Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 2:57 PM IST Updated On
date_range 20 Jun 2017 2:57 PM ISTകോതനല്ലൂർ പള്ളിയിൽ 680 ഇരട്ടകൾ സംഗമിച്ചു
text_fieldsbookmark_border
കടുത്തുരുത്തി: പാരമ്പര്യത്തിെൻറയും വിശ്വാസത്തിെൻറയും നിറവിൽ കോതനല്ലൂർ ഫൊറോന പള്ളിയിലെ ഇരട്ടകളുടെ മഹാസംഗമം. ഇക്കുറി സംഗമത്തിൽ പങ്കെടുത്തത് 680 ഇരട്ട സഹോദരങ്ങളാണ്. കഴിഞ്ഞവർഷത്തെക്കാൾ 14 ഇരട്ടകളുടെ വർധനയാണ് ഇക്കുറി. ഇടവക മധ്യസ്ഥരും ഇരട്ടവിശുദ്ധരുമായ വിശുദ്ധ ഗർവാസീസിെൻറയും വിശുദ്ധ േപ്രാത്താസീസിെൻറയും (കന്തീശങ്ങൾ) അനുഗ്രഹം തേടിയാണ് കോതനല്ലൂരിൽ ഇരട്ടസഹോദരങ്ങളുടെ അപൂർവസംഗമം നടത്തുന്നത്്. ഇടവകയിലെ അറുപതിലധികം ഇരട്ടകളും അഞ്ച് മൂവർ സംഘവും സംഗമത്തിലുണ്ടായിരുന്നു. ആദ്യ പ്രസവത്തിലും രണ്ടാം പ്രസവത്തിലുമുണ്ടായ ഇരട്ടക്കുട്ടികളുമാെയത്തിയ മാതാപിതാക്കളും ഇത്തവണ ശ്രദ്ധേയരായി. വയലാ തന്നടിയിൽ അഭിലാഷിെൻറയും സുജിത ലക്ഷ്മിയുടെയും മക്കളായ 60 ദിവസം പ്രായമുള്ള കാർത്തികും കാർത്തികയുമായിരുന്നു സംഗമത്തിലെ ഇളം തലമുറക്കാർ. ഈ ദമ്പതികളുടെതന്നെ മൂത്ത മക്കളായ അനഘയും അർഷിദയും ഇരട്ടകളാണ്. ഇരട്ടകളായ നാലു മക്കളുമായാണ് അഭിലാഷും സുജിത ലക്ഷ്മിയും എത്തിയത്. കുറുപ്പന്തറ കുമരേശരിൽ ഷിജുവും ഭാര്യ ബീമോളും 61 ദിവസം പ്രായമുള്ള മക്കളായ മരിയയും എലിസബത്തുമായി സംഗമത്തിൽ പങ്കെടുത്തു. കോതനല്ലൂർ ഫൊറോന പള്ളി ഇടവകാംഗങ്ങളായി ഇരട്ടപ്പുണ്യവാളന്മാരുടെ നാമധാരികളായി 1927 ഒക്ടോബർ മൂന്നിന് ജനിച്ച പുളിക്കാനിക്കൽ ഗർവാസീസും േപ്രാത്താസീസുമായിരുന്നു സംഗമത്തിനെത്തിയവരിലെ മുതിർന്നവർ. കട്ടച്ചിറ മേരി മൗണ്ട് സ്കൂളിലെ ഒരു മൂവർ സംഘമുൾപ്പെടെ 21 ഇരട്ടകളും ആയാംകുടി സെൻറ് തെരേസ് സ്കൂളിലെ 13ഉം കടുത്തുരുത്തി എസ്.കെ.പി.എസ് സ്കൂളിലെ 12ഉം മാന്നാനം കെ.ഇ സ്കൂളിലെ 11ഉം ഇലഞ്ഞി സെൻറ് ഫിലോമിനാസ് സ്കൂളിലെ 12 ഉം മുട്ടുചിറ സെൻറ് ആൻസ് സ്കൂളിലെ ഏഴും കൂത്താട്ടുകുളം ഇൻഫൻറ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴും കുര്യനാട് സെൻറ് ആൻസിലെ 12ഉം മംഗളാരം ഇൻഫൻറ് ജീസസ് പബ്ലിക് സ്കൂളിലെ നാലും മുത്തോലപുരം സെൻറ് പോൾസിലെ മൂന്നും ഇരട്ടകൾ സംഗമത്തിൽ പങ്കെടുത്തു. ഇരട്ടകൾ ഇരട്ടകളെ ജീവിത പങ്കാളികളാക്കിയ ഇടുക്കി ആലക്കാട് കല്യണേശരി ദീപ- -ജോബി, ദിവ്യ- -ജോഷി ദമ്പതികളും കോട്ടയം സ്വദേശികളായ മിനി--പ്രസാദ്, മീന-പ്രദീപ് ദമ്പതികളും എത്തിയിരുന്നു. ഒരു വയസ്സിൽ താഴെയുള്ള നാൽപതോളം ഇരട്ടകളും അറുപത് വയസ്സിനുമേലുള്ള എഴുപതിലധികം ജോഡികളും പങ്കെടുത്തു. കണ്ണൂർ പേരാവൂർ കുളക്കാട്ട് കളപ്പറമ്പത്ത് 45കാരായ ബ്രിട്ടോയും ബെന്നിയുമാണ് സംഗമത്തിൽ പങ്കെടുക്കാൻ ഏറ്റവുംദൂരെനിന്ന് എത്തിയവർ. അഞ്ചുജോഡി വൈദികരും നാലുജോഡി കന്യാസ്ത്രീകളും സംഗമത്തിനെത്തി. ഇരട്ട വൈദികരാണ് സമൂഹബലിക്ക് കാർമികത്വം വഹിച്ചത്. ഇരട്ട വൈദികരായ ഫാ.റോബി കണ്ണഞ്ചിറ, ഫാ.റോയി കണ്ണഞ്ചിറ, ഫാ.തോമസ് ചൂളപ്പറമ്പിൽ, ഫാ.ജോസഫ് ചൂളപ്പറമ്പിൽ, ഫാ.റോജി മനക്കപ്പറമ്പിൽ, ഫാ.റെജി മനക്കപ്പറമ്പിൽ, ഫാ.ജെന്നി കായംകുളത്തുശ്ശേരി, ഫാ. ജസ്റ്റിൻ കായംകുളത്തുശ്ശേരി, ഫാ. ജോസഫ് കൊല്ലകൊമ്പിൽ, ഫാ.ആൻറണി കൊല്ലകൊമ്പിൽ എന്നിവരാണ് സംഗമത്തിനെത്തിയ ഇരട്ടകളായ വൈദികർ. തിരുനാൾ പ്രദക്ഷിണത്തിൽ വിശുദ്ധരുടെ തിരുശേഷിപ്പ് വഹിച്ചതും ഇരട്ടവൈദികരായിരുന്നു. മുത്തുക്കുടകളേന്തിയ ഇരട്ടസഹോദങ്ങൾ പ്രദക്ഷിണത്തിൽ കന്തീശങ്ങൾക്ക് അകമ്പടിസേവിച്ചു. സംഗമത്തിൽ പങ്കെടുത്ത ഇരട്ടസഹോദരങ്ങളെ കന്തീശങ്ങൾക്ക് സമർപ്പിക്കുന്ന ശുശ്രൂഷകൾക്ക് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ഇരട്ടകൾക്കായി സ്നേഹവിരുന്നും നടന്നു. വികാരി ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിെൻറ നേതൃത്വത്തിലാണ് തിരുനാളും ഇരട്ടകളുടെ മഹാസംഗമവും നടന്നത്. ഫാ.ജോസഫ് പുത്തൻപ്പുര വികാരിയായിരിക്കെ 35 ജോഡികളുമായി 2007ലാണ് കോതനല്ലൂർ ഇടവകയിലാദ്യമായി ഇരട്ടസംഗമം ആരംഭിച്ചത്. KTG53 PCR PIC കടുത്തുരുത്തി കോതനല്ലൂർ പള്ളിയിൽ 680 ഇരട്ടകൾ സംഗമിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story