Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 2:36 PM IST Updated On
date_range 21 Jun 2017 2:36 PM ISTകെ.എസ്.ആര്‍.ടി.സി സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരം; ട്രിപ്പുകള്‍ ചുരുക്കി, പാലാ, പൊന്‍കുന്നം ഡിപ്പോകളില്‍ വരുമാനത്തിലിടിവ്
text_fieldsbookmark_border
പൊന്‍കുന്നം: കെ.എസ്.ആര്‍.ടി.സിയില്‍ പുതിയ ഭരണപരിഷ്‌കാരം നടപ്പാക്കിയതോടെ പതിറ്റാണ്ടുകളായി പൊന്‍കുന്നം, പാലാ ഡിപ്പോകളുടെ അഭിമാനകരമായിരുന്ന ചെയിന്‍ സര്‍വിസ് താളം തെറ്റി. സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരം നടപ്പാക്കിയതോടെ രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ മാത്രമാണ് ഇപ്പോള്‍ ഈ റൂട്ടിലെ സര്‍വിസ്. 7000 രൂപയിലേറെ കലക്ഷനുണ്ടായിരുന്നിടത്ത് 3000 രൂപയില്‍ താഴെ മാത്രമായി ചുരുങ്ങി. ഡ്യൂട്ടി പരിഷ്കാരത്തിെൻറ ഭാഗമായി പൊന്‍കുന്നം സ്വകാര്യ ബസ് സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി അന്വേഷണ ഓഫിസും അടച്ചുപൂട്ടി. പാലാ--പൊന്‍കുന്നം റൂട്ടിലെ നാല് സര്‍വിസ് കൂടാതെ മലയോരമേഖലയിലെ മൂന്ന് സര്‍വിസുകൂടി സിംഗിള്‍ ഡ്യൂട്ടിയിലാക്കിയിരിക്കുകയാണ്. മേലോരം, ആഴങ്ങാട്, കണയങ്കവയൽ എന്നിവയാണിത്. ഇവയെല്ലാം 7000 രൂപക്കുമേല്‍ വരുമാനമുള്ളതായിരുന്നു. രാവിലെ എട്ടുമുതല്‍ അഞ്ചുവരെയാക്കിയപ്പോള്‍ വരുമാനം കുത്തനെ ഇടിഞ്ഞു. രാവിലെയും വൈകീട്ടുമുള്ള മലയോര മേഖലയിലെ യാത്രക്കാരും ഏറെ ബുദ്ധിമുട്ടിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story