Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 3:00 PM IST Updated On
date_range 20 Jun 2017 3:00 PM ISTപടുത മൂടിയ ഷെഡിൽ പ്രായപൂർത്തിയായ പെൺകുട്ടിയടക്കം ആദിവാസി കുടുംബത്തിന് നരകയാതന
text_fieldsbookmark_border
കോന്നി: അടച്ചുറപ്പില്ലാതെ പടുത മൂടിയ ഷെഡിൽ പ്രായപൂർത്തിയായ പെൺകുട്ടിയുൾപ്പെടെ ആദിവാസി കുടുംബം നരകയാതനയിൽ. തണ്ണിത്തോട് പഞ്ചായത്ത് ആറാം വാർഡിൽപെട്ട പുളിഞ്ചാലിലെ ഉൾവനത്തിലാണ് തങ്കപ്പൻ, ഭാര്യ കല്യാണി, മകൾ അമ്പിളി, കല്യാണിയുടെ കൊച്ചുമക്കളായ മനു, അനീഷ്, മനോജ് എന്നിവരടങ്ങുന്ന കുടുംബം ആനത്താരയോടുചേർന്ന പ്രദേശത്ത് നാലുകമ്പുകളിൽ പ്ലാസ്റ്റിക് പടുത വലിച്ചുകെട്ടി അന്തിയുറങ്ങുന്നത്. തങ്കപ്പെൻറ കുടുംബം പ്രദേശത്ത് താമസമായിട്ട് 45 വർഷത്തിലേറെയായി. വനത്തിൽനിന്ന് കുന്തിരിക്കം, പൊന്നമ്പൂ തേൻ, കസ്തൂരി മഞ്ഞൾ, പുളി എന്നിവ ശേഖരിച്ച് വനം വകുപ്പ് മുഖേന വിപണനം നടത്തിയാണ് ഇവർ ജീവിച്ചത്. എന്നാൽ, മകൾ പ്രായപൂർത്തിയായതോടെ ഒരോ നിമിഷവും ചങ്കിടിപ്പോടെയാണ് ഇവർ കഴിയുന്നത്. ഇപ്പോൾ ഈ കുടിലിൽനിന്ന് തങ്കപ്പൻ മാത്രമാണ് വനത്തിനുള്ളിൽ പോകുന്നത്. കല്യാണി മകൾക്ക് കാവലിരിക്കും. വനത്തിനുള്ളിൽ കഴിയുന്ന ആദിവാസികൾക്ക് സ്ഥലം പതിച്ചുനൽകുമെന്ന് സർക്കാറുകൾ പ്രഖ്യാപനം നടത്തുന്നുണ്ടെങ്കിലും വനം--പരിസ്ഥിതി മന്ത്രാലയം വിലങ്ങുതടിയാണ്. വോട്ടവകാശമില്ലാത്തതിനാൽ വനത്തിനുള്ളിൽ വന്യമൃഗങ്ങളോട് മല്ലിട്ടു കഴിയുന്ന മലമ്പണ്ടാരം വിഭാഗത്തിൽെപട്ട ഈ ആദിവാസി കുടുംബത്തെ ആരും ഗൗനിക്കാറുമില്ല. മഴയായത്തും വെയിലത്തും ഇവരുടെ ജീവിതം ദുരിതമാണ്. ആദിവാസി സമൂഹത്തിെൻറ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ട്രൈബൽ വകുപ്പ് വല്ലപ്പോഴുമാണ് മേഖലയിലേക്ക് തിരിഞ്ഞുനോക്കുന്നത്. എല്ലാമാസവും ആദിവാസി ഊരുകളിൽ ഭക്ഷണസാധനങ്ങൾ എത്തിക്കണമെന്ന് നിബന്ധന ഉണ്ടെങ്കിലും ഒന്നും നടക്കാറില്ല. രണ്ടുമാസം കഴിഞ്ഞാണ് തങ്കപ്പനും കുടുംബത്തിനും 15 കിലോ അരി ലഭിച്ചത്. ഇതിെൻറ കൂടെ ലഭിക്കേണ്ട മറ്റു ഭക്ഷണസാധനങ്ങൾ ഒന്നും ലഭിച്ചതുമില്ല. ഒരോ രാത്രിയും അന്തിയുറങ്ങുന്നത് ഭയത്തോടെയാണ്. പ്ലാസ്റ്റിക് പടുതകൊണ്ട് നിർമിച്ച ഇവരുടെ കുടിൽ ആഴ്ചകൾക്കുമുമ്പ് കാട്ടാന തകർത്തിരുന്നു. വീട് എന്നത് ഇപ്പോഴും ഇവർക്ക് സ്വപ്നമായി തുടരുകയാണ്. മനോജ് പുളിവേലിൽ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story