Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 2:46 PM IST Updated On
date_range 21 Jun 2017 2:46 PM ISTകോട്ടയത്തുനിന്ന് ഒഡിഷയിലേക്ക് മൂന്നാംറാങ്ക്
text_fieldsbookmark_border
കോട്ടയം: കോട്ടയത്തുനിന്ന് ഒഡിഷയിലേക്ക് മൂന്നാം റാങ്ക്. കോട്ടയം ജവഹർ നവോദയ വിദ്യാലയത്തിൽ പ്ലസ് ടു പാസായ ഒഡിഷ ഡെൻകനാനിൽ താമസിക്കുന്ന അഭിലാഷ് കർ ആണ് കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ മൂന്നാം റാങ്ക് സ്വന്തമാക്കിയത്. ലക്ഷ്യബോധത്തോടെയുള്ള പഠനവും വായനശീലവുമാണ് നേട്ടത്തിലേക്ക് അഭിലാഷിനെ നയിച്ചതെന്ന് ജവഹർ നവോദയ വിദ്യാലയത്തിലെ പ്രിൻസിപ്പൽ ജി. ബീന പറഞ്ഞു. രണ്ടുവർഷത്തെ പഠനത്തിനിടെ ഒരിക്കൽപോലും വീട്ടിൽ പോകാതെയാണ് പഠനത്തോട് താൽപര്യം കാട്ടിയത്. പിതാവ് കർഷകനായ പ്രേമന്ദ കറും മാതാവ് അധ്യാപികയായ സുചിത്രയുമാണ്. കോട്ടയത്തെ പഠനവും ജീവിതവും ഏറെ സന്തോഷം പകർന്നതായിരുന്നുവെന്ന് അഭിലാഷ് കർ 'മാധ്യമ'ത്തോട് പറഞ്ഞു. ശാസ്ത്രവിഷയത്തിൽ കൂടുതൽ അവഗാഹം നേടാനായി. പ്ലസ് ടു പഠനകാലത്ത് പുണെ ദക്ഷിണ ഫൗണ്ടേഷെൻറ സഹായവും ഗുണമായി. പത്രങ്ങൾ പതിവായി വായിച്ചിരുന്നു. െഎ.െഎ.ടി അഖിലേന്ത്യ പ്രവേശന പരീക്ഷയിൽ 110ാം റാങ്ക് നേടിയിരുന്നു. െഎ.െഎ.ടി മുബൈയിൽ കമ്പ്യൂട്ടർ സയൻസിൽ പഠിക്കാനാണ് താൽപര്യം. എൻജിനീയറിങ് റോബോർട്ടിക് വിഭാഗത്തിനോടാണ് താൽപര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story