Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 2:46 PM IST Updated On
date_range 21 Jun 2017 2:46 PM ISTചാലച്ചിറ തോട് ചീഞ്ഞുനാറുന്നു
text_fieldsbookmark_border
*പകര്‍ച്ചവ്യാധി ഭീഷണിയില്‍ ജനങ്ങള്‍ ചങ്ങനാശ്ശേരി: പോളയും പുല്ലും മാലിന്യവും നിറഞ്ഞ് ഇത്തിത്താനം . ദുർഗന്ധം സഹിക്കാന്‍ കഴിയാതെ സമീപവാസികള്‍ ദുരിതത്തിലായിട്ടും കുറിച്ചി ഗ്രാമപഞ്ചായത്ത് അധികാരികള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായാണ് ആക്ഷേപം. കളമ്പാട്ടുചിറയില്‍നിന്ന് പടിഞ്ഞാറോട്ട് ഒഴുകി ഇളങ്കാവ് ക്ഷേത്രത്തിന് സമീപത്തുകൂടി പാലാത്രച്ചിറയിലേക്കാണ് ചാലച്ചിറ തോട് ഒഴുകുന്നത്. ഈ തോട്ടിലെ വെള്ളമാണ് കരിക്കണ്ടം, കല്ലുകടവ് എന്നീ കുടിവെള്ള പദ്ധതികളിലൂടെ നൂറുകണക്കിന് കുടുംബങ്ങള്‍ ഉപയോഗിക്കുന്നത്. പുതുതായി രൂപവത്കരിച്ച ജലനിധി പദ്ധതിയിലൂടെ കളമ്പാട്ടുചിറ, ഇളങ്കാവ് എന്നീ പ്രദേശങ്ങളില്‍ രണ്ട് കുടിവെള്ള പദ്ധതിക്കാവശ്യമായ വെള്ളവും ചാലച്ചിറ തോട്ടില്‍നിന്നാണ് ഉപയോഗിക്കുന്നത്. നാല് കുടിവെള്ള പദ്ധതികള്‍ക്കായി ഉപയോഗിക്കുന്ന തോട്ടിലെ വെള്ളം ചീഞ്ഞുനാറി ദുര്‍ഗന്ധം വമിക്കുന്നതായിട്ടും പഞ്ചായത്ത് അധികാരികള്‍ ശ്രദ്ധിക്കുന്നില്ലെന്ന് സമീപവാസികള്‍ കുറ്റപ്പെടുത്തുന്നു. തോട്ടില്‍ മീന്‍ പിടിക്കാൻ പല സ്ഥലങ്ങളിലും മുട്ട് ഇട്ടിരിക്കുന്നതും കല്ലുകടവില്‍ അശാസ്ത്രീയമായ രീതിയില്‍ പണിത പാലത്തിെൻറ അടിയിലൂടെ വെള്ളം ഒഴുകാനുള്ള തടസ്സവും റെയില്‍വേ പാളം പണിയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന തടസ്സങ്ങളുമാണ് തോട്ടിലെ ഒഴുക്ക് നിലക്കാൻ കാരണമെന്ന് സമീപവാസികള്‍ പറയുന്നു. ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പ് അധികൃതരും നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്ന് ഡി.വൈ.എഫ്.ഐ ഇത്തിത്താനം-തുരുത്തി മേഖല കമ്മിറ്റി അറിയിച്ചു. ഭക്ഷ്യസുരക്ഷ ജില്ല ഓഫിസ് ഇനി കലക്‌ടറേറ്റില്‍ കോട്ടയം: ചങ്ങനാശ്ശേരി റവന്യൂ ടവറില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ല ഭക്ഷ്യസുരക്ഷ അസി. കമീഷണറുടെ കാര്യാലയം കോട്ടയം സിവില്‍ സ്റ്റേഷനിലെ ഒന്നാം നിലയിലെ ഡെപ്യൂട്ടി െപാലീസ് സൂപ്രണ്ടിെൻറ കാര്യാലയത്തിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. ഫോണ്‍: 0481 2564677.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story