Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 2:51 PM IST Updated On
date_range 13 Jun 2017 2:51 PM ISTമുന്‍ മന്ത്രിയുടെ പങ്ക് അന്വേഷിക്കണം ആഞ്ചലോസ്
text_fieldsbookmark_border
ആലപ്പുഴ: ശ്രീവത്സം ഗ്രൂപ്പിെൻറ ഹരിപ്പാട്ടെ ഇടപാടുകളില്‍ മറ്റു സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള കേരളത്തിലെ മുന്‍ മന്ത്രിക്കും രാഷ്ട്രീയ, സാമുദായിക നേതാക്കള്‍ക്കുമുള്ള പങ്ക് അന്വേഷിക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു. അനധികൃത സ്വത്ത് സമ്പാദനത്തിന് ആദായനികുതി വകുപ്പിെൻറ അന്വേഷണം നേരിടുന്ന ഗ്രൂപ്പിെൻറ ഹരിപ്പാട്ടെ ഇടപാടുകളില്‍ ഇടപെട്ടിരുന്നതും പൊലീസ് സഹായം എത്തിച്ചതും മുന്‍ മന്ത്രിയായിരുെന്നന്ന് അദ്ദേഹം പറഞ്ഞു. കോടികളുടെ ഇടപാട് നടന്ന ഹരിപ്പാട് മെഡിക്കല്‍ കോളജിെൻറ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ശ്രീവത്സം ഗ്രൂപ്പിന് പങ്കുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഏക്കർ കണക്കിന് ഭൂമിയാണ് ശ്രീവത്സം ഗ്രൂപ് ഹരിപ്പാട്ടെ വിവിധ ഭാഗങ്ങളിലായി വാങ്ങിയത്. കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്തായിരുന്നു പല ഭൂമി കച്ചവടവും നടന്നത്. ഭൂമി വില്‍ക്കാന്‍ തയാറാകാത്തവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ സംഭവങ്ങളുമുണ്ട്. യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്താണ് കൂടുതൽ ഭൂമിയിടപാടുകളും നടന്നത്. ശ്രീവത്സം ഗ്രൂപ്പിെൻറ പല സ്ഥാപനവും മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ചട്ടങ്ങള്‍ ലംഘിച്ച് യു.ഡി.എഫ് നഗരസഭയാണ് അനുമതി നല്‍കിയത്. യു.ഡി.എഫ് സര്‍ക്കാറും ശ്രീവത്സം ഗ്രൂപ്പിെൻറ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇത്തരം വിഷയങ്ങളെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആഞ്ചലോസിനെ വെല്ലുവിളിച്ച് കോൺഗ്രസ് ആലപ്പുഴ: ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിനെതിരെ സി.പി.െഎ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി ഡി.സി.സി പ്രസിഡൻറ് എം.ലിജു. കോൺഗ്രസിനുള്ള ബന്ധം നിഷേധിച്ച അദ്ദേഹം സി.പി.എമ്മിെൻറയും സി.പി.െഎയുടെയും പ്രാദേശിക നേതാക്കളാണ് സംഭവവുമായി ബന്ധപ്പെട്ടിട്ടുള്ളതെന്ന് ആരോപിച്ചു. എങ്ങും തൊടാതെ അപകീർത്തി കേസിൽനിന്ന് ഒഴിവാക്കാൻ സുരക്ഷിത തന്ത്രം പയറ്റുകയാണ് ആഞ്ചേലാസ്. അറ്റവും മൂലയും പറഞ്ഞ് ദൃശ്യമാധ്യമങ്ങളിൽ മുഖം കാണിച്ച് വാർത്ത സൃഷ്ടിക്കാൻ പാർലെമൻറ് അംഗമായിരുന്ന ആഞ്ചലോസിനെപ്പോലെ ഒരാൾ ശ്രമിക്കുന്നത് മോശമാണ്. ചങ്കൂറ്റമുണ്ടെങ്കിൽ നേരിട്ട് പേര് പറയണം ലിജു ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story