Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2017 8:34 PM IST Updated On
date_range 10 Jun 2017 8:34 PM ISTകാട്ടാനവിളയാട്ടം വീണ്ടും: സിങ്കുകണ്ടത്ത് യുവാവിന് ഗുരുതരപരിക്ക്
text_fieldsbookmark_border
രാജാക്കാട്: കാട്ടാനപ്പേടി വിട്ടൊഴിയാതെ ഹൈറേഞ്ച്. ചിന്നക്കനാൽ സിങ്കുകണ്ടത്ത് കാട്ടാന ആക്രമണത്തിൽ യുവാവിന് ഗുരുതരപരിക്കേറ്റു. സിങ്കുകണ്ടം നടക്കൽ സുനിൽ ജോർജിനാണ് പരിക്കേറ്റത്. ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് നാട്ടുകാർ വനപാലകരെ മണിക്കൂറുകൾ തടഞ്ഞുെവച്ചു. കാടിറങ്ങി നാശം വിതക്കുന്ന കാട്ടുകൊമ്പന്മാരെ ഭയന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഹൈറേഞ്ചുകാർ. പ്രതിഷേധം വാനോളം ഉയർത്തിയിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നുമില്ല. വെളുപ്പിന് ആറുമണിയോടെ വീട്ടുമുറ്റത്ത് നിൽക്കുന്ന ആനയെ വിരട്ടിയോടിക്കുന്നതിനിെടയാണ് സുനിലിനെ തുമ്പിക്കൈക്കുള്ളിലാക്കി ചുരുട്ടിയെറിഞ്ഞത്. നിലത്തുവീണ സുനിലെ ചവിട്ടുകയും ചെയ്തു. ആന പിറകോട്ട് തിരിഞ്ഞ സമയത്ത് സമീപത്ത് നിന്ന ആളുകൾ ചേർന്ന് ഇദ്ദേഹത്തെ എടുത്ത് ഓടുകയായിരുന്നു. ആദ്യം മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നട്ടെല്ലിനും തോളെല്ലിനും കൈക്കും സാരമായി പരിക്കുണ്ട്. സംഭവമറിെഞ്ഞത്തിയ വനപാലകരെ നാട്ടുകാർ ചേർന്ന് തടഞ്ഞുെവച്ചു. ഡി.എഫ്യെും സ്ഥലത്തെത്തി. കാര്യങ്ങൾക്ക് തീരുമാനം ഉണ്ടാകാതെ ഇവരെ വിട്ടയക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ദേവികുളം ഫോറസ്റ്റ് റേഞ്ചർ എം.ആർ. സുരേഷ്കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എം.എസ്. ബിനു, പി.ജി. രതീഷ്, കെ.കെ. സജീവ്, എസ്. അൻപുമണി എന്നിവരെയാണ് മണിക്കൂറുകൾ തടഞ്ഞുെവച്ചത്. സി.സി.എഫിെൻറ നേതൃത്വത്തിൽ ചർച്ചനടത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേൽ ഉച്ചക്ക് 12.30ഒാടെയാണ് ഇവരെ വിട്ടയച്ചത്. പരിക്കുപറ്റി ആശുപത്രിയിൽ കഴിയുന്ന സുനിൽ ഓട്ടോത്തൊഴിലാളിയാണ്. അഞ്ജുവാണ് ഭാര്യ. രണ്ടുവയസ്സുള്ള കുട്ടിയുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story