Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 2:59 PM IST Updated On
date_range 20 Jun 2017 2:59 PM ISTചികിത്സ കിട്ടുന്നില്ല; ഇടമലക്കുടിയിൽ ശിശുമരണങ്ങൾ ആവർത്തിക്കുന്നു
text_fieldsbookmark_border
മൂന്നാർ: സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ശിശുമരണം വർധിക്കുേമ്പാഴും ആരോഗ്യവകുപ്പ് അധികൃതക്ക് നിസ്സംഗത. നവംബറിന് ശേഷം അഞ്ച് കുട്ടികളാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. തിങ്കളാഴ്ച സുരേഷ്-സെൽവിയമ്മ ദമ്പതികളുടെ ഒന്നരമാസമായ പെൺകുട്ടിയാണ് പനിയും വയറിളക്കവും ബാധിച്ച് മരിച്ചത്. ഇതിനുപുറെമ പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവവും തിങ്കളാഴ്ച ഇവിടെ ഉണ്ടായി. മുൻ പഞ്ചായത്ത് പ്രസിഡൻറ് കന്നിയമ്മ ശ്രീരംഗെൻറ മകളുടെ ആൺകുഞ്ഞും സുനിതയുടെ കുട്ടിയുമാണ് മാസങ്ങൾക്കുമുമ്പ് മരിച്ചത്. പരമ്പരാഗതമായി മുതുവാൻ സമുദായത്തിലെ സ്ത്രീകൾ പ്രസവത്തിനായി െതരഞ്ഞെടുക്കുന്നത് കുടികളോടുചേർന്ന വാലായിപുരകളാണ്. ആരോഗ്യവകുപ്പ് പ്രവർത്തകർ ഗർഭിണികളുടെയും നവജാതശിശുക്കളുടെയും കണക്കെടുത്ത് ചികിത്സ അവിടെ എത്തിക്കണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ, പലപ്പോഴും ഇത് നടപ്പാകാറില്ല. മാസങ്ങൾക്കുമുമ്പ് ചികിത്സ ലഭിക്കാതെ ഇവിടെ ആദിവാസിക്കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന് വീഴ്ചപറ്റിയതായി ഇൻറലിജൻസ് വിഭാഗം കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. എ.ഡി.ജി.പി സന്ധ്യയടക്കമുള്ളവർ കുടികളിൽ സന്ദർശനവും നടത്തി. പട്ടികവർഗ മേഖലയിൽ വിദ്യാഭ്യാസത്തിനും ആരോഗ്യ പ്രവർത്തനങ്ങൾക്കുമായി കോടിക്കണക്കിന് രൂപ െചലവഴിക്കുമ്പോഴാണ് പോഷകാഹാരക്കുറവ് മൂലം കുട്ടികൾ മരിക്കുന്നത്. ഇടമലക്കുടിപോലെ പിന്നാക്ക മേഖലകളിൽ ഏതെങ്കിലും സംഭവം റിപ്പോർട്ട് െചയ്യുേമ്പാൾ മാത്രം അന്വേഷണവും സഹായവുമായി അധികൃതർ എത്തുമെങ്കിലും പിന്നീട് മറക്കുകയാണ് പതിവ്. അടിയന്തര വൈദ്യസഹായത്തിന് പോലും സാഹചര്യമില്ലാത്ത ഇടമലക്കുടിയിൽ ചികിത്സ സൗകര്യങ്ങൾ ഒരുക്കാൻ ദേശീയ മനുഷ്യാവകാശ കമീഷനും സംസ്ഥാന ബാലാവകാശ കമീഷനും നടത്തിയ ഇടപെടലുകളും ഫലം കണ്ടിട്ടില്ല. അടിയന്തര വൈദ്യസഹായത്തിന് സൗകര്യമില്ലാത്ത അവസ്ഥ ഇടമലക്കുടിയിലെ ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് കഴിഞ്ഞ മേയ് 31, ജൂൺ ഒന്ന് തീയതികളിൽ പ്രദേശത്തെ കുടികൾ സന്ദർശിച്ച ശേഷം സംസ്ഥാന ബാലാവകാശ കമീഷൻ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. മാസത്തിലൊരിക്കൽ ആരോഗ്യവകുപ്പ് നടത്തുന്ന മെഡിക്കൽ ക്യാമ്പാണ് ഉൗരുകളിലെ കുട്ടികൾക്ക് വൈദ്യസഹായം ലഭിക്കാനുള്ള ഏക സംവിധാനം. സ്ഥിരം പ്രാഥമികാരോഗ്യകേന്ദ്രം അനുവദിച്ചെങ്കിലും പ്രവർത്തനം തുടങ്ങിയില്ല. ഇടമലക്കുടിയിൽ പ്രാഥമികാരോഗ്യകേന്ദ്രവും രണ്ട് സബ് സെൻററും സ്ഥാപിക്കണമെന്നും ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നുമായിരുന്നു റിപ്പോർട്ടിലെ ശിപാർശ. കമീഷെൻറ കണ്ടെത്തലുകളെ സാധൂകരിക്കുന്നതാണ് തുടരെയുണ്ടാകുന്ന മരണങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story