Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറബറിന്​ വളമെത്ര;...

റബറിന്​ വളമെത്ര; മണ്ണി​െൻറ ഘടന മനസ്സിലാക്കി പ്ര​േയാഗിക്കാൻ മൊബൈല്‍ ആപ്

text_fields
bookmark_border
കോട്ടയം: മണ്ണി​െൻറ ഫലപുഷ്ടി, പ്രയോഗിക്കേണ്ട വളം, അളവ് തുടങ്ങി കർഷകർക്ക് തലവേദനയായിരുന്ന വളപ്രയോഗപ്രശ്നത്തിന് ഒറ്റമൂലിയുമായി റബർ ബോർഡ്. ഒരോ സ്ഥലത്തെയും മണ്ണി​െൻറ ഘടന മനസ്സിലാക്കി റബറിന് വളപ്രേയാഗം നടത്താനുള്ള കര്‍ഷക സൗഹൃദ മൊബൈല്‍ ആപ് റബര്‍ ബോര്‍ഡ് പുറത്തിറക്കി. റബര്‍ സോയില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (റബ്‌സിസ്) എന്ന പേരിലാണിത്. ഫലപുഷ്ടി പരിശോധനക്ക് മണ്ണുമായി ലബോറട്ടറികളില്‍ കര്‍ഷകര്‍ കയറിയിറങ്ങുന്നതിനും ഇതോടെ അവസാനമാകും. ഉപഗ്രഹത്തി​െൻറ സഹായത്തോടെയുള്ള 'റബ്സിസ്' ആപ് ഇന്ത്യൻ കാർഷികരംഗത്തെ ആദ്യസംരംഭമാണ്. റബർ മേഖലയിൽ ലോകത്തുതന്നെ ഇത് ആദ്യമാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എ. അജിത്കുമാര്‍ കോട്ടയം പ്രസ് ക്ലബി​െൻറ മീറ്റ് ദ പ്രസിൽ പറഞ്ഞു. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന ആപ്ലിക്കേഷനുമായി തോട്ടത്തിലെത്തി ഓപണ്‍ ചെയ്താല്‍ മൊബൈലിൽ മണ്ണുപരിശോധനഫലവും വളപ്രയോഗ രീതിയും നിര്‍ദേശിക്കും. മണ്ണി​െൻറ ഫലപുഷ്ടി, പ്രയോഗിക്കേണ്ട വളത്തി​െൻറ അളവ് എന്നിവയെല്ലാം പുതിയ ആപ്ലിക്കേഷനിലൂടെ അറിയാം. മൂന്നുവര്‍ഷമായി നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ആപ്ലിക്കേഷന്‍ രൂപവത്കരിച്ചത്. കന്യാകുമാരി മുതല്‍ മഹാരാഷ്ട്ര വരെ റബര്‍ കൃഷിയുള്ള സ്ഥലങ്ങളിലെ 50 ഹെക്ടര്‍ വീതമുള്ള ഭൂമിയില്‍നിന്ന് മൂന്നു സാമ്പിളുകള്‍ വീതം ശേഖരിച്ചാണ് ആപ്ലിക്കേഷന് ആവശ്യമായ ഡാറ്റ തയാറാക്കിയത്. മണ്ണി​െൻറ 13 ഘടകങ്ങളാണ് പരിശോധനക്ക് വിധേയമാക്കിയത്. പല തോട്ടങ്ങളിലും മൂന്നുവര്‍ഷം വരെ രാസവളപ്രയോഗമൊന്നും നടത്തിയില്ലെങ്കിലും ഉൽപാദനത്തില്‍ കുറവുണ്ടാകില്ലെന്ന് ഗവേഷണത്തില്‍ വ്യക്തമായിരുന്നു. ആവശ്യത്തിന് മാത്രം വളം ഇടുന്നതിന് റബ്സിസ് സഹായിക്കും. മണ്ണി​െൻറ ശോഷണം തടയാനും മലിനീകരണം കുറക്കാനും ഇത് ഉപകരിക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തിയാല്‍ കോട്ടയം ജില്ലയില്‍ മാത്രം 21കോടി രൂപ ലാഭിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയും. 11 ലക്ഷം കര്‍ഷകരുള്ളതില്‍ 3000 പേര്‍ മാത്രമാണ് നിലവില്‍ മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ വളപ്രയോഗം നടത്തുന്നത്. വില കുറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ഉൽപാദനച്ചെലവ് പരമാവധി കുറക്കാനും മരങ്ങളുടെ പ്രായത്തിനും തോട്ടത്തി​െൻറ വിസ്തൃതിക്കും അനുസൃതമായി വളപ്രയോഗം നടത്താനും പുതിയ ആപ്ലിക്കേഷന്‍ ഉപകരിക്കും. കന്യാകുമാരി മുതൽ മഹാരാഷ്ട്രവരെ റബർ മേഖലകളിൽ 'റബ്സിസ്' വഴിയുള്ള സേവനം നിലവിൽ ലഭ്യമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള സേവനം 2018ൽ ലഭ്യമാകും. റബറി​െൻറ രാജ്യാന്തര, ആഭ്യന്തര വില, ബോര്‍ഡി​െൻറ അറിയിപ്പുകള്‍, തൊഴിലാളി ക്ഷേമ പദ്ധതികള്‍, പരിശീലനങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന മറ്റൊരു മൊബൈല്‍ ആപ്ലിക്കേഷനും റബർ ബോർഡ് തയാറാക്കിയിട്ടുണ്ട്. അതും ഈ മാസം പുറത്തിറക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. റബര്‍ റിസര്‍ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ജയിംസ് ജേക്കബ്, സെക്രട്ടറി എന്‍. രാജഗോപാല്‍, ജോയൻറ് ഡയര്‍ക്ടര്‍ ടോംസ് ജോസഫ്, എം.ജി. സതീഷ് ചന്ദ്രന്‍ നായര്‍ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story