽ സൗദി സമ്പദ് ഘടനയെ എണ്ണ ആശ്രിതത്വത്തിൽനിന്ന് മോചിപ്പിക്കാനാകുമെന്നാണ് അമീർ മുഹമ്മദിെൻറ പ്രതീക്ഷ. പൊതുജീവിതത്തിൽ വനിതകൾക്ക് കൂടുതൽ അവസരം നൽകുന്നതിലും തുറന്ന മനസ്സാണ് അദ്ദേഹത്തിനുള്ളത്. നന്നായി വായിക്കുന്ന അദ്ദേഹം വിൻസ്റ്റൺ ചർച്ചിലിനെ പഠിക്കുകയാണിപ്പോൾ. സൺ സുവിെൻറ 'ദി ആർട്ട് ഓഫ് വാർ' വായിച്ചിട്ടുണ്ട്. വെല്ലുവിളികളെ അവസരമാക്കുന്നതാണ് തെൻറ ശൈലിയെന്നും അദ്ദേഹം പറയുന്നു. രണ്ടു സ്വാധീനങ്ങളിലാണ് താൻ വളർന്നതെന്നാണ് അമീർ മുഹമ്മദിെൻറ പക്ഷം. സാങ്കേതികവിദ്യയും, രാജകുടുംബവും. ഈ രണ്ടിെൻറയും സ്വാധീനം ജീവിതത്തിലുണ്ട്. ഇൻറർനെറ്റിലെ ആദ്യ തലമുറയായിരുന്നു ഞങ്ങളുടേത്. ''വ്യത്യസ്തമായാണ് ഞങ്ങൾ ചിന്തിക്കുന്നത്. സ്വപ്നങ്ങളും വ്യത്യസ്തം.'' വലിയ വായനക്കാരനാണ് പിതാവ് സൽമാൻ രാജാവ്. ഓരോ ആഴ്ചയും അദ്ദേഹം മക്കൾക്ക് ഓരോ പുസ്തകം നൽകും. പിന്നീട് അതിനെക്കുറിച്ച് ചോദ്യം ചോദിക്കുകയും ചെയ്യും. റിയാദ് നഗരപ്രാന്തത്തിലെ അറഗ കൊട്ടാര സമുച്ചയത്തിലെ ഓഫിസിലും ദറഇയ്യയിലെ വസതിയിലുമായാണ് അമീർ മുഹമ്മദിെൻറ ഒരു സാധാരണ ദിവസം. പിതാവിെൻറ കൊട്ടാരസമുച്ചയത്തിനും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിനുമിടയിൽ തെൻറ ദിവസം വീതിക്കുന്ന അമീർ മുഹമ്മദ് പ്രഭാതം മുതൽ അർധരാത്രി വരെ കർമനിരതനാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story