Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 2:38 PM IST Updated On
date_range 21 Jun 2017 2:38 PM ISTജീവനക്കാർ തൊടുപുഴ പോസ്റ്റൽ സൂപ്രണ്ടിെൻറ ഓഫിസ് ഉപരോധിച്ചു
text_fieldsbookmark_border
തൊടുപുഴ: ഇടുക്കി ഡിവിഷനിലെ നിരവധി ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർമാരുടെയും മറ്റ് ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറച്ച നടപടയിൽ പ്രതിഷേധിച്ച് . 2016 േമയ് മുതൽ ശമ്പളം വെട്ടിക്കുറച്ച് പോസ്റ്റൽ സൂപ്രണ്ടിെൻറ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിനെതിരെ 2016 േമയ്, ജൂൺ മാസങ്ങളിലായി എൻ.എഫ്.പിയുടെ ആഭിമുഖ്യത്തിൽ അഞ്ചുദിവസം നീണ്ട നിരാഹാര സമരം നടത്തിയതിനെ തുടർന്ന് ഉത്തരവ് മരവിപ്പിച്ചിരുന്നു. എന്നാൽ, 2017 ഏപ്രിലിൽ അലവൻസ് വെട്ടിക്കുറച്ച ഉത്തരവ് നടപ്പാക്കണമെന്നും 2016 േമയ് മുതൽ കൂടുതൽ നൽകിയ തുക പത്ത് തവണകളായി തിരിച്ചുപിടിക്കണമെന്നും തൊടുപുഴ പോസ്റ്റൽ സൂപ്രണ്ട് കട്ടപ്പന ഹെഡ് പോസ്റ്റ് മാസ്റ്റർക്ക് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുകയും കൂടാതെ ശമ്പളത്തിൽനിന്ന് റിക്കവറി നടത്താനും തുടങ്ങിയിരുന്നു. ഇതേ തുടർന്നാണ് ചൊവ്വാഴ്ച തൊടുപുഴ പോസ്റ്റൽ സൂപ്രണ്ടിെൻറ ഓഫിസ് ഉപരോധിച്ചത്. തുടർന്ന് പോസ്റ്റൽ സൂപ്രണ്ട് ഹരി സംസ്ഥാന പോസ്റ്റ് മാസ്റ്റർ ജനറലുമായി സംസാരിച്ചു. മൂന്ന് മാസത്തേക്ക് ഉത്തരവ് നടപ്പാക്കില്ലെന്ന് ഉറപ്പ് നൽകിയ ശേഷമാണ് ജീവനക്കാർ ഉപരോധം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story