Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2017 4:42 PM IST Updated On
date_range 11 Jun 2017 4:42 PM ISTവീഞ്ഞിനുപകരം മുന്തിരിച്ചാർ ഉപയോഗിക്കണമെന്ന് ഗീവർഗീസ് മാർ കൂറിലോസ്
text_fieldsbookmark_border
കോട്ടയം: മദ്യനയവും കത്തോലിക്ക സഭയുെട വീഞ്ഞ് നിർമാണവും ചർച്ചയാകുന്നതിനിടെ, വീഞ്ഞിനുപകരം മുന്തിരിച്ചാർ ഉപയോഗിക്കണമെന്ന നിർദേശവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. മദ്യത്തിനെതിരെ സംസാരിക്കാൻ സഭകൾക്ക് ഇത് കൂടുതൽ ആത്മവിശ്വാസവും ധാർമികതയും നൽകും. സർക്കാറിെൻറ പുതിയ മദ്യനയം എതിർക്കപ്പെടേണ്ടതാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം പറഞ്ഞു. കുർബാനക്ക് ഉപയോഗിക്കാൻ ഉണ്ടാക്കുന്ന ആൽക്കഹോൾ അംശം ഉള്ള വീഞ്ഞ് ഉൽപാദനം നിർത്തി വെറും മുന്തിരിച്ചാർ മാത്രം ഉപയോഗിക്കാൻ എല്ലാ സഭകളും തീരുമാനിക്കണം. പല സഭകളും മുന്തിരിരസം മാത്രമാണ് ഉപയോഗിക്കുന്നത്. എങ്കിലും ചില സഭകൾ ആൽക്കഹോൾ അംശമുള്ള വീഞ്ഞ് ഉപയോഗിക്കുന്നുണ്ട്. അതിെൻറ ഉൽപാദനവും ഉപയോഗവും നിർത്തുന്നത് മദ്യത്തിനെതിരെ സംസാരിക്കാൻ സഭകൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകും. ക്രൈസ്തവ സഭകളിലെ ബാറുടമകളെ ഇൗ വ്യവസായത്തിനിന്ന് പിന്തിരിപ്പിക്കണം. മദ്യവ്യവസായികളുടെ പണം ഒരുകാര്യത്തിനും വാങ്ങാതെ അവരെ സാമൂഹികമായി ബഹിഷ്കരിക്കണം. മദ്യം വിളമ്പുന്ന ചടങ്ങുകൾ പുരോഹിതർ ബഹിഷ്കരിക്കണം. മദ്യപിക്കുന്നവരെ സഭയിൽ ഒരുസ്ഥാനങ്ങളിലും നിയമിക്കാതെ മാറ്റിനിർത്തണം. ഇത്രയും കാര്യങ്ങൾ ചെയ്താൽ സഭകളുടെ മദ്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ധാർമികതയും മൂർച്ചയും ലഭിക്കും. എല്ലാ സഭകളും ഇൗ കാര്യങ്ങളിൽ അടിയന്തര ശ്രദ്ധകൊടുക്കണമെന്ന് ആശിക്കുന്നു. കേരളത്തിലെ മദ്യപാനരീതികളും തീവ്രതയും ദുരന്തസാധ്യതകളും വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്യാൻ കഴിയുന്നതിനപ്പുറമാണ്. മദ്യനിരോധനം അപ്രായോഗികം എന്നുപറയുന്നവർ മദ്യവർജനം എവിടെ പ്രായോഗികമായിട്ടുണ്ടെന്നുകൂടി പറയണം. പുതിയ മദ്യനയത്തിനെതിരെ നാടുരണരണം. ഒരുജനതയെ പ്രത്യേകിച്ച് യുവാക്കളെ വൻ ദുരന്തത്തിൽനിന്ന് രക്ഷിക്കാൻ നമ്മുക്ക് കടമയുണ്ട്. രാഷ്ട്രീയത്തിനതീതമായി മദ്യസംസ്കാരത്തിനെതിരെ നമ്മുക്ക് ഒന്നിക്കാമെന്നും കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story