Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജില്ല ആസ്ഥാനത്ത്​ കൊതുകുശല്യം വർധിക്കുന്നു

text_fields
bookmark_border
ചെറുതോണി: ജില്ല ആസ്ഥാനമുൾപ്പെടുന്ന വാഴത്തോപ്പ് പഞ്ചായത്തിൽ കൊതുകുശല്യം വർധിച്ചിട്ടും ബന്ധപ്പെട്ടവർ നടപടിയെടുക്കുന്നില്ലെന്ന് പരാതി. പൈനാവ്, ചെറുതോണി, ഇടുക്കി, തടിയംപാട്, കരിമ്പൻ, വാഴത്തോപ്പ്, മണിയാറൻകുടി പ്രദേശങ്ങളിൽ വൈകീേട്ടാടെ കൊതുകുകൾ പെരുകുകയാണ്. ഒറ്റപ്പെട്ട മഴയെത്തുടർന്ന് കെട്ടിക്കിടക്കുന്ന അഴുക്കുവെള്ളത്തിൽ മുട്ടയിട്ട് വിരിഞ്ഞ് കൊതുക് പെരുകുകയാണ്. ചെറുതോണി ടൗണിലുള്ള കൈത്തോടുകളിലും പെരിയാറ്റിലും വ്യാപകമായി മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്. പച്ചക്കറി വേസ്റ്റുകൾ, മത്സ്യ-മാംസ വേസ്റ്റുകൾ എന്നിവ വനത്തിലും കൈത്തോടുകളിലും പൊതുസ്ഥലങ്ങളിലും നിക്ഷേപിക്കുന്നത് തടയുന്നതിനോ ഇവ നീക്കം ചെയ്യുന്നതിനോ ബന്ധപ്പെട്ടവർ തയാറാകാത്തത് കൊതുകുശല്യം രൂക്ഷമാക്കുകയാണ്. പനിയും പകർച്ചവ്യാധിയും പടരുന്നത് തടയുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ത്രിതല പഞ്ചായത്ത് അധികൃതരും ഇതുവരെ നടപടിെയടുത്തിട്ടില്ല. മുൻ വർഷങ്ങളിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുമ്പോൾ പ്രദേശങ്ങൾ ശുചിയാക്കി കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുകയും ഫോഗിങ് ഉൾപ്പെടെയുള്ള പ്രതിരോധ നടപടി നടത്തിയിരുന്നതുമാണ്. എന്നൽ, ഇതുവരെയും വാഴത്തോപ്പ് പഞ്ചായത്തിൽ പ്രതിരോധ നടപടിയാരംഭിച്ചിട്ടില്ല. വർധിച്ചുവരുന്ന കൊതുകുശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story