Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൊക്കോക്ക് കറുത്ത...

കൊക്കോക്ക് കറുത്ത രോഗബാധയേറുന്നു

text_fields
bookmark_border
മുണ്ടക്കയം: കൊക്കോക്ക് കറുത്ത രോഗബാധയേറുന്നു. കായ്കൾ മൂപ്പെത്തും മുമ്പ് കറുപ്പ് നിറം ബാധിക്കുന്നതാണ് രോഗം. 'ഫൈറ്റോഫ്തോറ പാൽമിവോറ' കുമിളാണ് രോഗത്തിന് കാരണം. കായ്കളിൽ വെളുത്ത നിറത്തിൽ പ്രത്യക്ഷപ്പെടുന്ന കുമിൾ ക്രമേണ വ്യാപിച്ച് കായ്കൾ മുഴുവനും കറുത്ത നിറമായി ഉള്ളിലുള്ള പരിപ്പിെനയും ബാധിക്കും. സൂര്യപ്രകാശത്തി​െൻറ കുറവും തുടർച്ചയായുള്ള മഴയും രോഗം വ്യാപിക്കാനിടയാക്കും. മഴ തുടങ്ങുന്നതിന് മുമ്പ് മൂന്ന് ശതമാനം കോപ്പർ ഓക്സിക്ലോറൈഡ് സ്പ്രേ ചെയ്യുകയോ ഒരു ശതമാനം ബോർഡോ മിശ്രിതം തളിക്കുകയോ ചെയ്യുകയാണ് രോഗപ്രതിരോധമാർഗങ്ങൾ. കവാത്ത് നടത്തി സൂര്യപ്രകാശം എത്തിക്കുന്നതും ഏറെ ഗുണപ്രദമാണ്. വൻകിട, ഇടത്തരം കൊക്കോ കർഷകർ തുരിശടി കൃത്യമായി നടത്തുന്നതിനാൽ കറുത്ത കായ് രോഗം ഏറക്കുറെ നിയന്ത്രണാതീതമാണ്. ചെറുകിട കർഷകർ മുൻകൂട്ടിയുള്ള തുരിശടി നടത്താറില്ല. വരുമാനേത്തക്കാൾ െചലവേറുമെന്നതിനാൽ ഇത്തരം കർഷകർ പ്രതിരോധ പ്രവർത്തനം നടത്താറില്ല. കേരളം ക്രിമിനൽവത്കരിക്കുന്നു- -തിരുവഞ്ചൂർ രാധാകൃഷ്ണൻ പൊൻകുന്നം: ചുരുങ്ങിയ കാലംകൊണ്ട് ക്രിമിനലുകളുടെയും ആക്രമികളുടെയും നാടായി കേരളം മാറിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഇന്ദിരഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം ചിറക്കടവ് മണ്ഡലതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ക്രിമിനലുകളുടെ താവളത്തിൽ പോയി അറസ്റ്റ് ചെയ്യുന്ന പൊലീസ് ആയിരുന്നെങ്കിൽ ഇന്ന് അവർക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്ന സഹായിയായി മാറിയിരിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ബൂത്ത് പ്രസിഡൻറ് അബ്രഹാം ജേക്കബ് അധ്യക്ഷത വഹിച്ചു. ആേൻറാ ആൻറണി എം.പി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ഭാരവാഹികളായ എ.കെ. ചന്ദ്രമോഹൻ, റോണി കെ. ബേബി, സുഷമ ശിവദാസ്, ഷിൻസ് പീറ്റർ, ബ്ലോക്ക് പ്രസിഡൻറ് ബാബു ജോസഫ്, പി.എൻ. ദാമോദരൻ പിള്ള, തോമസ് പുളിക്കൻ, സി.ജി. രാജൻ, ജയകുമാർ കുറിഞ്ഞിയിൽ, ഷിജോ കൊട്ടാരം, സനോജ് പനയ്ക്കൽ, അഭിലാഷ് ചന്ദ്രൻ, കെ.സി. ബിനുകുമാർ, എം.ആർ. രജ്ഞിത്ത് തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്രങ്ങളില്‍ നിറയും പുത്തരിയും ആഘോഷിച്ചു ഏറ്റുമാനൂര്‍: ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ഞായറാഴ്ച നിറയും പുത്തരിയും ആഘോഷിച്ചു. പുലർച്ചെ 5.30നും 6.10നും ഇടക്കായിരുന്നു നിറയും പുത്തരിയും ചടങ്ങ്. നിനച്ചിരിക്കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതുമൂലം ഒട്ടേറെ ഭക്തജനങ്ങള്‍ക്ക് കൃത്യസമയത്ത് ചടങ്ങുകളില്‍ പങ്കെടുക്കാനായില്ല. എങ്കിലും ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ വൻ തിരക്കാണനുഭവപ്പെട്ടത്. ചടങ്ങി​െൻറ പ്രധാന ആകര്‍ഷണമായ പൂജിച്ച നെൽക്കതിരുകള്‍ വാങ്ങാന്‍ ഭക്തജനങ്ങളുടെ നീണ്ട നിരയാണ് ക്ഷേത്രമതില്‍ക്കകത്ത് പ്രത്യക്ഷപ്പെട്ടത്. പുലർച്ചെ നാലിന് നിര്‍മാല്യദര്‍ശത്തിനു ശേ‍ഷം അഭിഷേകവും പൂജകളുമെല്ലാം 5.30നുമുമ്പ് അവസാനിപ്പിച്ചു. തുടര്‍ന്ന് പ്രത്യേകം തയാറാക്കിയ നെൽക്കതിരുകള്‍ ക്ഷേത്രത്തിനു ചുറ്റും ആനപുറത്ത് എഴുന്നള്ളിച്ചു. പാലക്കാട്ടുനിന്ന് പ്രത്യേകമായി എത്തിച്ച കതിരുകളാണ് ആനപ്പുറത്ത് എഴുന്നള്ളിച്ചത്. മേല്‍ശാന്തി രാമന്‍ സനല്‍കുമാറി​െൻറ മുഖ്യ കാര്‍മികത്വത്തില്‍ നമസ്കാരമണ്ഡപത്തിലെ പ്രത്യേക പൂജക്കുശേഷമാണ് കതിരുകള്‍ ശ്രീകോവിലിനുള്ളിലേക്ക് എഴുന്നള്ളിച്ചത്. കൊയ്ത്ത് കഴിഞ്ഞ് നെല്ല് അറയില്‍ ഇടുന്ന ചടങ്ങാണ് നിറ. വിളഞ്ഞുകിടക്കുന്ന കതിരുകള്‍ കൊണ്ടുവന്ന് ക്ഷേത്രത്തില്‍ പൂജിച്ച് അറയില്‍ നിറക്കുന്ന ചടങ്ങിന് ഇല്ലംനിറ എന്നും പറയുന്നു. നിറപറ വെക്കുന്നതിൻറ അടിസ്ഥാനതത്ത്വം 'നിറ'യില്‍ ഒളിഞ്ഞുകിടക്കുന്നു. നെല്‍ക്കതിരി​െൻറ കൂടെ അത്തി, ഇത്തി, അരയാല്‍, പേരാല്‍, ഇല്ലി, നെല്ലി, പ്ലാവ്, മാവ്, കാഞ്ഞിരം, കടലാടി, മുക്കുറ്റി, ശംഖുപുഷ്പം, മഞ്ഞള്‍ എന്നിവയുടെ ഇലകളും ചെറുചില്ലകളും ഇല്ലംനിറക്ക് ഒരുക്കിവെക്കാറുണ്ട്. പുതിയ അരി (പുന്നെല്ലരി) ആദ്യമായി ഭക്ഷിക്കുന്നതാണ് പുത്തരിയെന്ന് പറയുന്നത്. ഗുരുവായൂര്‍ തുടങ്ങി കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലേക്ക് ചടങ്ങിനുള്ള നെൽക്കതിരുകള്‍ എത്തിക്കുന്നത് കുന്നംകുളത്തിനടുത്ത് പഴുങ്ങാന എന്ന സ്ഥലത്തുനിന്നാണ്. നിറയും പുത്തരിയും ചടങ്ങിന് ക്ഷേത്രങ്ങളിലേക്ക് മാത്രമായി നാല് ഏക്കറിലധികം വരുന്ന പാടത്ത് പ്രത്യേക കൃഷിയാണിവിടെ നടക്കുന്നത്. ഇവിടെനിന്ന് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലേക്ക് കതിരുകള്‍ എത്തിച്ചിരുന്നു. ഏറ്റുമാനൂരില്‍ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യാനായി മൂവായിരത്തിലധികം കതിര്‍കെട്ടുകളാണ് തയാറാക്കിയത്. ചടങ്ങുകള്‍ക്ക് ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ എച്ച്. കൃഷ്ണകുമാര്‍, ഉപദേശകസമിതി സെക്രട്ടറി കെ.എന്‍. ശ്രീകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story