Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 2:40 PM IST Updated On
date_range 22 Jun 2017 2:40 PM ISTമഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു; തോടുകളും ജലാശയങ്ങളും നിറയെ മാലിന്യം
text_fieldsbookmark_border
കോഴഞ്ചേരി: മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. തോടുകളും ജലാശയങ്ങളും മാലിന്യം നിറഞ്ഞുകവിയുകയാണ്. തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിലെ പുല്ലാട് ജങ്ഷനിലൂടെ കടന്നുപോകുന്ന തോട് അധികൃതരുടെ അനാസ്ഥമൂലം ദുര്‍ഗന്ധപൂരിതമായിരിക്കുകയാണ്. ഹോട്ടലുകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും മാലിന്യം, പ്ലാസ്റ്റിക് മാലിന്യം, അറവുശാലയിലെ മാംസാവശിഷ്ടങ്ങള്‍ ഇവകൊണ്ട് തോട് നിറഞ്ഞ് കവിഞ്ഞൊഴുകയാണ്. മാലിന്യവും ഇരുമ്പുകമ്പികളും കിടക്കുന്നതിനാല്‍ തോട്ടിലെ ജലം സുഗമമായി ഒഴുകുന്നത് തടസ്സപ്പെടുന്നു. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യത ഏറെയാണ്. സാംക്രമിക രോഗങ്ങള്‍ പകരാന്‍ സാധ്യതയുള്ളതിനാല്‍ തോട് അടിയന്തരമായി വൃത്തിയാക്കണമെന്ന് നിരവധി തവണ പഞ്ചായത്ത്--ആരോഗ്യ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു. പുല്ലാട് ജങ്ഷനിലും സമീപത്തുള്ള പബ്ലിക് മാര്‍ക്കറ്റിെൻറ പലയിടത്തും മാലിന്യം നിറഞ്ഞുകിടക്കുകയാണ്. ശുചീകരണം കാര്യക്ഷമമാക്കുന്നില്ലെന്ന പരാതി നിലനില്‍ക്കുകയാണ്. കുറുങ്ങഴക്കാവ്- ചാലുവാതുക്കല്‍നിന്നാരംഭിച്ച് പുല്ലാട് ജങ്ഷനിലൂടെ കടന്ന് പൂവത്തൂര്‍വഴി വരാച്ചാലിന് സമീപത്തെത്തിയാണ് തോട് സംഗമിക്കുന്നത്. മാലിന്യം മാറ്റി തോട് ആഴത്തിൽ കുഴിച്ച് ശുചീകരണം നടത്തിയാല്‍ വേനല്‍ക്കാലത്ത് ഉള്‍പ്പെടെ നാട്ടുകാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്. തോട് ശുചീകരിക്കാനുള്ള നടപടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിെൻറയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു. വല്ലന സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ കൃത്യമായി എത്താത്തതിൽ പ്രതിഷേധം വ്യാപകം കോഴഞ്ചേരി: വല്ലന സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ ഹാജരാകുന്നില്ല. വ്യാപക പ്രതിഷേധം. പനിച്ചൂടില്‍ കേരളം വിറച്ച് സർക്കാർ യുദ്ധകാല നടപടിയുമായി മുന്നോട്ടുപോകുമ്പോള്‍ വല്ലന സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ കൃത്യമായി ഹാജരാകുന്നില്ല. രാവിലെ ഒമ്പതിന് പ്രവര്‍ത്തനം തുടങ്ങി വൈകീട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കേണ്ട സ്ഥാപനത്തില്‍ രാവിലെ 10.15ന് ഡോക്ടര്‍മാരെത്തി 12.30ന് പോകുന്ന സാഹചര്യമാണ് പല ദിവസങ്ങളിലും. മെഡിക്കല്‍ ഓഫിസറും ഒരു അസി. സർജനുമാണ് ഇവിടെയുള്ളത്. ഡോക്ടര്‍മാരുടെ സമയക്ലിപ്തയില്ലായ്മ സാധാരണക്കാരായ രോഗികളെ ബുദ്ധിമുട്ടിക്കുന്നത് ജില്ല മെഡിക്കല്‍ ഓഫിസറുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല. തിങ്കളാഴ്ച 10.15വരെ ഡോക്ടര്‍മാര്‍ ആരും തന്നെ ജോലിക്കെത്തിയിരുന്നില്ല. ഞായറാഴ്ച ഒ.പി പ്രവര്‍ത്തിക്കാത്തതിനാല്‍ പനിബാധിതരടക്കം നൂറോളം രോഗികള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. കഴിഞ്ഞദിവസം 12വരെ ഡോക്ടര്‍മാര്‍ ആരും തന്നെ ഒ.പിയിലെത്തിയില്ല. ഡോക്ടര്‍മാരെ പ്രതീക്ഷിച്ച് നിരവധി രോഗികളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. രോഗികള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് കുളനട പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽനിന്ന് ഡോക്ടറെത്തിയാണ് രോഗികളെ പരിശോധിച്ചത്. പനി ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ ആശുപത്രിയിലെത്താത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഇവിടുത്തെ മെഡിക്കല്‍ ഓഫിസര്‍ക്കെതിരെ ശക്തമായ താക്കീത് നല്‍കിയിട്ടുണ്ടെന്നാണ് ജില്ല മെഡിക്കല്‍ ഓഫിസര്‍ പറയുന്നത്. എന്നാല്‍, നിരവധി പരാതി നല്‍കിയിട്ടും ശക്തമായ നടപടി സ്വീകരിക്കാതെ ഡോക്ടറെ സംരക്ഷിക്കുന്ന നിലപാടാണ് ജില്ല മെഡിക്കല്‍ ഓഫിസര്‍ സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വിവിധ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം കൊടുത്തു. ഡോക്ടര്‍മാര്‍ക്കെതിരെയും അവരെ സംരക്ഷിക്കുന്ന ജില്ല മെഡിക്കല്‍ ഓഫിസര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനശാക്തീകരണ ഗവേഷണ കേന്ദ്രം ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കി. ഇത് സംബന്ധിച്ച് നടന്ന യോഗം സംസ്ഥാന സെക്രട്ടറി എന്‍.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. പി.സി. രാജന്‍ വല്ലന, ജേക്കബ് തോമസ്, അനില്‍കുമാര്‍, ഷൈല എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story